play-sharp-fill

വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി തരണമെന്നാവശ്യം; മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍

പാലക്കാട്: മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം സിഐടിയു പ്രവർത്തകർ തടയാൻ ശ്രമിച്ചു. പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം. വിതരണത്തിനെത്തിച്ച ഭാരത് അരിയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞു വച്ചത്. അരി വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി നല്‍കണമെന്നാണ് പ്രവർത്തകർ പറഞ്ഞത്. ഇതോടെ സിഐടിയുക്കാരുടെ എതിർപ്പ് വക വെക്കാതെ വിതരണക്കാർ തുടർന്നും അരിവിതരണം ചെയ്യുകയായിരുന്നു. ഭാരത് അരിക്ക് ജനങ്ങള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മറ്റു പാർട്ടിക്കാർ ഭാരത് അരിയുടെ വിതരണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഭാരത് അരി […]

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയും; കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് കെ സുരേന്ദ്രൻ

പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും. സംസ്ഥാനത്ത് യു.ഡി.എഫ് എന്ന സംവിധാനം തകരും. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വർഗീയ ശക്തികളും എൻ.ഡി.എയും തമ്മിലുള്ള മത്സരമായിരിക്കും പിന്നീട് കേരളത്തില്‍ ഉണ്ടാവുകയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടുമെന്നും സുരേന്ദ്രൻ പാലക്കാട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും വർഗീയ ശക്തികളെ താലോലിച്ച്‌ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ്. പി.എഫ്.ഐയെ നിരോധിച്ച ശേഷവും കേരളത്തില്‍ അവർക്ക് […]

“ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…! ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ചു; പുരാതന കാലഘട്ടവുമായി ബന്ധപ്പെട്ടതായി തോന്നുന്നെന്ന് മോദി

‘ അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടയില്‍ കടലില്‍ മുങ്ങി പ്രാർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കടലില്‍ മുങ്ങി പ്രാ‌ർത്ഥിച്ചു. ശേഷം അദ്ദേഹം ദ്വാരകധീശ് ക്ഷേത്രത്തിലെത്തി. മുങ്ങല്‍ വിദഗ്ദ്ധർക്കൊപ്പം കടലിനടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ഏറെ ദിവ്യമായ അനുഭവമായിരുന്നുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാർത്ഥിക്കാൻ സാധിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ […]

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ വെട്ടിക്കൊന്ന് ഭാര്യയുടെ ബന്ധുക്കള്‍

ചെന്നെെ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നെെയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) ഭാര്യ ശർമിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊന്നത്. ഇന്നലെ രാത്രി പള്ളിക്കരണായിലെ ഒരു ബാറിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രവീണിനെ വളഞ്ഞ നാലംഗസംഘം ബാറിന് മുന്നിലിട്ട് അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശർമിയുടെ സഹോദരൻ ദിനേശ് ഉള്‍പ്പെടെയുള്ളവരാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് പ്രവീണും ശർമിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് […]

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം സ്വർണ്ണവളയും പറന്നുപോയി; സഹായം തേടി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് തിരുവനന്തപുരം സ്വദേശി; വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം നഷ്ടമായ സ്വർണ്ണവള കണ്ടെത്താൻ സഹായം തേടി യുവാവ്. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മകളുടെ സ്വർണ്ണവള കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഉണ്ണികൃഷ്ണന്റെ രണ്ടര വയസുള്ള മകളുടെ സ്വർണ്ണവളയാണ് നഷ്ടമായത്. വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഉണ്ണികൃഷ്ണൻ സംഭവം വിശദീകരിച്ച് പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രദർശനത്തിനും പരിപാടികൾ കാണാനുമെത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ. ഉത്സവത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മകൾക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂൺ വാങ്ങി നൽകി. ബലൂൺ […]

ഏറ്റുമാനൂരിൽ മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലെത്തി യുവാവിനെ ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ, ആർപ്പൂക്കര സ്വദേശികൾ

ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ മഞ്ചേരിൽ വീട്ടിൽ ( അതിരമ്പുഴ കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ ഇപ്പോൾ വാടകയ്ക്ക് താമസം) ജെറോം മാത്യൂസ് (23), ആർപ്പൂക്കര മുടിയൂർക്കര ഭാഗത്ത് കുളങ്കരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനെട്ടാം തീയതി അതിരമ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. പതിനെട്ടാം തീയതി വൈകുന്നേരം 5: 30 മണിയോടുകൂടി മോട്ടർസൈക്കിളിൽ വരികയായിരുന്ന യുവാവിനെയും സുഹൃത്തിനെയും ഇവർ മറ്റൊരു മോട്ടോർസൈക്കിളിൽ പിന്തുടർന്ന് വന്ന് യുവാവിന് നേരെ […]

കോട്ടയം പാമ്പാടിയിൽ ആൾത്താമസം ഇല്ലാത്ത വീടിന്റെ വാതിൽ കുത്തി തുറന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ചു; മീനടം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

പാമ്പാടി: വീടുകയറി ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് തേക്കുമൂട് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ( മീനടം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അരുൺ മോഹൻ (32), മീനടം, മഞ്ഞാടി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ഹരീഷ് കുമാർ പി.ആർ (46), മീനടം മഞ്ഞാടി ഭാഗത്ത് തച്ചേരിൽ വീട്ടിൽ നിധിൻ സ്കറിയ (37) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് 21 ആം തീയതി പുലർച്ചയോട് കൂടി മീനടം ഭാഗത്തുള്ള ആൾത്താമസം ഇല്ലാതിരുന്ന വീടിന്റെ പൂട്ട് […]

പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് വയസുകാരിയെ കാണാനില്ല; കാണാതായത് പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. ഇന്നലെ വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങുമ്പോള്‍ പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ച്‌ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പരീക്ഷ എഴുതുന്നതിനാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടർ ഹോമില്‍ നിന്ന് പെെനാവിലേക്ക് കൊണ്ടുപോയത്. ബസിലായിരുന്ന യാത്ര. ഷെല്‍ട്ടർ ഹോമിലെ സെകൃൂരിറ്റി ജീവനക്കാരിയും കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായതോടെ സെകൃൂരിറ്റി ജീവനക്കാരി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ […]

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും […]

റെയിൽവേ വികസനത്തിൽ കുതിച്ച് കോട്ടയം; കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്;മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമർപ്പിക്കും

കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ റീമോഡലിങ്, രണ്ടാം പ്രവേശന കവാടം, പാർക്കിങ് ഏരിയ, തീർത്ഥാടകർക്കുള്ള സൗകര്യം, മൾട്ടി ലെവൽ ടു വീലർ പാർക്കിങ് , സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി വിവിധ മേഖലകളിൽ കോട്ടയം മണ്ഡലത്തിലെ റെയിൽവേ വികസനം കുതിക്കുകയാണ്. ഈ വികസനത്തിന് കൂടുതൽ കരുത്തു പകരുകയാണ് ഇന്ന് നിർമ്മാണം ആരംഭിക്കുന്ന നാലു മേൽപ്പാലങ്ങൾ. കുരീക്കാട്,കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിർമ്മാണമാണ് […]