play-sharp-fill

ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി  ബഡ്ജറ്റിനെ തരംതാഴ്ത്തി  : ജോസ് കെ.മാണി

സ്വന്തം ലേഖകൻ തൃശൂര്‍ : തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. പൊതുതെരെഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പടുകൂറ്റം പദ്ധതികള്‍ അവതരിപ്പിച്ച നരേന്ദ്രമോദി താന്‍ സ്വപ്നങ്ങളുടെ ഭരണാധികാരി എന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

ഹരിതമണ്ണിൽകേരളയാത്രയ്ക്ക് വൻ വരവേൽപ്പ്; നരേന്ദ്രമോദി ബി.ജെ.പിയുടെ അവസാന പ്രധാനമന്ത്രിയെന്ന്: ജോസ് കെ.മാണി

സ്വന്തം ലേഖകൻ മലപ്പുറം: കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്നീ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന  കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍വരവേല്‍പ്പ്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കേരളയാത്രയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. അതിരാവിലെ എത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ.മാണിയെ പൂച്ചെണ്ടുകളും പൂമാലയുമായി സ്വീകരിച്ചു.പ്രകൃതിക്ഷോഭത്തില്‍ പതിനായിരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ കൈമലര്‍ത്തിയ വേദന അവരില്‍ […]

മലയോരകർഷകരുടെ മനംതൊട്ട് കേരളയാത്ര: കാർഷിക ദുരന്തം നാടിന് സമ്മാനിക്കുന്ന മേഖല സാമ്പത്തിക ഉടമ്പടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ തിരുവമ്പാടി: കര്‍ഷകരക്ഷ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശം തിരതല്ലി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. സ്വീകരണകേന്ദ്രങ്ങളിലും കടന്നുവന്ന വഴികളിലും യാത്രയെ കാത്തുനിന്ന കര്‍ഷകര്‍ യാത്രയുടെ നായകനുമായി തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും പങ്കുവെച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ് പ്രചരണ ജാഥകളില്‍ നിന്നും വിത്യസ്തമായി കര്‍ഷകരുടെ സങ്കടങ്ങള്‍ തൊട്ടറിഞ്ഞ ജാഥ മലയോര മേഖലകളില്‍ ആവേശത്തിന്റെ […]

കർഷകവഞ്ചന മുഖമുദ്രയാക്കിയ കൃഷിമന്ത്രി ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല :ജോസ് കെ.മാണി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയത്തിൽ തകർന്നു തരിപ്പണമായ കാർഷികമേഖലയ്ക്ക് കൈത്താങ്ങാകുന്നതിൽ അടിമുടി പരാജയപ്പെട്ട കൃഷിവകുപ്പ് മന്ത്രി തൽസ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ വയനാട് ജില്ലയിലെ സമാപനസ്ഥലമായ കൽപ്പറ്റയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പുല്ലുവിലപോലും നൽകാതെ ബാങ്കുകൾ ജപ്തി നടപടി തുടരുകയാണ്. സഹകരണ ബാങ്കുകളുടെ നടപടികളിൽ നിന്നുപോലും രക്ഷയേകാൻ സർക്കാരിന് കഴിയുന്നില്ല. പ്രളയം കഴിഞ്ഞ് 6 മാസമായിട്ടും 19000 കോടിയുടെ കനത്ത നഷ്ട്ടം നേരിട്ട […]

ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് സർക്കാർ അവസാനിപ്പിക്കുക : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്ന സാലറി ചലഞ്ച് അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ഡി സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ നിന്നും പിൻമാറുവാനുള്ള അവസരം സ്പാർക്ക് – ൽ നൽകാത്തത് അവകാശ നിഷേധത്തിന് തുല്യമാണ്. സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കളക്‌ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണ്ണ പരാജയമായി മറിയെന്നും സർക്കാരിന് വിവാദ വിഷയങ്ങൾ സജീവമാക്കി നിലനിർത്തുവാൻ മാത്രമാണ് […]

കണ്ണൂരിന്റെ മണ്ണിൽ; കേരളയാത്രയ്ക്ക്  ആവേശ്വോജ്ജ്വല സ്വീകരണം

സ്വന്തം ലേഖകൻ കണ്ണൂർ : കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമാണ്. ആദ്യ ദിവസത്തെ പര്യടനം കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സമാപിച്ചത്. ജാഥ കടന്നുവരുന്ന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേല്‍പ്പ് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുകയുണ്ടായി. കേരളയാത്ര മുന്നോട്ടുവെച്ച കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം  എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ കേരളീയ സമൂഹം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാഥയ്ക്ക് ലഭിച്ച സ്വീകരണം. ഈ യാത്ര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരായ […]

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം  കടുത്ത ജനവഞ്ചന : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കണ്ണൂര്‍ : . അടിമുടി പരാജയപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വഞ്ചനാപരമായ മറ്റൊരു മുഖമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ലക്ഷകണക്കായ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതമാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.എം മാണി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തരമാതൃകയാണ് കാരുണ്യ. മാരകമായ രോഗങ്ങള്‍ ബാധിച്ച് അടിയന്തിര ചികിത്സ […]

വോട്ടുറപ്പിക്കാൻ 15 കോടിയുടെ കത്തെഴുതി പ്രധാനമന്ത്രി..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: വോട്ടുറപ്പിക്കാൻ 15 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർക്ക് കത്തെഴുതുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് ഇന്ത്യൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുകളെത്തും. 15.75 കോടി രൂപ ചെലവിലാണ് ഏഴരക്കോടി കത്തുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങളാണ് കത്തിലധികവും. രണ്ട് പേജുള്ള കത്ത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന് രേഖപ്പെടുത്തിയ കവറിലാണ് ചെലവിലാണ് വീടുകളിലെത്തുക. മോഡി സർക്കാരിൻറെ പ്രധാനപ്പെട്ട പദ്ധതികളുടെ വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലുള്ള കത്ത് മറ്റ് […]

കാരുണ്യയെ കൺമുന്നിൽ കൊന്നത്  കണ്ടിരിക്കാൻ വയ്യ: കെ. എം. മാണി 

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം കുഞ്ഞിനെ തന്റെ കൺമുമ്പിലിട്ട് കൊല്ലുമ്പോൾ ഒരമ്മക്ക്  ഉണ്ടാവുന്ന   വേദനയാണ് കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി  നിർത്തുമ്പോൾ തനിക്ക് അനുഭവപ്പെടുന്നതെന്ന്  കാരുണ്യപദ്ധതിയുടെ പിതാവായ മുൻ ധനമന്ത്രി കെ. എം മാണി. കാരുണ്യ പദധതി ഒരു മൃതസഞ്ജീവനിയാണ് .  ജീവിതത്തിന്റെ വാതിലുകൾ മരണത്തിലേക്ക് തുറക്കുമ്പോൾ മരണമല്ല ജീവിതമാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണ് കാരുണ്യ. ആയിരം കോടിയിലധികം  രൂപ ലക്ഷകണക്കിന് പാവപ്പെട്ടവർക്ക്  നൽകി ആഗോള മാതൃകയായ പദ്ധതിയാണ്  ഇത്. കാരുണ്യക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല. അൻപതിലധികം  വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും […]

കേരളാ കോൺഗ്രസ് (എം)ന്റെ കേരളയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ കാസര്‍ഗോഡ് : കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്ന് അടിവരയിച്ച് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി.കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍ഗോഡ് നിന്നും ഉജ്ജ്വലതുടക്കമായി. കാസര്‍ഗോഡ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള മിലന്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ബി.ജെപിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.  വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞടുപ്പികളില്‍ രൂപപ്പെട്ട മതേതരസഖ്യം വലിയ […]