play-sharp-fill

ലീഗുമായുള്ള സീറ്റ് വിഭജനം ; യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികള്‍ക്ക് കടക്കാന്‍ കഴിയാത്തത്. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സീറ്റ് നല്‍കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ല എങ്കില്‍ വയനാടോ, കെ സുധാകരന്‍ ഇല്ലെങ്കില്‍ […]

രാവിലെ 10.30ഓടെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നതോടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.30ഓടെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്ന് അനന്തപുരി യാഗഭൂമിയായി മാറിയിരിക്കുകയാണ് പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പു വെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകർന്നു. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്ബൂതിരിയാണ്. പിന്നാലെ സഹ മേല്‍ശാന്തി ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നു. ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനില്‍, മേയർ […]

പൂഞ്ഞാറിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം: 27 പേര്‍ അറസ്റ്റില്‍;സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കേസ്

  ഈരാറ്റുപേട്ട: പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസില്‍ 27 പേർ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേ കോട്ടയം സൈബർ പോലീസും കേസ് രജിസ്റ്റർചെയ്തു. വൈദികനെ ആക്രമിച്ചവർക്കെതിരേ പ്രതിഷേധമുയർത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേർക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ പേരുകള്‍ പോലീസ് […]

ഏറ്റുമാനൂരിലെ ടൈൽ വ്യാപാര സ്ഥാപനത്തിൽ നിന്നും 45 ലക്ഷം തട്ടിയെടുത്ത സംഭവം ; ഒളിവിൽ പോയ അക്കൗണ്ടന്റ് സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: ഏറ്റുമാനൂരിലെ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്നും 45 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ശേഷം മുങ്ങിയ അക്കൗണ്ടന്റ് പിടിയില്‍. തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടില്‍ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിലെ പ്രമുഖ ടൈല്‍ വില്‍പ്പന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരവേ കണക്കില്‍ തിരിമറി നടത്തിയാണ് ഇയാള്‍ 45 ലക്ഷം രൂപയോളം തട്ടി എടുത്തത്. ബില്ലില്‍ തിരിമറി നടത്തിയ ശേഷം സ്റ്റോക്കില്‍ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയത്. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, […]

തിരുവനന്തപുരത്ത് നേരിയ മഴ ; ആശങ്കയിൽ ആറ്റുകാൽ പൊങ്കാല

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. അതേസമയം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. […]

എരുമേലി ടൗണിൽ മാലിന്യം കുന്നുകൂടുമ്പോൾ നടപടി എടുക്കാതെ അധികൃതർ ; പ്രവർത്തന രഹിതമായി സമീപത്തെ സിസിടിവി ക്യാമറ

എരുമേലി: എരുമേലി ടൗണിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിനും സിപിഎം പാർട്ടി ഓഫീസിനും സമീപത്ത് റോഡരികിൽ ദിവസവും മാലിന്യക്കൂമ്ബാരമെത്തുന്നു. മാലിന്യമിടുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പറയുമ്ബോഴും മാലിന്യമിടുന്നവർ ആരാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നടപടികളും സ്വീകരിക്കാനാകുന്നില്ല. സമീപത്ത് പഞ്ചായത്തും പോലീസും സംയുക്തമായി സ്ഥാപിച്ച സിസിടിവി ക്യാമറ വാഹനം ഇടിച്ചു പ്രവർത്തനരഹിതമാണ്. ഇതുമൂലം ദൃശ്യങ്ങൾ ലഭ്യമല്ല.പലതവണ ഇവിടെനിന്നു മാലിന്യങ്ങൾ പഞ്ചായത്ത്‌ നീക്കുകയും മാലിന്യങ്ങൾ ഇടരുതെന്ന് അറിയിപ്പ് നൽകിയതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ദിവസവും രാത്രി പുലരുമ്ബോൾ മാലിന്യങ്ങൾ പാതയോരത്ത് നിറയും. അടുക്കളയിലെ മാലിന്യങ്ങൾ, ഭക്ഷണാവശിഷ്‌ടങ്ങൾ, ഡയപ്പറുകൾ, മത്സ്യങ്ങളുടെ […]

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങി അതുല്‍; മൂവാറ്റുപുഴയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വച്ച്‌ അറസ്റ്റ്; രണ്ടാമനെ പൊക്കിയത് തൃശൂരില്‍ നിന്നും; തിരുവല്ലയിൽ 9-ാംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ

തിരുവല്ല: തിരുവല്ലയില്‍ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തുമ്പോള്‍ അറസ്റ്റിലാകുന്നത് രണ്ട് തൃശൂരുകാരായ യുവാക്കള്‍. പുലർച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയതും നിർണ്ണായക നീക്കങ്ങളിലൂടെയാണ്. ഇരുവരും പ്രായപൂർത്തിയായവരാണ്. തൃശ്ശൂർ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രക്ഷപ്പെടാൻ വഴിയില്ലെന്ന് […]

മാവേലിക്കര ലോക്സഭ മണ്ഡലം; സാധ്യത പട്ടികയില്‍ ഒന്നാമത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍; അഡ്വ. അരുണ്‍ കുമാറിന്‍റെ പേര് തള്ളി

കൊല്ലം: മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉള്‍പ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗണ്‍സിൽ. അടൂർ എഎല്‍എ ചിറ്റയം ഗോപകുമാറിന് മുൻഗണന നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്. സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ പരിഗണിക്കാതെയാണ് കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. നേരത്തെ […]

ഡ്യൂട്ടി സമയം, കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഡോക്ടറെ കാണാനില്ല; തിരക്കി ചെന്നപ്പോള്‍ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ്; ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്

മലപ്പുറം: മലപ്പുറത്തെ സർക്കാർ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യുട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. അബ്ദുല്‍ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. മമ്പാട് സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുമ്പോഴാണ് പിടികൂടിയത്.

റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു; കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു; അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മൂക്കിന് പരിക്ക്; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

തൊടുപുഴ: പട്ടാപകല്‍ നഗരമദ്ധ്യത്തിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു. കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമം നടന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ തൊടുപുഴ ന്യൂമാൻ കോളേജില്‍ നടക്കുന്ന വടംവലി മല്‍സരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇതില്‍ ഒരു വിദ്യാർത്ഥിനിയും മൂന്ന് സഹപാഠികളും ചേർന്ന് മങ്ങാട്ടുകവലയിലുള്ള പ്രമുഖ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ […]