ബൈക്ക് യാത്രക്കാർക്കും സുരക്ഷ എയർബാഗ് എത്തുന്നു

സ്വന്തംലേഖകൻ   അഹമ്മദാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതിൽ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാൽ ഇനി ബൈക്ക് യാത്രക്കാർ പേടിക്കേണ്ട. നിങ്ങൾ അപകടത്തിൽ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തിൽ പെട്ടാലും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എയർബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായ പ്രഗതി ശർമ്മയാണ് ഈ...

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കായംകുളം: ബസിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചങ്ങരംകുളങ്ങരയിൽ നിന്നാണ് മനു പ്രസാദ് ബസിൽ കയറിയത്. ഇയാൾക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടർന്ന് ബസിലെ ജനറൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാൾ അവിടെ...

പാലക്കാട് വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

സ്വന്തംലേഖകൻ     പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ 8 പേരാണ് മരിച്ചത്.ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് 8 പേർ മരിച്ചത്. ആംബുലൻസ് ഡ്രൈവർ സുധീറിൻറെ മൃതദേഹം ഇന്നലെ രാത്രിയിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദിൽ ഖബറടക്കും.അയിലൂർ സ്വദേശികളായ നിഖിൽ, ശിവൻ, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി...

സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്വന്തം ലേഖിക കോട്ടയം:ബസ് മറിഞ്ഞ് 19 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്ക്. വള്ളിച്ചിറ ചാവറ സിഎംഐ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വളളിച്ചിറയിൽ നിന്ന് സ്കൂളിലേയ്ക്ക് തിരിയുന്ന വഴിയിലായിരുന്നു അപകടം. പരിക്കേറ്റ 15 വിദ്യാർത്ഥികളെ...

വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ മലപ്പുറം: വിദ്യാർത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയിൽ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്. വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്റെ പണിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ അഭിനന്ദന പ്രവാഹമാണ്. മഞ്ചേരി...

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച ബസ് ഡ്രൈവറെ കുടുക്കി യാത്രക്കാരി

സ്വന്തം ലേഖിക കൊല്ലം: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി. ഇയാൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യാത്രക്കാരി മോട്ടോർ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ നിന്ന് ചിറ്റുമല വഴി ശാസ്താംകോട്ടക്ക് പോയ സെന്റ് ജോൺസ്' ബസിലെ ഡ്രൈവർ അഭിലാഷിനെതിരെയാണ് കേസ്. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്നത്...

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രികർക്ക് പരുക്കേറ്റു . മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർഘദൂര ബസ് അപകടത്തിൽപ്പെടുകയായിരുന്നു . തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം . അപകടത്തിൽ പരുക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളേറ്റ കൂടുതൽ പേരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചിരിക്കുകയാണ് . മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി...

ദുബായ് ബസ് അപകടം : മരിച്ച 17 പേരുടെ കുടുംബത്തിന് 37 ലക്ഷം രൂപ നഷ്ടപരിഹാരം ; ഡ്രൈവർക്ക് ഏഴ് വർഷം തടവ്

സ്വന്തം ലേഖകൻ ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ച 17 പേരുടെ ആശ്രിതർക്ക് 200,000 ദിർഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നൽകാൻ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം ഒമാനി പൗരനെ നാടുകടത്താനും 50000 ദിർഹം പിഴയായി അടയ്ക്കാനും...

ഹെൽമറ്റ് ധരിക്കാതെ വന്നാൽ ഫൈൻ വേണ്ട പകരം ലഡു നൽകും ട്രാഫിക് പൊലീസ്

സ്വന്തം ലേഖിക പാലക്കാട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ഇപ്പോൾ 1000 രൂപയാണ് പിഴ. എന്നാൽ പാലക്കാട് എസ്.ബിഐ. ജങ്ഷനിലെത്തിയ പൊലീസ് സംഘം പിഴയ്ക്ക് പകരം നൽകിയത് ലഡുവാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് ട്രാഫിക് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. ഹെൽമറ്റ് ധരിക്കാതെ എത്തിയവരെയെല്ലാം തടഞ്ഞു. 1000 രൂപ പോയെന്ന് കരുതിയവരെ അമ്പരപ്പിച്ച് പൊലീസ് നീട്ടിയത് ലഡു. 'ഇന്നു ലഡു തിന്നോളു, നാളെമുതൽ ഹെൽമറ്റില്ലെങ്കിൽ 1000...

താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം : പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്‌റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്‌ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക...