വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്‍തുരുത്ത് ഉൾപ്പെടെ 17 തദ്ദേശ വാര്‍ഡുകളിൽ വോട്ടെണ്ണല്‍ രാവിലെ 10ന്; ഇത്തവണ വോട്ട് ചെയ്തത് 30,475 വോട്ടര്‍മാർ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ തത്സമയം ലഭ്യമാകും. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍, നിലവിലെ കക്ഷി ക്രമത്തില്‍: തെന്മല പഞ്ചായത്തിലെ -ഒറ്റക്കല്‍ വാര്‍ഡ് (യുഡിഎഫ്), ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എല്‍ഡിഎഫ്), ആലപ്പുഴ […]

വൈക്കം തലയോലപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറി; ബ്രഹ്മമംഗലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം കുറുങ്ങന്റെ കാലിയിൽ വീട്ടിൽ സന്തോഷ് കെ.ജി (44) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി. ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

കോട്ടയം വൈക്കത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ചു; പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; വെച്ചൂർ സ്വദേശികളായ അച്ഛനും മക്കളും അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷും ഇയാളുടെ ഇളയ മകനായ അർജുനും ചേർന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ തലയാഴം കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കറണ്ട് ബില്ല് അടയ്ക്കാത്തതിനാൽ ലൈൻ കട്ട് ചെയ്തിരുന്നു. എന്നാൽ ഇവർ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞ് […]

കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമണം; ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു; കൂട്ടത്തല്ല് കള്ളുഷാപ്പിലുണ്ടായ സംഘർത്തിൻ്റെ തുടർച്ച; പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ആശുപത്രി ഉപകരണങ്ങള്‍ യുവാക്കള്‍ നശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപെട്ടു. ആശുപത്രി സംരക്ഷണ നിയമമനുസരിച്ച്‌ കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ തൊട്ടടുത്തുള്ള കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആശുപത്രിയിലുണ്ടായത്. കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ചിലയാളുകളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടു വന്നതിന് പിന്നാലെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇരുമ്പ് വടിയും ഹെല്‍മെറ്റും ഉപയോഗിച്ചാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്.

കോട്ടയം വൈക്കത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിൽ; പിടിയിലായത് കൊല്ലാട്, പനച്ചിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: കഞ്ചാവും, മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസിന് സമീപം ആതിരാഭവൻ വീട്ടിൽ അനന്തു (27), കോട്ടയം വട്ടക്കുന്നേൽ വീട്ടിൽ നിശാന്ത്(32) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവര്‍ വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും […]

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ മൂന്ന് പേർ മുങ്ങി മരിച്ചു; മരിച്ചവർക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖിക വൈക്കം: വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ചവർക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. അരയൻകാവ് മുണ്ടക്കല്‍ മത്തായിയുടെ മകൻ ജോണ്‍സണ്‍ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയൻകാവ് മുണ്ടയ്ക്കല്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, […]

വൈക്കം വെച്ചൂരിൽ വൈദ്യുതി ചാര്‍ജ് കുടിശികയായതിനെത്തുടര്‍ന്ന് ഗാര്‍ഹിക കണക്‌ഷന്‍ വിച്ഛേദിച്ച ലൈന്‍മാനെ ആക്രമിച്ചു; കമ്പി വടി കൊണ്ട് അടിയേറ്റ് പരിക്കേറ്റ തലയാഴം കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ ഹരീഷ് ആശുപത്രിയില്‍; ഗൃഹനാഥനും മകനുമെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തലയാഴം: വൈദ്യുതി ചാര്‍ജ് കുടിശികയായതിനെത്തുടര്‍ന്ന് ഗാര്‍ഹിക കണക്‌ഷൻ വിച്ഛേദിച്ച ലൈൻ മാനെ ഗൃഹനാഥനും മകനും ചേര്‍ന്ന് ആക്രമിച്ചു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ തലയാഴം കെഎസ്‌ഇ ബി സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെച്ചൂര്‍ മുച്ചൂര്‍കാവ് പ്രദേശത്ത് സന്തോഷിന്‍റെ വീട്ടിലെ വൈദ്യുത കണക്ഷനാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വിച്ഛേദിച്ചത്. ഇതില്‍ പ്രകോപിതരായ സന്തോഷും മകൻ അരുണും ചേര്‍ന്നാണ് ലൈൻമാനെ ആക്രമിച്ചത്. സംഭവത്തില്‍ സന്തോഷിനും മകൻ അരുണിനുമെതിരേ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ, തലയാഴം സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ മനു കെ.എം (അമ്പിളി 20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിമൽ കെ.എസ് (കുഞ്ഞൻ 20), ഇയാളുടെ സഹോദരനായ വിഷ്ണു കെ.എസ് (കൊട്ടാരം24), വെച്ചൂർ പുത്തൻ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജൻ കോളനിയിൽ വൈഷ്ണവ് (ചാത്തൻ 23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 7: 30 മണിയോടെ വെച്ചൂർ പുത്തൻ […]

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ണൂർ സ്വദേശിയെ വെറുതെ വിട്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് വൈക്കം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി കണ്ണൂർ സ്വദേശി ശിവദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വി.സതീഷ് കുമാർ വെറുതെ വിട്ടു കൊണ്ട് ഉത്തരവായി. 2022 ലാണ് വൈക്കത്ത് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് വൈക്കം പോലീസ് കേസെടുത്തത്. പ്രതിക്കു വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്‌ലി ആന്റണി,അഡ്വ.ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കോടതിയിൽ ഹാജരായി.

വൈക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വിമുക്ത ഭടനും ജോത്സ്യനുമായ ടിവി പുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയായിരുന്നു പീഡനം. കഴിഞ്ഞ നവംബര്‍ 22 നാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തുപറയുമെന്നായപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. പിന്നീട് […]