ഊത്തപിടുത്തം വെറും മീന്‍ പിടുത്തമല്ല; കൂട്ടക്കുരുതിയാണ്; ആദ്യതവണ 15,000 രൂപ പിഴ, രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവ്; ഊത്തപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആര്‍ക്കും വിവരം നല്‍കാം; കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ കോട്ടയം: മഴ കനത്തതോടെ കോവിഡിനെ വക വെക്കാതെ മീന്‍പിടുത്തക്കാര്‍ ആയുധങ്ങളുമായി പുഴയിലും തോടുകളിലും ഇറങ്ങിത്തുടങ്ങി. പുത്തന്‍ മഴയില്‍ പ്രജനനനം നടത്താനായി കുതിച്ചെത്തുന്ന മത്സ്യങ്ങളെ കൂട്ടമായി പിടിക്കുന്ന പരിപാടിയാണ് ഇനി നാട്ടിന്‍പുറങ്ങള്‍ കാണാനാവുക. വിനോദത്തിനു വേണ്ടി നടത്തുന്ന ഈ കസര്‍ത്തിനെ ഊത്തപിടിത്തം എന്നാണ് പൊതുവേ പറയുന്നത്. നമ്മുടെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇവയിലധികവും പുഴകളില്‍ നിന്നും നെല്‍പ്പാടങ്ങളിലേക്കോ നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്തുന്നത് പ്രജനനത്തിന് വേണ്ടിയാണ്. ഊത്തയിളക്കം എന്നാണ് ഇതിനെ പറയുന്നത്. […]

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഭക്ഷ്യ വകുപ്പ് നല്‍കാന്‍ സാധ്യത; എന്‍ ജയരാജ് ചീഫ് വിപ്പ്; ജോസിന്റെ നിര്‍ബന്ധബുദ്ധി നയപരമായി പരിഹരിച്ച് ഇടത് മുന്നണി; ഇത്തവണയും 21 അംഗ മന്ത്രിസഭ; ആരെയും പിണക്കാതെ അളന്ന് മുറിച്ച് പങ്ക് വച്ച് പിണറായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാകോണ്‍ഗ്രസ് (എം)ന്റെ ആവശ്യം തള്ളിയെങ്കിലും ചീഫ് വിപ്പ് പദവി നല്‍കിയതോടെ പ്രശ്‌നം പരിഹരിച്ചു. ഒരു മന്ത്രി സ്ഥാനമേ ഉള്ളുവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനമേ ഉള്ളൂവെങ്കില്‍ […]

സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ആനിക്കാട് ഡിവൈഎഫ്‌ഐയുടെ കോവിഡ് സ്‌നേഹവണ്ടിയുടെ ഉദ്ഘാടനം ഔദ്യോഗിക യൂണിഫോമില്‍ നിര്‍വ്വഹിച്ച കീഴ്്‌വായ്പൂര് എസ്‌ഐ ശ്യാംകുമാറിന്റെ നടപടി വിവാദത്തിലേക്ക്. ആനിക്കാട് വച്ച് നടന്ന ചടങ്ങില്‍ ആദ്യം നിശ്ചയിച്ചത് കീഴ്്‌വായ്പൂര് എസ്എച്ച്ഒയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചില്ല. പകരം ചടങ്ങില്‍ പങ്കെടുത്ത ശ്യാംകുമാറാണ് പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടി വീശി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ പദവിയുടെ പ്രത്യക്ഷ ദുരുപയോഗമാണ് എസ്‌ഐ നടത്തിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുള്ളതിന് ആരും തെറ്റ് പറയില്ല. അതിന് നിയമം അനുവദിക്കുന്നുമുണ്ട്. […]

വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും തേര്‍ഡ് ഐ ന്യൂസില്‍ പരസ്യം ചെയ്യാം; സേഫ് അഡ്വട്ടൈസിങ്ങ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

സ്വന്തം ലേഖകന്‍ കോട്ടയം: വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും ഇനി തേര്‍ഡ് ഐ ന്യൂസില്‍ വീട്ടിലിരുന്ന്  പരസ്യം ചെയ്യാം. ഇന്ത്യയ്ക്ക് പുറമേ, യുകെ, യുഎസ്, കുവൈറ്റ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലായി  ഇരുപത്തിമൂന്ന് ലക്ഷത്തിലധികം വായനക്കാരുള്ള തേര്‍ഡ് ഐ ന്യൂസ്, കോവിഡ് കാലത്ത് വായനക്കാര്‍ക്കായി സേഫ് അഡ്വട്ടൈസിങ്ങിനുള്ള വാതില്‍ തുറക്കുകയാണ്. നിങ്ങളുടെ പരസ്യം  ഞങ്ങളുടെ വാട്‌സ് ആപ്പ് നമ്പരിൽ അയക്കുക. തേര്‍ഡ് ഐ ന്യൂസിന്റെ ക്ലാസിഫൈഡ്‌സ് സ്‌പേസില്‍ നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കും.  പരസ്യം നല്‍കുന്നതിന് വെറും […]

കോട്ടയത്ത് ഇന്ന് രാവിലെ വരെ 10.74 സെമീ മഴ രേഖപ്പെടുത്തി; മധ്യ, തെക്കൻ ജില്ലകളിലുടനീളം ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴ

സ്വന്തം ലേഖകൻ കോട്ടയം: അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മികച്ച മഴ. മധ്യ, തെക്കൻ ജില്ലകളിലാണ് അതിശക്തമഴ പെയ്തത്. കോട്ടയം ജില്ലയിൽ അതിശക്തമായ മഴയായിരുന്നു. *കോട്ടയത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 10.74 സെമീ മഴ ലഭിച്ചു.* *ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ ലഭിച്ച മഴ* കോഴാ : 9.5 സെമീ വൈക്കം: 8.98 കുമരകം: 8.8 പൂഞ്ഞാർ: 8.7 കാഞ്ഞിരപ്പളളി: 5.14 *സംസ്ഥാനത്ത് മികച്ച മഴ ലഭിച്ച കേന്ദ്രങ്ങൾ* മാവേലിക്കര: 14.90 കോന്നി: 14.42 കായംകുളം: 13.80 നെയ്യാറ്റിൻകര: […]

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!

സ്വന്തം ലേഖകന്‍ പുതുപ്പള്ളി:കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പുതുപ്പള്ളിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിരെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിൽ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നിയുക്ത എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ എംഎല്‍എയും സംഘവും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോഴിതാ,ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അതിവേഗം ബഹുദൂരം താണ്ടിയിരിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലം. […]

കോട്ടയത്ത് ഇന്ന്‌ 2771 പേര്‍ക്ക് കോവിഡ്; ചങ്ങനാശ്ശേരിയിലും കോട്ടയത്തും രോഗികളുടെ എണ്ണം കൂടുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമായി ഉയർന്നു; ജില്ലയിൽ കനത്ത ജാഗ്രത

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 2771 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1222പുരുഷന്‍മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3491 പേര്‍ രോഗമുക്തരായി. 17215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 153838 പേര്‍ […]

കോട്ടയത്തെ കുടിയന്മാർ അറിയാൻ; പൊലീസുകാർക്ക് കുടിവെള്ളവും, സംഭാരവും നല്കാനായി സന്നദ്ധ സംഘടനയ്ക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 200 ഓളം കാലി കുപ്പികൾ സൗജന്യമായി നല്കിയത് അർക്കാഡിയ ബാർ; ഇന്ന് MC റോഡിലെ പ്രശസ്തവും, പുരാതനവുമായ ബാറുകാർ പണം നൽകിയാലേ കുപ്പി തരൂ എന്ന് പറഞ്ഞു; അന്ന് അർക്കാഡിയ മാതൃകയായപ്പോൾ ഇന്ന് കൊള്ളക്കാരായത് മറ്റൊരു ബാറുകാർ; കുടിക്കരുതെന്ന് പറയുന്നില്ല, പക്ഷേ, കണ്ണിൽച്ചോര ഇല്ലാത്ത ബാറിൽ നിന്ന് കുടിക്കരുത്; വൈറലായി യുവതിയുടെ കുറിപ്പ്…

    സ്വന്തം ലേഖകൻ   കോട്ടയം: പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ ബാറിൽ നിന്നും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിഷ സ്നേഹക്കൂട് പങ്കുവച്ച ഫേസ് ബുക്ക്‌ കുറിപ്പ് വൈറൽ.   കുറിപ്പ് വായിക്കാം;   “അക്ഷര നഗരിയിലെ മദ്യപാനികളായ സഹോദരങ്ങൾ ഉറപ്പായും വായിക്കണം,   ആക്രി പെറുക്കുകയല്ല ട്ടൊ,തെരുവിലെ സഹോദരങ്ങൾക്കും, പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ കോട്ടയത്തെ അർക്കാഡിയ ബാറിൻ്റെ പിന്നിൽ നിന്നും ശേഖരിക്കുകയാണ്,, […]

മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ തീരുന്നില്ല; പിടിച്ചുപറിയ്ക്കും കൈക്കൂലിയ്ക്കും പേരുകേട്ട മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ വിരുതന്‍; ചോദ്യം ചെയ്ത സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായി ആറ് മാസം സസ്പെഷനിലായി; കേസ് ഇപ്പോഴും കോടതിയില്‍

സ്വന്തം ലേഖകന്‍ മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തേര്‍ഡ് ഐ ന്യൂസിനെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടന്നതിന് പിന്നാലെ, ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് മുണ്ടക്കയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പുറത്തറിയാത്ത ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍..! കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സി ഐ  ഷിബുകുമാര്‍ മാത്രമല്ല, മുണ്ടക്കയത്തെ അഴിമഴി വീരന്‍. സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ റൈട്ടറായിരിക്കേ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ ആര്‍ത്തിക്കാരനാണ്. ഈ പണത്തിന്റെ കണക്ക് സഹപ്രവര്‍ത്തകര്‍ ചോദിക്കുകയും, ഇതില്‍ പ്രകോപിതനായ […]

ജയത്തിന്റെ ‘ജാള്യതയിൽ’ പുറത്തിറങ്ങാതെ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ ജയ്ക് സി തോമസ്; ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുങ്ങുന്നത് ജനഹൃദയങ്ങളിൽ ജയിച്ച ജയിക്കിന്റെ നേതൃത്വത്തിൽ; കോവിഡ് വന്ന് നാട് നശിച്ചാലും ചാണ്ടിക്കിഷ്ടം ഗ്രൂപ്പ്‌ വഴക്കിന് ചൂട്ട് പിടിക്കാൻ

  സ്വന്തം ലേഖകൻ   പുതുപ്പള്ളി : കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ കനത്ത ജാഗ്രതയോടെ പ്രതിരോധത്തിനായി നാട് കൈകോർക്കുമ്പോൾ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖം തിരിക്കുകയാണ് നിയുക്ത പുതുപ്പള്ളി എംഎൽഎ യും യുഡിഎഫ് നേതൃത്വവും.   തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട നാഥനുണ്ടായിട്ടും അനാഥമായി വീണ്ടും മാറുകയാണ് പുതുപ്പള്ളി. മണ്ഡലമാകെ കോവിഡ്‌ രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ മറ്റ് തിരക്കുകളിൽ മുഴുകി മണ്ഡലത്തിന് പുറത്താണ്.   ത്രിതല പഞ്ചായത്തിൽ യുഡിഎഫിന് മണ്ഡലത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു.അതുകൊണ്ട് തന്നെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ […]