കോട്ടയത്ത് കരുത്തറിയിച്ച് കേരളയാത്ര; മോദിയുടെ മൻ കീബാത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി : ജോസ് കെ.മാണി
സ്വന്തം ലേഖകൻ കോട്ടയം : കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലമായ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ പര്യടനം ശക്തിവിളമ്പരമായി മാറി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചത്. വൈക്കം മാഹാദേവന്റെ നടയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസത്തിന് തുടക്കമായത്. പരമ്പരാഗത കലാരൂപങ്ങളുടേയും പഞ്ചവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് വൈക്കത്തെ പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റത്. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫിന്റെ അധ്യക്ഷതിയില്‍ കൂടിയ സമ്മേളനം ഡോ.എന്‍ ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. […]