പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന്ഇന്നലെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്‌ വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്‌ വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.  

മുഖ്യമന്ത്രി പോയതോടെ കാലിയായി സദസ്സ് ; അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി.

കൊല്ലം : ഇടതുമുന്നണിയുടെ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമിതി സദസ്സിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം നടന്നത് നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ പുറകെ സദസ്സിൽ ഉണ്ടായിരുന്ന ജനങ്ങളും പോകുന്നതാണ് കാണാൻ സാധിച്ചത്.ധനമന്ത്രി കെ എൻ ബാലഗോപാലൻ ആളുകളെ പിടിച്ചിരുത്താൻ ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല.ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷൻ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം അടുത്തതായി പ്രസംഗിക്കേണ്ടിയിരുന്നത് അബ്ദുൽ അസീസ് മൗലവി ആയിരുന്നു […]

ക്രിസ്ത്യൻ എൻജിഒ വിദേശ ഫണ്ട്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർ എസ് എസ്.

ന്യൂഡൽഹി : ക്രിസ്ത്യൻ എൻ ജി ഒ  ആയ കാരിത്താസ് ഇന്ത്യ .വിദേശ ഫണ്ടിനെ  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർഎസ്എസ് മുഖപത്രം. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയാണ് കാരിത്താസിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്.വിദേശ സംഭാവനകൾ സ്വീകരിക്കുന്ന എഫ് സി ആര്‍ എ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സാമൂഹിക സാമ്പത്തികമായ എല്ലാ ദോഷങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.കത്തോലിക്കാ സഭയ്ക്ക് കീഴിൽ 1962 ലാണ് കാരിത്താസ് ഇന്ത്യ രൂപം കൊള്ളുന്നത്

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളക്ടർക്ക് പരാതി നൽകിയതായി ആന്റോ ആന്റണി അറിയിച്ചു. എത്രയും വേഗം ഉള്ള ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്നുള്ള ഒരു പരിഗണനയും നൽകില്ല എന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തുടർച്ചയായി ഇത് നടന്നുകൊണ്ടിരിക്കുകയാണ്.മറ്റ് സ്ഥാനാർത്ഥികളോട് കാണിക്കുന്ന അനീതിയായിട്ടെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. എല്ലാ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളും പരിഗണനങ്ങളും കയ്യിലിട്ട് അമ്മാനമാടുന്ന […]

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ കരിയോയിൽ ഒഴിച്ച നിലയിൽ

കണ്ണൂർ : സിപിഎം നേതാക്കളായ നായനാർ,കോടിയേരി ബാലകൃഷ്ണൻ ചടയൻ ഗോവിന്ദൻ.തുടങ്ങിയവരുടെ കണ്ണൂർ പയ്യാമ്പലത്തുള്ള സ്മൃതി കൂടിയങ്ങളിലാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് 11:30 ഓടുകൂടിയാണ് കരിയോയിൽ ഒഴിക്കപ്പെട്ട നിലയിൽ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത് ധാരാളം സ്മൃതി കുടിയരങ്ങൾ ഉള്ള സ്ഥലമാണ് പയ്യാമ്പലം. എന്നാൽ സിപിഎം നേതാക്കളുടെ സ്മൃതികുടിയിരങ്ങളിൽ മാത്രമാണ് കരിയോയിൽ കണ്ടെത്തിയത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് മുൻ എംപിയും സിപിഎം പ്രവർത്തകയുമായ പി കെ ശ്രീമതി ടീച്ചർ പ്രതികരിച്ചു.

മാർച്ച് 30 31 തീയതികളിൽ അവധി നിഷേധിച്ചതിനെ തുടർന്ന് മണിപ്പൂരിൽ വൻ പ്രതിഷേധം

മണിപൂർ:  അവധി ദിനങ്ങൾ ആകേണ്ടിയിരുന്ന മാർച്ച് 30 31 തീയതികളിലെ അവധി നിഷേധിച്ചുകൊണ്ട് ഗവർണർ അനുസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഏപ്രിൽ ഒന്നാം തീയതി അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാലാണ് ഇത്തരത്തിൽ ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് ഗവർണർ വിശദീകരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ മണിപ്പൂരിൽ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.അവധി നിഷേധിച്ചതിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും ഇപ്പോ രംഗത്ത് എത്തിയിരിക്കുകയാണ്.ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം […]

പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

കൊല്ലം : ഏപ്രിൽ 26 ആം തീയതി നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തിലെ ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.ഇന്ന് രാവിലെ 11 മണിക്ക് ഭരണാധികാരി ആയ ജില്ലാ കളക്ടർ എൻ ദേവിദാസിന് സമക്ഷമാണ്  പത്രിക സമർപ്പിച്ചത്. രാവിലെ 10.30 ഓടെ കൊല്ലത്തെ സിഐടിയു ഓഫീസിന് മുമ്പിൽ നിന്നും പാർട്ടി നേതാക്കളോടൊപ്പം പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിനായി എത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അവസാന ദിവസമായ ഏപ്രിൽ 4 ആം  തീയതിയെ സമർപ്പിക്കുകയുള്ളൂ എന്നാണ് കിട്ടിയ വിവരം. ഇന്ന് […]

ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കാൻ തീരുമാനവുമായി കേന്ദ്രസർക്കാർ.മദ്യനയ കേസിൽ പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിൽ ആയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ഡൽഹി : മദ്യനയ കേസിൽപ്പെട്ട് മാർച്ച് 21 ആം തീയതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായിരുന്നു.മുഖ്യമന്ത്രി ജയിലിലായ സാഹചര്യത്തിൽ ഭരണം നടക്കാൻ സാധ്യതയില്ലാത്ത സമയത്ത്   കേജരിവാൾ ജയിലിൽ കിടന്ന് ഭരണം നടത്തുമെന്ന് അം ആദ്മി പാർട്ടി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ ജയിലിനുള്ളിൽ നിന്നും ഒരു സംസ്ഥാനത്തെ ഭരിക്കാൻ സാധിക്കുകയില്ല എന്ന് ഡൽഹി ഗവർണർ .വി സക്സേന തന്റെ നിലപാട് വ്യക്തമാക്കി.’ജയിലിനുള്ളില്‍വെച്ച്‌ സർക്കാർ പ്രവർത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മദ്യനയ കേസിനൊപ്പം കള്ളപ്പണം വെളുപ്പിക്കൽ കേസ് തുടങ്ങിയ കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ […]

വീണയെ വിട്ട് മാറാതെ ഇ ഡി : മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനുമായി ബന്ധപെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി.

കൊച്ചി : വീണ വിജയന്റെ എക്സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മന്റ്‌ ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി യൂണിറ്റാണ് കേസ് എടുത്തിരിക്കുന്നത്.കേസിലെ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്‌ അന്വേഷണത്തിലാണ്.അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇ ഡി കേസ് എടുക്കുക. നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നല്‍കിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.വീണാ വിജയനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമോ എന്നതാണ് ഏറ്റവും ഉറ്റുനോക്കുന്ന ചോദ്യം.പൊതുമേഖലാ സ്ഥാപനമായ കെ എസ് […]

കേരള കോൺഗ്രസിലെ വ്യാജനേയും ഒറിജിനലിനെയും ഇത്തവണ തിരിച്ചറിയാം എന്ന് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.

കോട്ടയം : കേരള കോൺഗ്രസിൽ യഥാർത്ഥത് ഏതെന്ന് ഈ ഇലക്ഷനോടെ തീരുമാനം ആകുമെന്ന് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.1964 ഒക്ടോബര്‍ 9ന് സമുദായാചാര്യന്‍ ഭാരത കേസരി മന്നത്തപ്പന്‍ തിരി തെളിച്ച്‌ കേരള കോണ്‍ഗ്രസിന് തുടക്കം കുറിച്ചത്.കേരള കോൺഗ്രസ്സും കോട്ടയവും തമ്മിൽ വളരെ വൈകാരികമായ ബന്ധങ്ങളുണ്ട്. ഏറ്റവും കൂടുതൽ കേരള കോൺഗ്രസ്സ്കാർ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കോട്ടയം.അതോടൊപ്പം കോട്ടയത്തെ കേരള കോൺഗ്രസ്സ്‌കാർ യൂ ഡി എഫ് നെ ആണ് കാലങ്ങളായി പിന്തുണക്കുന്നത് എന്ന കാര്യവും യൂ ഫി എഫ് ക്യാമ്പിന്റെ ആത്മാവിശ്വാസം വാനോളം […]