play-sharp-fill

വലിയ പ്രത്യാഘാതങ്ങൾക്കിടവരുത്തുന്ന ചർച്ച് ആക്ടുമായി സർക്കാർ മുന്നോട്ട് പോകരുത് കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരടുബില്ലു രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചര്‍ച്ച് ആക്ട് ഇന്നു കേരള സമൂഹത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവര്‍ക്കിടയില്‍ പുതിയ പ്രതിസന്ധികളും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് കേരളാ കോണ്‍ഗ്രസ്  ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു.  ക്രൈസ്തവ ദേവലായങ്ങളുടെ അധീനതയിലുള്ള വസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഫണ്ടുകളുടെയും ഭരണം നിര്‍വഹിക്കുന്നതിന് വഖഫ് ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മാതൃകയില്‍ പുതിയ സംവിധാനമുണ്ടാക്കുകയാണു സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നു കരുതേണ്ടിയിരിക്കുന്നു. വളഞ്ഞ വഴിയിലൂടെ ക്രൈസ്തവ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന്റെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും  നിയന്ത്രണം സ്ഥാപിക്കാനുള്ള ഗൂഢോദ്ദേശ്യമാണിതിനു പിന്നിലുള്ളത്. ഇങ്ങനൊരുദ്ദേശ്യം […]

കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ  ചെറുകിട – നാമമാത്ര  കർഷകരുടെ  കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി.  പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ നിന്നും കർഷകർക്ക് നൽകുന്ന സഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള  കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതി സ്വാഗതാർമാണെങ്കിലും തുക വർദ്ധിപ്പിക്കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു.  കർഷക  ആത്മഹത്യകൾ വർധിക്കുന്ന കേരളത്തിലെ  സവിശേഷ സാഹചര്യം കണക്കിലെടുത്ത് […]

കല്യോട്ട് ,അമ്മ പെങ്ങൻമാരുടെ മഹാസംഗമം നടത്തും : ലതികാ സുഭാഷ്

സ്വന്തംലേഖകൻ കോട്ടയം: സി.പി.എമ്മി ന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യാർത്ഥനയുമായി കാസർകോട് പെരിയയിലെ കല്യോട്ട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ ലതികാ സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ദാരുണമായി കൊല ചെയ്ത് ഒരു വർഷം തികഞ്ഞ ഉടനേ കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും ക്യപേഷിനെയും കൊല ചെയ്ത സി.പി.എം ന്റെ സ്വന്തം പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആൺമക്കൾ നഷ്ടപ്പെട്ട ആ രണ്ട് അമ്മമാരെയും കണ്ട് മാപ്പ് […]

ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ : സൗമ്യ ദീപ് സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: പുരോഗമന മത നിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവത്വം മുഖ്യമായും മാതൃകയാക്കി മുന്നിൽ നിർത്തേണ്ടതു ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആണെന്ന് ആൾ ഇൻഡ്യ സ്റ്റുഡന്റസ് ബ്ലോക്ക് (എ.ഐ.എസ്.ബി) ദേശീയ ജനറൽ സെക്രട്ടറി സ .അഡ്വ. സൗമ്യദീപ് സർക്കാർ പറഞ്ഞു. ഫോർവേഡ് ബ്ലോക്ക്‌ വിദ്യാർത്ഥി സംഘടന ആയ ആൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്‌ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ക്ക് വേണ്ടി ആദ്യമായി ഒരു സർക്കാർ സിങ്കപ്പൂർ കേന്ദ്രീകരിച്ചു ഉണ്ടാക്കിയ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമി […]

അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തിരിമറി,ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം: കേരളാ ലോയേഴ്സ് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തട്ടിപ്പ് അന്വേഷണം നടത്തുന്ന വിജിലൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരളാ ബാർ കൗൺസിൽ സെക്രട്ടറിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് കോട്ടയത്ത് ചേർന്ന കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 6 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുറ്റവാളികൾക്കെതിരെ  അധികാരികൾ പുലർത്തുന്ന നിസ്സംഗതയിൽ ദുരൂഹതയുണ്ട്.വിജിലൻസ് ശുപാർശ ചെയ്തിട്ടും ഭരണകക്ഷി യൂണിയനിൽപെട്ട അളായതുകൊണ്ടാണ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതെന്ന് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന […]

ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്ര ജില്ലയിലെത്തി: ഇന്ന് പര്യടനം കോട്ടയം നഗരത്തിൽ; അക്രമം പാർട്ടി നിലപാടല്ലെന്ന് കൊടിയേരി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ അണികളെ ഇളക്കിമറിച്ച് ശക്തികേന്ദ്രങ്ങളിലൂടെ ഇടതു മുന്നണിയുടെ കേരള സംരക്ഷണ ജാഥ. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ശനിയാഴ്ച രാവിലെയാണ് ജ്ില്ലയിലെ പര്യടനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ശേഷം തവണക്കടവിൽ നിന്നും ജങ്കാർ വഴിയാണ് ജാഥ വൈക്കത്തെത്തിയത്. ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെയാണ് ജാഥയെ സ്വീകരിച്ചത്. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സുഗതൻ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ കെ.അരുണൻ, കെ.ശെൽവരാജ്, ആർ.സുശീലൻ, കെ.കെ ഗണേശൻ, സി.കെ ആശ എം.എൽ.എ എന്നിവർ […]

കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവർഗ്ഗ സിദ്ധാന്തവും : പ്രബന്ധാവതരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ ബഡ്ജറ്റുകള്‍ അവതരിപ്പിച്ചത് കെ.എം മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ യുവ ഗവേഷകര്‍ ബഡ്ജറ്റ് മേഖലകളില്‍ ഗവേഷണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം.  ബഡ്ജറ്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് […]

കെ.എം മാണി സെന്റർ ഫോർ  ബഡ്ജറ്റ് റിസർച്ചിന്റെ പേപ്പർപ്രസന്റേഷൻ മത്സരം ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ശനിയാഴ്ച (നാളെ) രാവിലെ 11.30 മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് “കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു.  പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കും. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും […]

പാർലമെന്റ് തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക; നിർദേശങ്ങൾ സ്വീകരിച്ച് തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ ജില്ലയിൽ സ്വീകരിച്ച് തുടങ്ങി. നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം റിട്ട്.ചീഫ് ജസ്റ്റിസ് കെടി തോമസ് നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ,ഹിന്ദുസേവ സമിതി സെക്രട്ടറി വെങ്കിട കൃഷ്ണൻ പോറ്റി,നമ്മുടെ കോട്ടയം പ്രസിഡന്റ് പ്രിൻസ് കിഷോർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ബിനു ആർ വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് […]

കോട്ടയം ആവേശക്കടലായി: പതിനായിരങ്ങൾ തെരുവുകളിൽ കാത്തു നിന്നു; മുല്ലപ്പള്ളിയുടെ ജനമഹായാത്രയിൽ അലയൊലിതീർത്ത് മഹാജനപ്രവാഹം

സ്വന്തം ലേഖകൻ കോട്ടയം: ആവേശക്കടവായി മാറിയ സ്വീകരണ കേന്ദ്രങ്ങളിൽ ത്രിവർണ പതാക പാറിപ്പറന്നപ്പോൾ, ജനമഹായാത്ര ജനമഹാപ്രവാഹമായി. സിപിഎമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തിനെതിരെ സാധാരണക്കാരുടെ പ്രതികരണത്തിന്റെ കരുത്തുമായി എത്തിയ യാത്രയെ സ്വീകരിക്കാൻ, നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും പതിനായിരങ്ങളാണ് കാത്തു നിന്നത്. ജില്ലയിലെ രണ്ടു ദിവസം നീണ്ടു നിന്ന പര്യടനം പൂർത്തിയാക്കി യാത്ര വെള്ളിയാഴ്ച ആലപ്പുഴയിലേയ്ക്ക് പ്രവേശിക്കും. വെള്ളിയാഴ്ച രാവിലെ ഒൻപതിന് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിൽ മാധ്യമങ്ങളെ അഭിസംബോധനയും ചെയ്യും. വ്യാഴാഴ്ച രാവിലെ വൈക്കത്ത് ജില്ലയിലെ പര്യടനം ആരംഭിച്ച യാത്ര കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ഗംഭീര […]