പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് നാട് ; മുക്കുളത്തിന്റെ സ്വന്തം വാലുമ്മേല്‍ സാർ വിടവാങ്ങി ; സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍
സ്വന്തം ലേഖകൻ ഏന്തയാർ: മുക്കുളത്തിന്റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവനകള്‍ നല്കിയ വാലുമ്മേല്‍ സാർ വിടവാങ്ങി. 33 വർഷക്കാലം സ്വന്തം നാട്ടില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച വി.ഡി.ജോസഫ് എന്ന പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിക്കുകയാണ് നാട്. മുക്കുളം സെന്റ് ജോർജ് ഹൈസ്കൂളിലാണ് 33 വർഷക്കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ജനിച്ചതും വളർന്നതും എല്ലാം മുക്കുളം ഗ്രാമത്തില്‍ ആയിരുന്നു. പഠനശേഷം ജോലി ചെയ്തതും ഇവിടുത്തെ സ്കൂളില്‍ തന്നെ. മുക്കുളം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഗ്രാമീണ മേഖലയിലെ ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ചു. കൂടാതെ […]