പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാ പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി:

  സ്വന്തം ലേഖകൻ ചിങ്ങവനം :കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാ പ്രചാരണ ജാഥ ഉണർവി ന് പന്നിമറ്റത്ത് സ്വീകണം നൽകി. ഫെബ്രുവരി 24,25തീയതികളിൽ കോട്ടയം സി എം. എസ് കോളേജിലാണ് കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം നടക്കുക. സെക്രട്ടറി വിജു കെ എൻ. ജില്ലാ കമ്മിറ്റി അംഗം ടി എസ്. വിജയകുമാർ. എസ് സുവർണൻ. കെ ജി ചന്ദ്രൻ കോട്ടയം മേഖല പ്രസിഡന്റ് അനിൽ പി എം. ടി ജി ബിനു. കെ […]

മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍:

  സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴ വീട്ടില്‍ ബാബു (59) നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം 10 നായിരുന്നു ബാബുവിന്റെ മകന്‍ ബൈജു (39) മരണപ്പെട്ടത്. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയും അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ […]

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം; ചിതാഭസ്മവുമായി സ്കൂളിലേക്ക് മാർച്ച് നടത്തി:

  സ്വന്തം ലേഖകൻ ആലപ്പുഴ : കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്‌-മീര ദമ്പതികളുടെ മകൻ പ്രിജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് […]

മെരിലാന്റും ഉദയായും മത്സരിച്ച് ചിത്രമെടുത്തപ്പോൾ സീതയ്ക്ക് പകരം ശ്രീരാമപട്ടാഭിഷേകവും കാട്ടുതുളസിക്കുപകരം കാട്ടുമല്ലികയും മലയാള ചലച്ചിത്ര വേദിക്കു സ്വന്തമായി:

  സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലവിതരണം നടത്തിയിരുന്ന വാട്ടർ വർക്സിലെ ഗുമസ്തനായും ഇംപീരിയൽ മോട്ടോർ വർക്ക്സിന്റെ സ്ഥാപകനായും അറിയപ്പെട്ടിരുന്ന നാഗർകോവിൽ സ്വദേശിയായ സുബ്രഹ്മണ്യപിള്ള എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ മലയാള ചലച്ചിത വേദിയുടെ ചരിത്രം മാറ്റിയെഴുതിയ സാഹസിക കഥകൾ ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ല. ഇന്നത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുമ്പിലുണ്ടായിരുന്ന ചതുപ്പുനിലം 99 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നികത്തി 1936-ൽ ന്യൂ തിയേറ്റർ പണികഴിപ്പിച്ചു കൊണ്ടാണ് സുബ്രഹ്മണ്യപിള്ള ചലച്ചിത്ര വ്യവസായരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് കിഴക്കേ കോട്ടയിൽ ശ്രീപത്മനാഭ തിയേറ്ററും […]

ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം ഇന്നു വൈകുന്നേരം 6.45 ന് ഘോഷയാത്ര :

  സ്വന്തം ലേഖകൻ കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവം ഇന്നു നാലാം ഉത്സവം. വൈകുന്നേരം4.30ന് : നടതുറക്കൽ 5 മുതൽ: കാഴ്ചശ്രീബലി 7.45ന് : ദീപാരാധന, സമൂഹ പ്രാർത്ഥന, മുളപൂജ. തുടർന്ന് 8.00ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്. 8.30ന് : അത്താഴപൂജ, ശ്രീഭൂതബലി 9ന് : വിളക്കിനെഴുന്നള്ളിപ്പ് തുടർന്ന് പാനക പൂജ വൈകുന്നേരം 6.45 ന് ഘോഷയാത്ര . കവണാറ്റിൻകരയിൽ നിന്നും 5.30ന് വാദ്യ മേളങ്ങളുടെയും, ഗരുഡൻ, അർജ്ജുന നൃത്തം, ഡി.ജെ പ്രോഗ്രാം എന്നിവയുടെ അകമ്പടിയോടെ വമ്പിച്ച ഘോഷയാത്ര പുറപ്പെട്ട് 6.30ന് ഗുരുക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ചൂളഭാഗത്തുനിന്ന് പുറപ്പെടുന്ന […]

ടി പി കേസ് വിധികൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ:

  സ്വന്തം ലേഖകൻ കോട്ടയം:ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു ദൃക്സാക്ഷി പോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണ് ഈ കേസിൽ നിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട് പി മോഹനനെ വെറുതെ വിട്ട വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും തിരുവഞ്ചൂർ അതൃപ്തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട് കീഴ്കോടതി തന്നെ പി മോഹനനെ നേരത്തെ വെറുതെ വിട്ടിരുന്നുവെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.

ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവൻഷൻ നടന്നു:

  സ്വന്തം ലേഖകൻ കുമരകം : ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) കുമരകം നോർത്ത് മേഖല കൺവെൻഷൻ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി കുഞ്ഞുകുഞ്ഞ് സ്മാരക ഹാളിൽ നടന്ന മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് കെ.ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി.അശോകൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.കേശവൻ,നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി സുധീർ, യൂണിയൻ ഭാരവാഹികളായ എസ്.ഡി പ്രേംജി ,ജോഷില മനോജ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ജോഷില മനോജ് […]

കണിച്ചുകുളങ്ങര ഉത്സവത്തിനു കൊടിയേറി: 21 നാൾ ഇനി ഉത്സവ ലഹരിയിൽ:

  സ്വന്തം ലേഖകൻ കണിച്ചുകുളങ്ങര: ഇരുപത്തിഒന്ന് നാളുകൾ നീണ്ടു നിൽക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ ക്ഷേത്രമുറ്റത്ത് തന്ത്രി ഡോ. ഷിബു ഗുരുപഥത്തിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ദേവസ്വം പ്രസിഡന്റ്‌ വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി, ശാന്തി, വി.കെ. സുരേഷ്, സെക്രട്ടറി പി.കെ. ധനേശൻ, ഖജാൻജി കെ.വി. കമലാസനൻ, ജോയിന്റ്‌ സെക്രട്ടറി വി.കെ. മോഹനദാസ്, പ്രീതി നടേശൻ, സ്വാമിനാഥൻ ചള്ളിയിൽ, കെ.എൽ. അശോകൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 19-നു വൈകീട്ട് 7.30-ന് കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, രാത്രി […]

കുമരകം കുമ്മായ വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു:

  സ്വന്തം ലേഖകൻ കുമരകം: കുമരകം കുമ്മായ വ്യവസായ സഹകരണ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും, വാട്ടർ സ്‌ക്രബ്ബിംഗ് യൂണിറ്റ് ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡൻ്റ് പി.എസ് ജിജി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോട്ടോ ജേർണലിസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിശങ്കർ റ്റി.എ താമരശ്ശേരിയെ ആദരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, പഞ്ചായത്ത് അംഗം ആർഷാ ബൈജു, ഖാദി പ്രോജക്ട് ഓഫീസർ ധന്യാ ദാമോദരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. […]

ഗുഡ്സ് ട്രെയിൻ പാളം തെറ്റി: പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്:

സ്വന്തം ലേഖകൻ പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത് . ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികൾ വീണ്ടും യോജിപ്പിച്ചിട്ടുണ്ട് . പ്രധാന പാതയിൽ അല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.