ഡയനോവ ലാബ് അടച്ച് പൂട്ടേണ്ട സമയം അതിക്രമിച്ചു: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്ത രോഗിയെ കാൻസറുകാരിയാക്കിയ ഡയനോവ വീണ്ടും പിഴവ് വരുത്തി; ഇക്കുറി പിഴച്ചത് തിരുവനന്തപുരത്ത്; ഡയനോവയിൽ പരിശോധന നടത്തുന്നവർ ഒന്നു കൂടി സൂക്ഷിക്കുക

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറിടത്തിലെ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ കാൻസർ രോഗിയാക്കിയ ഡയനോവ ലാബിന് വീണ്ടും പിഴച്ചു. ഇക്കുറി തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയാണ് ഡയനോവ ലാബിന്റെ പിഴവിന് ഇരയായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ഡയനോവ ലാബിനെതിരെയാണ് രണ്ടു മാസം മുൻപ് ആലപ്പുഴ സ്വദേശിയായ രജനി പരാതി നൽകിയത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ലാബിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അർബുദത്തിന് ചികിത്സയ്‌ക്കെത്തിയ ഹുസൈബ (46) എന്നയാൾക്ക് […]

പരിചയപ്പെട്ടത് മിസ് കോളിലൂടെ: ഒടുവിൽ ശല്യമായപ്പോൾ കഴുത്തു മുറുക്കി കൊലപ്പെടുത്തി; മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി ആഴത്തിൽ കുഴിച്ചിട്ടു; അമ്പൂരിയിൽ പട്ടാളക്കാരൻ യുവതിയെ കൊലപ്പെടുത്തിയത് ശാസ്ത്രീയമായി; ഒടുവിൽ ചതിച്ചത് കൂട്ടുകാരൻ തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മിസ്‌കോളിലൂടെ പരിചയപ്പെട്ട് , സോഷ്യൽ മീഡിയയിലൂടെ അടുത്ത പ്രണയം നാലു വർഷത്തിനു ശേഷം കൊലപാതകത്തിൽ എത്തിയപ്പോൾ തകർന്നത് നിരവധി ജീവിതങ്ങൾ. അമ്പൂരിയിൽ നെയ്യാറ്റിൻകര പൂവാർ പുത്തൻകടയിൽ രാജന്റ മകൾ രാഖി മോളെ(30) അതിക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയായ അഖിൽ നായരുടെ മറ്റൊരു വിവാഹത്തിന് തടസം നിന്നതിനെ തുടർന്നായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ അഖിലിനെ ഡ്ൽഹിയിൽ സൈനിക കേന്ദ്രത്തിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് അഖിലിനെ കരസേന കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. അഖിലിന്റെ സുഹൃത്തിനെയും സഹോദരനെയും സംഭവവുമായി ബ്ന്ധപ്പെട്ട് അറസ്റ്റ് […]

ഗൾഫുകാരൻ നാട്ടിലെത്തി കാമുകിയെ കെട്ടി ഗർഭിണിയാക്കി: ഭാര്യയുടെ പരാതിയിൽ ഗൾഫുകാരനെ കോടതിയിലെത്തിപ്പോൾ ആത്മഹത്യാ ഭീഷണിയുമായി ഗർഭിണിയായ കാമുകി കോടതിയ്ക്ക് മുകളിൽ; കാമുകിയെ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പോയപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

സ്വന്തം ലേഖകൻ തിരുവല്ല: മല്ലപ്പള്ളി മാന്താനംകാരൻ മദീഷ് (31) ചവിട്ടിയത് മൂർഖനെയായിരുന്നു. ഭാര്യയ്‌ക്കൊപ്പം പോകാൻ തീരുമാനിച്ച് കോടതി വളപ്പിൽ നിന്നു പുറത്തിറങ്ങിയ മദീഷിനെ കാത്തിരുന്നത് പീഡനക്കേസിൽ കുടുക്കുമെന്ന കാമുകിയുടെ ഭീഷണിയായിരുന്നു. ഭാര്യയെയും വീട്ടുകാരെയും പറ്റിച്ച് ഗൾഫിലാണെന്ന കഥയുണ്ടാക്കിയ മദീഷിനെ കുടുക്കിയത് ഇയാളുടെ തന്നെ തട്ടിപ്പ് കഥകളാണ്. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മദീഷ് നാലരക്കൊല്ലം മുമ്പാണ്് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. മൂന്നു വർഷം മുൻപ് ഇയാൾ വിദേശത്തേക്ക് പോയി. ഡ്രൈവർ ജോലിയായിരുന്നു അവിടെ ലഭിച്ചത്. ഒന്നരവർഷം മുൻപാണ് […]

നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നു പൊലീസുകാർ കൂടി അറസ്റ്റിൽ; പൊലീസുകാർ കൂട്ടത്തോടെ കുടുങ്ങുമ്പോൾ എസ്.പി ഇപ്പോഴും സുഖമായി കഴിയുന്നു

സ്വന്തം ലേഖകൻ നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ ഒരു ഹോം ഗാർഡ് അടക്കം മൂന്നു പൊലീസുകാർ കൂടി പിടിയിലായി. കേസിൽ ഇതോടെ ഏഴു പൊലീസുകാർ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലാകുകയും പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റുകയും ചെയ്തിട്ടും കേസിലെ ഏറ്റവും നിർണ്ണായക ശക്തിയായ ഇടുക്കി മുൻ എസ്.പിയെ ഇതുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എ.എസ്.ഐ റോയ് പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. […]

നാലു വർഷം നീണ്ട പ്രണയം: വിവാഹാഭ്യർഥനയുമായി രാഖി പിന്നാലെ എത്തി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പ്രതിയ്ക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു: ഒടുവിൽ രാഖിയെ കൊലപ്പെടുത്തി വീടിനു സമീപത്ത് കുഴിച്ചിട്ടു; പ്രതി ലക്ഷ്യമിട്ടത് ദൃശ്യം മോഡൽ കൊലപാതകത്തിന്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം വീടിനു സമീപം കുഴിച്ചിട്ട പ്രതി ലക്ഷ്യമിട്ടത് ദൃശ്യം മോഡൽ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ അടിത്തട്ടിൽ പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു വ്യക്തമായിരിക്കുന്നത്.  കൊച്ചിയിലെ സ്വകാര്യ ചാനൽ ജീവനക്കാരി പൂവാർ തിരുപുറം ജോയ്ഭവനിൽ രാജന്റെ മകൾ രാഖി(30)യെയാണ് കാമുകനായ അഖിൽ കൊലപ്പെടുത്തിയത്. രാഖിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്ത് ചാക്കിൽക്കെട്ടി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ അഖിലിന്റെ സുഹൃത്ത് ആദർശിനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. […]

കേരളം പെൺകുട്ടികൾക്ക് ജീവിക്കാനാവാത്ത നാടായി മാറി: വയനാട്ടിൽ പെൺകുട്ടിയെ നടുറോഡിൽ മുഖത്തടിച്ചപ്പോൾ തലസ്ഥാനത്ത് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ; പെൺകുട്ടിയുടെ സുഹൃത്തിനെ കാണാതായി; കോട്ടയത്തെ പെൺകുട്ടിയെ കാണാതായിട്ട് ഒരു വർഷം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളം എന്ന കൊച്ചു സംസ്ഥാനം പെൺകുട്ടികൾക്ക് ജീവിക്കാൻ സാധിക്കാത്ത നിലയിലായി. വയനാട്ടിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയെ ഓട്ടോഡ്രൈവർ നടുറോഡിൽ ഓടിച്ചിട്ട് അടിച്ചപ്പോൾ, തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കുഴിച്ചിട്ടിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്്. കോട്ടയം ജില്ലയിൽ എരുമേലി സ്വദേശിയായ ജെസ്‌ന എന്ന പെൺകുട്ടിയെ കാണാതായി ഒരു വർഷമാകുന്നു. എന്നിട്ടും, ഇതുവരെയും പെൺകുട്ടിയെ കണ്ടെത്താൻ കേരളത്തിലെ പൊലീസിനു സാധിച്ചിട്ടില്ല. ഇതിനെല്ലാമിടയിലാണ് ഒരു മാസം മുൻപ് കാണാതായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം അമ്പൂരിയിലാണ് സുഹൃത്തിന്റെ […]

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കും: ഡോ. ആസാദ് മൂപ്പന്‍

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാഗ്ദാനം ചെയ്തു. നിപ രോഗിയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ ഡോ. ആസാദ് മൂപ്പന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ലെവല്‍-4 നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. മൂപ്പന്റെ […]

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനചന്ദ്രൻ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യു.ഡി.എഫ് കോട്ടയം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എം.പി സന്തോഷ്‌കുമാർ, നഗരസഭ അംഗം ടി.സി റോയി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ലീലാമ്മ ജോസഫ്, കെ.എം.സി.എസ്.എ […]

അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ . കേരളത്തിൽ നിന്നും ലോഡ് എടുത്ത് സംസ്ഥാനത്തിനുള്ളിൽ തന്നെ ഇറക്കുന്നതിനാണു സർക്കാർ വിലക്കേർപ്പെടുത്തിയിയിരിക്കുന്നത് . ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെന്നാണ് റിപ്പോർട്ടുകൾ.നാഷണൽ പെർമിറ്റ് ലോറികളുടെ ഇത്തരം യാത്രകൾ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ വിലക്കാമെന്നുള്ള നിയമമുണ്ട്. 1989ലെ കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ 90ാം ചട്ടം ഭേദഗതി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് . എന്നാൽ ഐഎസ്ആർഒ, കൊച്ചി മെട്രോ റെയിൽ, […]

അമിത വേഗത്തിൽ പാഞ്ഞെത്തി വീഴ്ത്താൻ നോക്കിയ സ്വകാര്യ ബസിനെ പിന്നാലെ പാഞ്ഞ് പിടി കൂടി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി

സ്വന്തം ലേഖകൻ കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം അമിതവേഗത്തിൽ പാഞ്ഞ ബസിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് . ടൂ വീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ റോഡരികിലേക്ക് വെട്ടിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നു. തല നാരിഴയ്ക്കാണ് മരണത്തിൽ നിന്നും യുവതി കരകയറിയത്. തുടർന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത യുവതി […]