രാജീവ് രക്തസാക്ഷി ദിനത്തിൽ കരുതൽ യാത്രയുമായി യൂത്ത് കോൺഗ്രസ്: പരിപാടി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ രാമപുരം: രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണ പരിപാടി ആയ “കരുതൽ യാത്ര ” മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു തെരുവെൽ ആദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോബി ഊടുപുഴയിൽ, ആൽബിൻ ഇടമണാശ്ശേരി, എബിൻ ടി. ഷാജി, ടോണി മുല്ലുകുന്നേൽ, ലിജോ ഈപ്പൻ, നിക്സൺ ഇരിവേലികുന്നേൽ,അനൂപ് ചാലിൽ, മാത്യൂസ് ചീങ്കല്ലേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

തെരഞ്ഞടുപ്പിലെ തോല്‍വി എന്റെ നഷ്ടമല്ല, പാലായുടെ നഷ്ടം; പതിനയ്യായിരത്തിലധികം ബിജെപി വോട്ടുകള്‍ മറിഞ്ഞു; പിണറായിക്കൊപ്പം നിന്നത് കൊണ്ടാണ് ബിജെപി തോല്‍പ്പിച്ചത്; പേടിച്ച് തീരുമാനം മാറ്റുന്ന രീതി ഇടത് മുന്നണിയില്‍ ഇല്ല; നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

സ്വന്തം ലേഖകന്‍ കോട്ടയം : നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ നഷ്ടല്ല, പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരം മറിഞ്ഞു. മുത്തോലി പഞ്ചായത്തില്‍ മാത്രമുള്ള ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്ക് തീരുമാനങ്ങള്‍ മാറ്റുന്ന പതിവില്ല. ഇടതു മുന്നണിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമാണ്. അണുവിട മാറില്ല. തീരുമാനത്തില്‍ യുക്തിയുണ്ടാവും. ചിലരെ പേടിച്ച് തീരുമാനം മാറ്റുന്ന രീതി അവിടെയില്ല. തീരുമാനം ഒന്നേയുള്ളൂ. പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസ്സില്‍ […]

കോട്ടയം ജില്ലയില്‍ 20ല്‍ അധികം വനിതകള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചു; സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു; അപേക്ഷകരില്‍ ഏറിയ പങ്കും വനിതകള്‍; വര്‍ധനവ് ഉണ്ടായത്, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ശേഷം; ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ കൂടുതലും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും തോക്കിന് അപേക്ഷ സമര്‍പ്പിക്കുന്നത്. 2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലാണ് അസാധാരണ വര്‍ധനവ് ഉണ്ടായത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരത്തില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ […]

ലോക്ക് ഡൗൺ ആഘോഷിക്കാൻ വാറ്റ്; മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും വാറ്റും പിടികൂടി; കണ്ടെയ്മെന്റ് സോൺ ആയത്കൊണ്ട് പൊലീസും എക്സൈസും വരില്ല എന്ന് വിചാരിച്ചെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റി; ലോക്ക് ഡൗൺ കാലത്ത് ലഹരിയൊഴുകാതിരിക്കാൻ പരിശോധന ശക്തം 

സ്വന്തം ലേഖകൻ. കോട്ടയം: കോട്ടയം മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. മുട്ടമ്പലം വിജയപുരം കോളനിയിൽ പുത്തൻപുരയ്ക്കൽ കൃഷ്ണന്റെ മകൻ പി.കെ സനൽ എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. വ്യാഴാഴ്ച പകലാണ് സംഭവം . കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ച ഈ പ്രദേശത്ത് പൊലീസോ എക്‌സൈസോ എത്തില്ല എന്ന ധൈര്യത്തിലാവം ഇത് ചെയ്തത്. ലോക്ക് ഡൗണ് കാലത്തെ വിൽപനയ്ക്ക് വേണ്ടിയാണ് വാറ്റിയതെന്ന് സൂചന. ഡെപ്യൂട്ടി കമ്മീഷണർ എ.ആർ സുൽഫീക്കറിന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും […]

ശമനമില്ലാതെ കോവിഡ്, എന്നിട്ടും വില്‍പ്പന തകൃതി; മുണ്ടക്കയത്ത് ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ കമ്പനികളുടെ ഓഫീസ് പോലീസ് അടപ്പിച്ചു; നടപടി വ്യാപരികളുടെ പ്രതിഷേധത്തെ തുടർന്ന് 

സ്വന്തം ലേഖകൻ  മുണ്ടക്കയം: മുണ്ടക്കയത്ത് ശമനമില്ലാതെ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിന് പുറമേ വ്യാപാരികളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് മഹാമാരിക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ പോലും തുറക്കുന്നത്. അതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് വെച്ചിരുന്ന ആമസോണിന്റെയും ഫിള്കാര്‍ട്ടിന്റെയും ഓഫീസുകള്‍ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് എത്തി അടപ്പിച്ചു. ഒരു നിയന്ത്രണവുമില്ലാതെ അവശ്യസാധനങ്ങള്‍ പോലുമല്ലാത്ത വസ്തുക്കള്‍ യഥേഷ്ടം വിവിധ സ്ഥലങ്ങളിലേക്ക് ഡെലിവറി നല്‍കാന്‍ തുറന്ന് വെച്ച ഓഫീസാണ് അടപ്പിച്ചത്. […]

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനം; നഗരസഭാപരിധിയിൽ രോഗവ്യാപനം രൂക്ഷം 

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1820 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 8015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 804 പുരുഷന്‍മാരും 782 സ്ത്രീകളും 240 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2502 പേര്‍ രോഗമുക്തരായി. 11474 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 166714 പേര്‍ കോവിഡ് ബാധിതരായി. 154300 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് മുക്തരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാന്‍ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശക്തമായ ചുമയും ഉണ്ടാകും. തുടര്‍ന്ന് കോശങ്ങള്‍ ചേര്‍ന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. തുടര്‍ന്ന് […]

കോട്ടയം ജില്ലയില്‍ 1855 പേര്‍ക്ക് കോവിഡ്; 3753 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമായി കുറഞ്ഞത് ജില്ലക്ക് ആശ്വാസമേകുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1855 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1851 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതിയതായി 9624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 797 പുരുഷന്‍മാരും 854 സ്ത്രീകളും 204 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   3753 പേര്‍ രോഗമുക്തരായി. 12686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 […]

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അവലോകന യോഗവുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ഭാഗത്ത് വരുന്ന പഞ്ചായത്തുകളിലെ എരുമേലി, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, പാറത്തോട് കോവിഡ് പ്രതിരോധ പ്രവർത്തനം, ദുരന്ത നിവാരണ മുന്നൊരുക്കം, മഴക്കാല പൂർവ്വ ശുചീകരണം എന്നീ കാര്യങ്ങൾ സംബന്ധിച്ച് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. കാഞ്ഞിരപ്പള്ളി തഹസീൽദാർ റോയ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോർജ്ജുകുട്ടി (എരുമേലി), ജോണിക്കുട്ടി മഠത്തിനകം(പാറത്തോട്), രേഖാ ദാസ്(മുണ്ടക്കയം), പി.എസ്. സജിമോൻ(കൂട്ടിക്കൽ), സന്ധ്യ വിനോദ് (കോരുത്തോട്) എന്നിവരും […]

കോട്ടയം ജില്ലയില്‍ ഇന്ന്‌ 1349 പേര്‍ക്ക് കോവിഡ്; 3004 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 61489 പേര്‍; ടെസ്റ്റ്‌ പോസിറ്റിവിറ്റി 25.59 ശതമാനം

  സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 1349 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   3004 പേര്‍ രോഗമുക്തരായി. 14581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 161039 […]