Sunday, December 15, 2019

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജിയുമായി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജിയുമായി സംസ്ഥാന സർക്കാർ. വിദഗ്ധ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഭാരപരിശോധന ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. നിയമ നടപടികൾ നീണ്ടുപോയാൽ അറ്റകുറ്റപ്പണികൾ നടത്തി പാലം തുറക്കുന്നതു വൈകും. ഇത് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും സർക്കാർ പുനപരിശോധനാ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരപരിശോധന നടത്താതെ അറ്റകുറ്റപ്പണികൾ നടത്തരുതെന്നും...

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പിതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊല്ലം : കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി കുതറി മാറുകയും മറ്റൊരു മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. മടങ്ങി എത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു. അമ്മ കടയ്ക്കൽ...

ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതികൾക്ക് നാലുവർഷം തടവും പിഴയും

  സ്വന്തം ലേഖകൻ കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്നുമാസം അധിക തടവ് അനുഭവിക്കേണ്ടി...

സുസുക്കി ‘ഹയാബുസ’ ഇന്ത്യയിലെത്തി ; 2020 ൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും

  സ്വന്തം ലേഖിക സുസുക്കി 2020 ഹയാബുസയുടെ ഏറ്റവും പുതിയ ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മെറ്റാലിക് തണ്ടർ ഗ്രേ, കാൻഡി ഡാറിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഹയാബുസ ഇറങ്ങുന്നത്. അടുത്ത വർഷം ജനുവരി 20 മുതൽ ഉപഭോക്താക്കൾക്ക് 2020 ഹയാബുസ ലഭിക്കുന്നതാണ്. വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചേഴ്‌സ് എല്ലാം പഴയ പതിപ്പിൽ തന്നെയാണ്. 1340 സിസി ഫോർ സിലിണ്ടർ...

ലൈംഗീകാരോപണം : ബിശ്വനാഥ് സിൻഹ അവധിയിൽ പ്രവേശിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം : മുൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധിക്ക് അപേക്ഷ നൽകി. മൂന്നു മാസത്തെ അവധി അപേക്ഷയാണ് ചീഫ് സെക്രട്ടറിക്ക് സിൻഹ നൽകിയത്. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. അവധി അപേക്ഷിച്ച സിൻഹ അതിനു മുൻപായി സെക്രട്ടറിമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തു പോകുകയും ചെയ്തു. ബിശ്വനാഥ് സിൻഹ...

മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ; വൈറലായി വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. വൈറലായി മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് . മാമാങ്കം കലക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. … അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു…' എന്നാണ് നിർമാതാവ് ഫെയ്‌സ് ബുക്കിൽ...

നിയമം പഠിപ്പിക്കാൻ നീയാരാ ? ; നടുറോഡിൽ പൊലീസ് ജീപ്പ് ബ്രേക്കിട്ട് നിർത്തി ഗതാഗതം തടസ്സപ്പെടുത്തിയത്‌ ചോദ്യം ചെയ്ത യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം

  സ്വന്തം ലേഖിക കണ്ണൂർ : റോഡിനു നടുവിൽ ജീപ്പ് നിർത്തി പുകവലിക്കാരന് പിഴയിട്ട പൊലീസിനോട്, ജീപ്പ് നിർത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിയാത്രക്കാരന് വളപട്ടണം പൊലീസിന്റെ ക്രൂരമർദ്ദനം. കണ്ണൂർ അലവിൽ പണ്ണേരിമുക്കിലാണു സംഭവം. നിയമം പഠിപ്പിക്കാൻ നീയാരാണെന്നു ചോദിച്ച എസ്ഐ യുവാവിനോടു ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ഇത് കണ്ട് നിന്ന നാട്ടുകാർ എതിർത്തു....

ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാടിക്കൽ സി.എച്ച്.അൽഅമീൻ (23), ഏഴോം പുല്ലാഞ്ഞിയിട നെരുവമ്പ്രത്തെ ചിറക്കൽ ഹൗസിൽ സി.ഷാഹിദ് (23), പഴയങ്ങാടി കോഴിബസാറിലെ താഴത്തും കണ്ടിയിൽ ടി.കെ.ഷഫീഖ്...

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ ; ഏറ്റവും കൂടുതൽ പേർ പൂജപ്പുര സെൻട്രൽ ജയിലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിലെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് 18 പേർ. ഇതിൽ രണ്ട് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇതിൽ കൂടുതൽ പേരും കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ. ആര്യാ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ,...

ഗുണനിലവാരമില്ലാത്ത കേക്കുകൾ വിൽക്കാൻ നിൽക്കണ്ട ! പിടി വീഴും ; ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്

  സ്വന്തം ലേഖിക തിരുവനന്തപുരം: ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കേക്കുകൾ വിറ്റാൽ ഇനി പിടിവീഴും. ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്. കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ' ഓപ്പറേഷൻ രുചി ' എന്ന പേരിൽ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷൻ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല്...