കോട്ടയത്ത് രാഹുൽ ഗാന്ധിയെ കാണാനെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പോലീസ് മർദ്ദനം ; സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് കയര്‍ത്തു സംസാരിക്കുകയും ജീപ്പില്‍വച്ച്‌ തന്നെ മര്‍ദിക്കുകയും ചെയ്തതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കല്‍

കോട്ടയം : രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോൾ പോലീസ് മർദ്ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് കയര്‍ത്തു സംസാരിക്കുകയും ജീപ്പില്‍വച്ച്‌ തന്നെ മര്‍ദിക്കുകയും ചെയ്തെന്നാണ് സന്തോഷ് പുളിക്കലിൻ്റെ ആരോപണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച്‌ വലിച്ച്‌ കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണെന്നും.  […]

കോട്ടയത്ത് വിജയം ഉറപ്പിച്ച് തുഷാർ വെള്ളാപ്പള്ളി ; അക്ഷരനഗരിയെ ആവേശകടലാക്കി എൻഡിഎ റോഡ് ഷോ 

കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ കോട്ടയത്ത്  നടന്ന റോഡ് ഷോ കാണാൻ ആയിരങ്ങൾ അണി ചേർന്നു. ചെണ്ട മേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൻ നടന്ന റോഡ് ഷോയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , കോട്ടയത്തെ  എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം കളക്ടറേറ്റ് ജംഗഷനിൽ നിന്നും ആരംഭിച്ച യാത്രയെ പ്രവർത്തകർ ആർപ്പു വിളികളോടെയാണ് […]

ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത് എന്നാൽ പിണറായി എന്നെ ആക്രമിക്കുകയാണെന്ന് : രാഹുൽ ഗാന്ധി

കണ്ണൂര്‍: ഇരുപത്തിനാല് മണിക്കൂറും എന്നെ ആക്രമിക്കുന്നു പിണറായി വിജയനെതിരെ രംഗത്തെത്തി രാഹുല്‍ ഗാന്ധി . എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും  ബിജെപിയും അന്വേഷണ ഏജൻസികളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്ബോള്‍ […]

എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നാളെ കോട്ടയത്ത് ; കലക്‌ടറേറ്റ്‌ ജംങ്ഷൻ മുതല്‍ തിരുനക്കര വരെ റോഡ് ഷോ

കോട്ടയം : എന്‍.ഡി.എ. സ്ഥാനാർത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നാളെ കോട്ടയത്ത്‌. കലക്‌ടറേറ്റ്‌ ജങ്‌ഷന്‍ മുതല്‍ തിരുനക്കര വരെ നദ്ദയുടെ റോഡ്‌ ഷോയും ഉണ്ടായിരിക്കും. വ്യാഴാഴ്ച പാലായില്‍ പര്യടനം നടത്തി  തുഷാര്‍ വെള്ളാപ്പള്ളി. രാവിലെ ഭരണങ്ങാനത്തു പ്രമുഖ വ്യക്‌തികളെ നേരില്‍ കണ്ട്‌ വോട്ട്‌ അഭ്യര്‍ഥിച്ച ശേഷം, ഉച്ചയ്‌ക്ക് കോട്ടയത്തു ബി.ജെ.പി. നേതൃയോഗത്തിലും പങ്കെടുത്തു. വൈകിട്ടു തലനാട്‌ മുതല്‍ കൂരാലി വരെ തുറന്ന വാഹനത്തില്‍ പര്യടനം നടത്തി. ഇതിനിടെ, ജസ്‌റ്റിസ്‌ കെ.ടി. തോമസിനെയും തുഷാർ വെള്ളാപ്പള്ളി സന്ദര്‍ശിച്ചു.

സിപിഎം നുണബോംബിറക്കുന്നു ; കെ.കെ.ശൈലജക്കെതിരെ കോവിഡ് അഴിമതി ഇനിയും ഉന്നയിക്കുമെന്ന് : വിഡി സതീശന്‍

കണ്ണൂര്‍ : പാനൂരിലെ ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി  ഇറങ്ങിയിരിക്കുകയാണ് സി.പി.എമ്മും സ്ഥാനാര്‍ത്ഥിയുമെന്ന് വി ഡി സതീഷൻ. കഴിഞ്ഞ മാസം 25-ന് മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും എസ്.പിക്കും എല്‍.ഡി.എപ് ഇതേ പരാതി നല്‍കിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെയോ എതിര്‍ സ്ഥാനാര്‍ത്ഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കെ.കെ രമയെ […]

സൈബർ ആക്രമണം ; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ കെ ശൈലജ ടീച്ചർ

വടകര : വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത […]

പാർട്ടിക്ക് തിരിച്ചടി ; ആം ആദ്മിയിൽ നിന്ന് രാജിവെച്ച് തൊഴിൽ മന്ത്രി രാജ്കുമാർ ആനന്ദ്

ഡൽഹി : ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. തന്റെ പാർട്ടി അംഗത്വവും അദ്ദേഹം രാജി വെച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്കുമാര്‍ ആനന്ദിന്റെ രാജി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ അടയ്ക്കപ്പെട്ടതിന് പിന്നാലെ പ്രമുഖ മന്ത്രിയുടെ രാജികൂടി ആയതോടെ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. “എഎപി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരുമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല.”രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം നവംബറില്‍ കസ്റ്റംസുമായി ബന്ധപ്പെട്ട […]

തോമസ് ഐസക്കിന്‌ ആശ്വാസം ; മസാല ബോണ്ട്‌ കേസിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ട എന്ന് ഇ ഡിയ്ക്ക് നിർദ്ദേശം നൽകി കോടതി

കിഫ്ബി മസാല ബോണ്ട്‌ കേസിൽ പത്തനംതിട്ട എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്‌ ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയ്ക്ക് നിർദ്ദേശം നൽകി കോടതി. ഇഡി സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറ‍ഞ്ഞു. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി. ചോ​ദ്യം ചെയ്യലിന് […]

സജി മഞ്ഞക്കടമ്പന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം

കോട്ടയം :  കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചു. പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രസാദ് രാജി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജി വച്ച സജി മഞ്ഞക്കടമ്പന്റെ അനുയായിയാണ്‌ പ്രസാദ് ഉരുളികുന്നം പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നാക്കിയെന്നും തൻ്റെ ഏകാധിപത്യമാണ് മോൻസ് ജോസഫ് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ഉരളിക്കുന്നം പറഞ്ഞു. മോൻസിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ച് തുടക്കത്തിലേ തന്നെ തൊടുപുഴ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവർ ഇക്കാര്യത്തിൽ കാര്യമായ നടപടി  സ്വീകരിച്ചിരുന്നില്ല. എല്ലാവരെയും മോൻസ് […]

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നല്‍കുമെന്ന് കെസി വേണുഗോപാല്‍.

ആലപ്പുഴ : തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെസി വേണുഗോപാല്‍.ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തില്‍ സിനിമാ താരം രമേശ്‌ പിഷാരടിയ്ക്കൊപ്പം വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലയില്‍ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെല്‍ക്കർഷകയായ സുശീലയുടെ ആശങ്ക. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഉത്പന്നങ്ങള്‍ക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ നല്‍കി കർഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി. കാർഷിക […]