പറവൂരിൽ തെരുവുനായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവം: രണ്ട് സ്ത്രീകൾക്കെതിരെ കേസ്; ചുമത്തിയിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ
സ്വന്തം ലേഖകൻ പറവൂർ: പറവൂരിൽ തെരുവുനായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾക്കെതിരേ കേസ്. മൃഗങ്ങൾക്കെതിരെ ക്രൂരപെരുമാറ്റമെന്ന വകുപ്പ് പ്രകാരമാണ് കേസ്. മാഞ്ഞാലി ഡൈമൺമുക്ക് പുതുമാടശേരി മേരി, ചാണയിൽ ലക്ഷ്മി എന്നിവർക്കെതിരെ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് ആലുവ വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ നാലിനായിരുന്നു നാടിനെ നടുക്കിയ ക്രൂരസംഭവം നടന്നത്. ഏഴ് കുഞ്ഞുങ്ങളുമായി മേരിയുടെ വീടിനു സമീപം പറമ്പിൽ കഴിഞ്ഞിരുന്ന നായ്ക്കും കുഞ്ഞുങ്ങൾക്കുമെതിരെയായിരുന്നു ക്രൂരത. പന്തം ഉപയോഗിച്ച് ഇവയെ തീവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊള്ളലേറ്റ കുഞ്ഞുങ്ങളെ സ്ത്രീകൾ […]