play-sharp-fill

17 വര്‍ഷത്തെ കാത്തിരിപ്പ്; തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനാകാതെ അച്ഛനും മകനും ! ഇത് സിനിമാക്കഥകളെ വെല്ലും ട്വിസ്റ്റ് ; അവിശ്വസനീയ ജീവിതകഥ

സ്വന്തം ലേഖകൻ കോഴിക്കോട്: 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നില്‍ നിന്നും അകന്നുപോയ ആ മകന്‍ അവിചാരിതമായി തനിക്ക് സമീപത്തായി ഇരുന്നിട്ടും ആ പിതാവിന് തിരിച്ചറിയാനായില്ല. കരുതല്‍ സ്പര്‍ശമേകാന്‍ ഈ ലോകത്ത് തനിക്കായി അവശേഷിക്കുന്ന ഏക മനുഷ്യനാണ് അടുത്ത കസേരയില്‍ ഇരിക്കുന്നതെന്ന് ആ പതിനേഴുകാരനും മനസ്സിലായില്ല. കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് കുട്ടിയുടെ പിതാവും കടിയങ്ങാട് സ്വദേശിയായ മാതാവും തമ്മില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരുമിച്ചത്. എന്നാല്‍ കുട്ടി […]

പൊങ്കാലക്കിടെ തക്കം പാർത്തിരുന്ന് മോഷണം ; സ്വർണ മാല കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അഞ്ച് പവൻ സ്വർണമാലയാണ് ഇവർ കവർന്നത്. തമ്പാനൂരിൽ പൊങ്കാലയിട്ട് മടങ്ങുന്നതിനിടെ പട്ടം സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു.

കേരളത്തില്‍ വേനല്‍ച്ചൂടിന് ശമനമില്ല; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂടിന് ശമനമില്ല. ഇന്നും എട്ട് ജില്ലകളില്‍ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ചൂട് കൂടുക. ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 37 […]

ഒരു മാസം കൊണ്ട് അയോദ്ധ്യയില്‍ ലഭിച്ചത് 10 കിലോ സ്വര്‍ണവും 25 കോടി രൂപയും; ക്ഷേത്രത്തില്‍ എത്തിയത് 60 ലക്ഷത്തോളം പേർ; അത്യാധുനിക മെഷീനുകള്‍ സ്ഥാപിക്കാൻ എസ്.ബി.ഐ

അയോദ്ധ്യ: ജനുവരി 22ന് നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ കഴി‌ഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തർ നല്‍കിയ കാണിക്കയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതർ. ഏകദേശം 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും ലഭിച്ച 25 കോടി രൂപയുമാണ് ഒരു മാസത്തിനകം ക്ഷേത്രത്തില്‍ ലഭിച്ചത്. അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാല്‍ ഈ വഴിയുള്ള തുക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് […]

കോട്ടയം പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; മരിച്ചത് കല്ലറ സ്വദേശി വിഷ്ണു

കോട്ടയം: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരം. തെക്കേ ഈട്ടത്തറ വീട്ടിൽ വിഷ്ണു (31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പേരൂർ സ്വദേശികളാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ പേരൂരിൽ ആയിരുന്നു അപകടം .വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പേരൂരിലെ ബന്ധുവീട്ടിൽ വന്നശേഷം തിരികെ കല്ലറയ്ക്ക് പോവുകയായിരുന്നു വിഷ്ണു . ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണു കിടന്ന മൂന്നുപേരെയും നാട്ടുകാരും ഏറ്റുമാനൂർ പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അതീവ […]

എന്തൊരു വിധിയിത്….! വെട്ടിലായി ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് മറ്റ് ജില്ലകളില്‍ നിന്ന് വന്ന പൊലീസുകാർ; ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങളുമായി രണ്ടു ദിവസത്തെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരോട് 27 ന് പ്രധാനമന്ത്രി വന്നിട്ടു പോയാല്‍ മതിയെന്ന് നിര്‍ദ്ദേശം; മൂന്നു ജില്ലകളിലെ പൊലീസുകാര്‍ തലസ്ഥാനത്ത് പെട്ടു; എഡിജിപിയുടെ നിര്‍ദേശത്തിനെതിരേ സേനയിൽ കടുത്ത അമര്‍ഷം….

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കിടയില്‍ ആത്മഹത്യ വർധിച്ചു വരുന്നത് അമിതമായ ഡ്യൂട്ടിയും ജോലി സ്ഥലത്തെ മാനസിക പീഡനവുമാണ്. ഇത് അകറ്റുന്നതിനായി പരേഡും യോഗയും പോലുള്ള മണ്ടൻ പരിഷ്‌കാരങ്ങള്‍ ഡിജിപി അടക്കം നിർദേശിച്ചിരിക്കുകയുമാണ്. എന്നാല്‍, ഡ്യൂട്ടിയുടെ പേരില്‍ പൊലീസിനെ വലയ്ക്കുന്നതിന്റെ ക്രൂരമുഖമാണ് തലസ്ഥാന നഗരിയില്‍ കാണുന്നത്. ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് മറ്റ് ജില്ലകളില്‍ നിന്ന് വന്ന പൊലീസുകാരനെ തിരിച്ചു വിടണ്ടെന്ന് എഡിജിപിയുടെ ഉത്തരവ്. 27 ന് നടക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയാല്‍ മതി എന്നാണ് നിർദ്ദേശം. ഇതോടെ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് സ്പെഷല്‍ […]

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍; വേനല്‍ക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട; ഇവയെല്ലാം ചിക്കൻപോക്സിൻ്റെ ലക്ഷണങ്ങളാകാം; അറിഞ്ഞിരിക്കാം….

കൊച്ചി: ചുട്ടുപൊള്ളുന്ന വേനലാണ്. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്ബോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. ക്ഷീണം, കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം ഛര്‍ദ്ദി, […]

ഏപ്രിലോടെ കേരളത്തെ കാത്തിരിക്കുന്നത് വലിയ പേടിസ്വപ്‌നം; കുടിവെള്ളം മുട്ടുന്ന തരത്തില്‍ ഭൂഗർഭ ജലവിതാനം താഴുന്നു; കേരളത്തിലെ വിവിധ ജില്ലകളിൽ അതീവ ഗുരുതര മുന്നറിയിപ്പ്

തിരുവനന്തപുരം: കുംഭം തുടങ്ങിയപ്പോള്‍ത്തന്നെ ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തില്‍ ഭൂഗർഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടർന്നാല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവുമെന്നാണ് മുന്നറിയിപ്പ്. 2022ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോള്‍ പത്തിന് താഴെയാണ്. സംസ്ഥാനത്താകെയുള്ള 152 ബ്ളോക്കുകളില്‍ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ അതീവ ഗുരുതര വിഭാഗത്തില്‍ മൂന്ന് ബ്ലോക്കുകളുണ്ട്. കാസർകോട്, ചിറ്റൂർ, മലമ്ബുഴ എന്നിവയാണവ. ഭാഗിക ഗുരുതര വിഭാഗത്തില്‍ 30 ബ്ലോക്കുകളുണ്ട്. അതില്‍ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, […]

മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്‌ഐഡിസി ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; ഹർജിയില്‍ കക്ഷി ചേരാൻ ഷോണ്‍ ജോർജ് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് അടക്കം നല്‍കാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയില്‍ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോണ്‍ ജോർജ് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്തുകൊണ്ടാണ് എസ്.എഫ്.ഐ .ഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും കോടതി കെ.എസ്.ഐ.ഡി.സി.യോട് ആവശ്യപ്പെട്ടിരുന്നു. […]

അടിപിടി കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കണം; ഗുണ്ടകളും പൊലീസും തമ്മില്‍ സംഘര്‍ഷം; നാല് ഗുണ്ടകളെ കീഴ്‌പ്പെടുത്തി; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്തിനടുത്ത് ഗുണ്ടകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കേരളപുരത്തിനടുത്ത് പൂജപ്പുര സൊസൈറ്റി ജങ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടിപിടി കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനാണ് ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചത്. ഗുണ്ടാ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിലെ നാലുപേരെ ബല പ്രയോഗത്തിലൂടെ പൊലീസ് കീഴടക്കി. സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരാണ് പിടിയിലായത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.