കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ഉൾപ്പെടെയുളള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ഡ്രൈവർ കെ.എം സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പാതകളുടെ സമീപത്തും ഇത്തരം പരസ്യ ബോർഡുകൾക്ക് നിയന്ത്രണമുണ്ടെന്നും എന്നാൽ പലയിടങ്ങളിലും ബോർഡ് നീക്കം ചെയ്യാത്തതിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതകളിലൂടെ സർവീസ് നടത്തുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ പരസ്യം […]

നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ചു

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: മീൻ ലോറി പാഞ്ഞുകയറി വൃദ്ധയ്ക്കും, മകൾക്കും ദാരുണാന്ത്യം. കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളുമാണ് മരിച്ചത്. ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ കറപ്പംവീട്ടിൽ ഹുസൈൻ ഭാര്യ നദീറ (60), മകൾ നിഷ (39) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ വരികയായിരുന്ന മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം മരിച്ചു. മകൾ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിൻറെ […]

ദുബായ് ബസ് അപകടം : മരിച്ച 17 പേരുടെ കുടുംബത്തിന് 37 ലക്ഷം രൂപ നഷ്ടപരിഹാരം ; ഡ്രൈവർക്ക് ഏഴ് വർഷം തടവ്

സ്വന്തം ലേഖകൻ ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ച 17 പേരുടെ ആശ്രിതർക്ക് 200,000 ദിർഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നൽകാൻ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം ഒമാനി പൗരനെ നാടുകടത്താനും 50000 ദിർഹം പിഴയായി അടയ്ക്കാനും ഇതിനോടൊപ്പം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്. കേസിൽ ആദ്യം ഡ്രൈവർ കുറ്റം സമ്മതിച്ചെങ്കിലും […]

തമിഴ്‌നാട്ടിലെ ബസ് അപകടത്തിൽ മരിച്ചവരിൽ യുവ മലയാളി ഡോക്ടറും

സ്വന്തം ലേഖിക ചാലക്കുടി: തമിഴ്നാട് ഡിണ്ടിഗലിലുണ്ടായ ബസപകടത്തിൽ മരിച്ചവരിൽ മലയാളി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയും മധുര മെഡിക്കൽ കോളേജിലെ എം.ഡി വിദ്യാർഥിനിയുമായ ഡോ.ഡീൻ മരിയ (26) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡിണ്ടിഗലിലെ ടോൾപ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണിൽ ഇടിച്ച് ബസ് ചെരിഞ്ഞായിരുന്നു അപകടം. ഡീൻമരിയ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കറ്റ ഡീനിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ചാലക്കുടി നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺട്രാക്ടറുമായ ജോസ് മാനാടന്റെ മകളാണ് […]

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുൽ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റർ വേഗതയിൽ പാഞ്ഞതിന് നോട്ടീസ് വന്നതിൽ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീർഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരിൽപോലും തനിക്കു പിഴയടയ്ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്.വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ സലാമിന്റെ ഓട്ടോ ഏപ്രിൽ 13ന് അമിത വേഗത്തിൽ […]

കട്ടപ്പുറത്തായ ബസ് ഉടമ ഉപേക്ഷിച്ചു ;പഞ്ചായത്ത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്ക് ലേലത്തിൽ വിറ്റു : ചുളുവിൽ പണം ഉണ്ടാക്കിയത് ചിറക്കടവ് പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം കട്ടപ്പുറത്തായ് ബസിനെ ഉടമ ഉപേക്ഷിച്ചു. ബസിനെ ഏറ്റെടുത്ത് പഞ്ചായത്ത് അധികൃതർ അത് ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് 1,32,000 രൂപ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്താണ് തുരുമ്പെടുത്ത ബസ് ലേലം ചെയ്തു ഈ തുക സ്വന്തമാക്കിയത്.വർഷങ്ങളായി രാജേന്ദ്രമൈതാനം-ടൗൺഹാൾ റോഡിൽ വെയിലും മഴയുമേറ്റ് കിടക്കുകയായിരുന്നു ഈ ബസ്. പ്രവർത്തനം നിലച്ചുപോയ ഒരു സൊസൈറ്റിയായിരുന്നു ബസിൻറെ ഉടമ. സാമൂഹികവിരുദ്ധർ ബസിനെ താവളമാക്കി മദ്യപാനം തുടങ്ങിയപ്പോൾ നാട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിലുമെത്തി.പരാതിയെ തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ പഞ്ചായത്ത് […]

അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ് ; പിന്നിൽ കരാറുകാരും വാട്ടർ അതോറിറ്റിയും ചേർന്നുള്ള മാഫിയ, മറിയുന്നത് കോടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് നിരവധി പരാതികളുടേയും സമ്മർദ്ദങ്ങളുടേയും ഫലമായി ടാറിട്ട് പുത്തനാക്കിയാൽ പിറ്റേന്ന് പൊളിക്കാനെത്തുന്ന സംഭവങ്ങൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പലപ്പോഴും വാർത്തകളിലൂടെ കേട്ട് മടുത്ത റോഡ് കുത്തിപ്പൊളിക്കലിലെ നഷ്ടം എത്രയെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡാണ്. ഈ കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത് പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരനാണ്. റോഡ് പൊളിക്കലിന് പിന്നിലെ ശരിക്കുള്ള കാരണം തേടി വിജിലൻസ് ഇറങ്ങിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. […]

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കായംകുളം: ബസിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചങ്ങരംകുളങ്ങരയിൽ നിന്നാണ് മനു പ്രസാദ് ബസിൽ കയറിയത്. ഇയാൾക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടർന്ന് ബസിലെ ജനറൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാൾ അവിടെ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് വഴക്കിട്ട് എഴുന്നേറ്റ് ഇരിപ്പിടത്തിൽ നിന്നും ഏഴുന്നേറ്റ് പോകുകയും ഭർത്താവിനെ വിളിച്ച് വിവരംമറിയിക്കുകയുമായിരുന്നു.തുടർന്ന് ഭർത്താവ് […]

കല്ലട ബസിലെ പീഡന ശ്രമം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലട ബസിലെ പീഡനശ്രമത്തിൽ നടപടിയുമായി സർക്കാർ. ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കേസുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തതെന്നും പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.അന്തർ സംസ്ഥാന ബസുകളിലെ അമിതനിരക്കുകളുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ മൂന്ന് ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് എം.രാമചന്ദ്രൻ അറിയിച്ചു. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം […]

കെഎസ്ആർടിസിയും കോൺക്രീറ്റ് മിക്‌സിങ് വണ്ടിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തി നശിച്ചു, നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖിക വാളകം: കൊട്ടാരക്കര വാളകത്ത് വാനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു. ബസ്സിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു.പതിനൊന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്സർ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു മണിക്കൂർ മുമ്പാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ടികൾ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്താൻ വൈകിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.