play-sharp-fill

വയനാട് ഏറ്റുമുട്ടൽ കൊല: ജുഡീഷ്യൽ അന്വേഷണം വേണം : ജി.ദേവരാജൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട്ടിലെ റിസോര്‍ട്ടി ല്‍ മാവോവാദി – പോലീസ് ഏറ്റുമുട്ടലിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു. ഏഴു മണിക്കുര്‍ നീണ്ട വെടിവെപ്പ് നടത്തേണ്ടി വന്ന സാഹചര്യവും അത്രയും നേരം പിടിച്ചു നില്‍ക്കാന്‍ ചെറിയ മാവോവാദി സംഘത്തിന് എങ്ങനെ കഴിഞ്ഞുവെന്നും ഹൈവേയിലുള്ള റിസോര്‍ട്ട് വരെ ആയുധധാരികളായ മാവോവാദികള്‍ എത്തിയതെങ്ങനെയെന്നും അന്വേഷണവിധേയമാക്കണം. പിടികൂടി രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ മുന്നില്‍ കൊണ്ടു വരേണ്ടിയിരുന്ന അതിക്രമകാരികളെ വെടിവെച്ച് കൊന്നൊടുക്കുന്നത് കാട്ടു നീതിയാണ്. മാധ്യമ റിപ്പോര്‍ട്ടുക ള്‍ അനുസരിച്ചും പോലീസ് ഭാഷ്യം […]

പെരിയ കൊലപാതകം : കോൺഗ്രസ് സായാഹ്ന ധർണനടത്തി

സ്വന്തം ലേഖകൻ പാമ്പാടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മീനടം മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ പെരിയ കൊലകേസിൽ പോലീസ് വെച്ചുപുലർത്തുന്ന ആലസ്യത്തിനെതിരെയും, സുഗമമായ കേസ് അന്വേഷണത്തിനും യാഥാർത്ത പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിനു കേസ് അന്വേഷണം സിബിഐക്കു വിടണം എന്നുംമാവശ്യപ്പെട്ടുകൊണ്ട് സായാന്ഹ ധാരണ നടത്തി.. മണ്ഡലം പ്രസിഡന്റ്‌ മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചമീറ്റിങ്ങിൽ ഡിസിസി സെക്രട്ടറി ബാബു കെ കോര,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി വൈസ് പ്രസിഡന്റ്‌ പിഎം സ്‌കറിയ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രെസിഡൻറ് ജസ്റ്റിൻ ജോൺ,പഞ്ചായത്തു പ്രസിഡന്റ്‌ സിന്ധു വിശ്വൻ തുടങ്ങിയവർ സംസാരിച്ചു…

രാജേഷിന്റെ ആത്മഹത്യ  ഉന്നതതലപോലീസ് അന്വേഷണം വേണം ജോസ് കെ.മാണി: പ്രതിഷേധവുമായി യൂത്ത് ഫ്രണ്ടും

സ്വന്തം ലേഖകൻ പാലാ : കടനാട് പനച്ചിക്കാലായില്‍ പി.ആര്‍ രാജേഷ് ആത്മഹത്യചെയ്യാന്‍ ഇടയാക്കിയ സാഹചര്യത്തെ സംബന്ധിച്ച് ഉന്നതതല പോലീസ് അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു. കനാട് വല്ല്യാത്ത് പനച്ചിക്കച്ചാലിൽ രാജേഷി നെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്ത് 3 ദിവസം അനധികൃതമായി പോലീസ് കസ്റ്റഡിയിൽ വച്ച് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മർദിക്കുകയും അയതിൽ മനം നൊന്ത് രാജേഷ്് ആത്മഹത്യ […]

ആന്റോ ആന്റണിയെ തോൽപ്പിക്കാൻ പി.സി ജോർജിനെ പത്തനംതിട്ടയിൽ ഇറക്കുന്നത് ആര്: ജനപക്ഷത്തിന്റെ പിന്നിൽ നിന്ന് കോൺഗ്രസിന്റെ ചരട് വലി; പി.സിയെ കളത്തിലിറക്കി ആന്റോയെയും കേരള കോൺഗ്രസിനെയും വീഴ്ത്താൻ കളിക്കുന്നത് തലമൂത്ത നേതാവ്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: ആന്റോ ആന്റണി എംപിയെയും കോട്ടയത്തെ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്താൻ സാക്ഷാൽ പി.സി ജോർജിനെ കളത്തിലിറക്കിയത് കോൺഗ്രസിലെ തലമുതിർന്ന നേതാവെന്ന് സൂചന. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുമായി നേരിട്ട് പോരിനിറങ്ങിയ ജനപക്ഷം കോൺഗ്രസിനെ തറപറ്റിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. കോട്ടയത്ത് ഷോൺ ജോർജിനെയും, പത്തനംതിട്ടയിൽ സാക്ഷാൽ പി.സി ജോർജും തന്നെ മത്സര രംഗത്ത് ഇറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ബുധനാഴ്ച കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി ഇരുപത് സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചത്. ഇരുപത് സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ […]

കേന്ദ്രം സഹായിച്ചവരുടെ പട്ടികയുമായി ബിജെപി : 26 ലക്ഷം പേരുടെ വീടുകളിൽ നേതാക്കൾ നേരിട്ടെത്തും; ശബരിമലയ്ക്ക് പിന്നാലെ കേന്ദ്രഫണ്ട് വോട്ടാക്കി മാറ്റാൻ സംസ്ഥാനത്തെ ബി ജെ പി

പൊളിറ്റിക്കൽ ഡെസ്ക് കൊച്ചി: ശബരിമലയിലെ വർഗീയ ധ്രുവീകരണത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിടുന്ന ബിജെപി , കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ച 26 ലക്ഷം മലയാളികളുടെ വീട്ടിൽ നേരിട്ട് എത്തുന്നു. കേന്ദ്ര സഹായം വോട്ടാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന ബിജെപി നേതൃത്വം ഇപ്പോൾ ഇത്തരത്തിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഒരുവര്‍ഷം മുമ്പ് ബി.ജെ.പി കണക്കെടുത്തപ്പോള്‍ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ നേരിട്ടുള്ള വ്യക്തിഗത ഗുണഭോക്താക്കളായത് 26 ലക്ഷം പേരാണ്. പിന്നീട് അത് കൂടി. ഇത് കണക്കിലെടുത്ത് കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെ നേരിട്ട് […]

ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിച്ചില്ല ..ഇടതുമുന്നണിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങി ജനതാദൾ (എസ്)..

സ്വന്തംലേഖകൻ ഒരു സീറ്റിൽ പോലും സി.പി.എം പരിഗണിക്കാത്ത സാഹചര്യത്തിൽ ഇടതുമുന്നണിയിൽ തുടരാൻ താത്പര്യമില്ലെന്ന വാദവുമായി ജനതാദൾ (എസ് )ൽ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന ആവശ്യം വിവിധ ജില്ലാ ഘടകങ്ങളിൽ ഉയർന്നു കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫി ലേക്കു ചേക്കേറുകയാണ് ലക്ഷ്യം. എം.പി വീരേന്ദ്രകുമാറിന് സീറ്റ് നൽകാത്തതിന്റെ പേരിൽ മുന്നണി വിട്ടു പോവുകയും പിന്നീട്‌ തിരിച്ചെത്തുകയും ചെയ്ത ലോക്‌‌താന്ത്രിക് ജനതാദളിനു ഒരു സീറ്റ് നൽകുന്ന കാര്യം ഇടതുമുന്നണിയുടെ പരിഗണനയിലാണ്.

ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ അമർഷം: ജോസഫിന്റെ വാശി തിരിച്ചടിയാകുമെന്ന ഭീതിയിൽ കോൺഗ്രസ്: മുതിർന്ന നേതാവ് ഇടപെട്ടിട്ടും രണ്ടാം സീറ്റിൽ അടങ്ങാതെ ജോസഫ്; കേരള കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയക്കാലം

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് ലഭിക്കണമെന്ന പി.ജെ ജോസഫിന്റെ പിടിവാശിയിൽ കോൺഗ്രസിൽ കടുത്ത അമർഷം. രണ്ടു സീറ്റെന്ന വാശിയിൽ നിന്നും പിന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാവ് തന്നെ പി.ജെ ജോസഫിനെ സമീപിച്ചെങ്കിലും ഇതിനു ഇതുവരെയും ജോസഫ് തയ്യാറായിട്ടില്ല. ജോസഫിന്റെ പിടിവാശി കേരളത്തിൽ യുഡിഎഫിനു തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസും മറ്റ് ഘടകക്ഷികളും. ഇതിനിടെ കോട്ടയം, ഇടുക്കി സീറ്റിൽ നിന്നു മത്സരിച്ച ശേഷം, ഒഴിവ് വരുന്ന തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കുന്നതിനാണ് ജോസഫിന്റെ പദ്ധതി. ഇതോടെ മറ്റൊരു കേരള […]

ചർച്ച് ബിൽ നിയമമാക്കുവാനുള്ള നടപടികൾ ഉപേക്ഷിക്കണം: സി.എഫ് തോമസ്

സ്വന്തം ലേഖകൻ കോട്ടയം : ചര്‍ച്ച് ബില്‍ നിയമ നടപടിയിലാക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഈ  പ്രസ്താവനയ്ക്ക് അനുസരിച്ചു നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.ഫ് തോമസ് എം.എല്‍.എ പറഞ്ഞു. നിയമപരിഷ്‌കരണ കമ്മീഷന്‍ ബില്ലുമായി മുന്നോട്ടു പോകുകയാണ്. ബില്‍ നിയമമാക്കു വാനുള്ള നടപടികള്‍ അടിയന്തിരമായി ഉപേക്ഷിക്കുകയാണ് വേണ്ടത്. വ്യാപകവും ശക്തവുമായ പ്രതിഷേധമാണ് ബില്ലിനെതിരെ സംസ്ഥാനത്ത്  ഉണ്ടായിരിക്കുന്നത്. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനം നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ് എന്ന് വരുത്തി ത്തീര്‍ക്കുവാനുള്ള ഗൂഡോദ്ദേശം ഈ ബില്ലിന്റെ കാര്യത്തിലുണ്ട്. സഭാപരവും സാമൂഹികവുമായ വിവിധ മേഖലകളില്‍ […]

കർഷക ആത്മഹത്യകൾ പെരുകുന്നു: കോൺഗ്രസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യ കണക്കിലെടുത്ത് കർഷകരോടുള്ള സമീപനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി കൂട്ട ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അയർക്കുന്നത്ത് ക്ഷീര കർഷകൻ ആത്മഹത്യാ ശ്രമം നടത്തി ഇപ്പോളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച ക്ഷീര കർഷകനായിരുന്നു മനം മടുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്നത്  ഈ മേഖലയിലെ കർഷകർക്ക്  ഉത്കണ്ഠ ഉണ്ടാക്കുന്നു എന്നും   സർക്കാരുകളുടെ ഭാഗത്തു നിന്ന് […]

എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്.. മുല്ലപ്പളളിക്ക് ബല്‍റാമിന്‍റെ മറുപടി..

സ്വന്തംലേഖകൻ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് മറുപടിയുമായി വി.ടി ബല്‍റാം. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫെയ്സ്ബുക്കില്‍ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്ന് ബല്‍റാം തുറന്നടിച്ചു.ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം മുല്ലപ്പള്ളിയ്ക്ക് മറുപടി നല്‍കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനെയും കമന്‍റിനെയും ചൊല്ലി എഴുത്തുകാരി കെആര്‍ മീരയും ബല്‍റാമും തമ്മില്‍ നടന്ന […]