തൊടുപുഴയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് കൊടുംചൂട്

തൊടുപുഴ :കൊടുംചൂട് ജില്ലയിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിയുകയാണ്. പലരുടെയും വിളകള്‍ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ നിലം പൊത്തിത്തുടങ്ങി. കൊടുംവേനലും കടുത്തചൂടും വലിയ ദുരിതമാണ് ജില്ലയിലെ കർഷകർക്ക് തീർക്കുന്നത്. ജലസ്രോതസ്സുകള്‍ വരളുകയും വിളകള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കഴിയാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.ഇപ്പോള്‍ തന്നെ പലയിടങ്ങളിലും വിളകള്‍ വേനല്‍ നീണ്ടുനില്‍ക്കാനിടയായാല്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി. കാര്‍ഷിക മേഖലയില്‍ ചൂട് കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ ചൂട് ബാധിച്ചുതുടങ്ങി. കൂടാതെ, വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും […]

സൗദിയിൽ വധ ശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് സുരേഷ് ഗോപി

തൃശ്ശൂർ : സൗദിയിൽ വധശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് തൃശ്ശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി .പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വിശ്വാസമുണ്ടെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.സൗദിയിലെ ഭരണകൂടവുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് ഉച്ചയോട് കൂടി സൗദി ഭരണകുടത്തിന്റെ മറുപടി ലഭിക്കുമെന്നാണ് പ്രധീക്ഷിക്കുന്നത്.

രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ് കേരളത്തിലും സ്വന്തം മണ്ഡലത്തിലും വന്നുപോകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തിരുവനന്തപുരം : ഒരു വിസിറ്റിംഗ് പ്രൊഫസർ കോളേജിൽ എത്തുന്ന പോലെയാണ് രാഹുൽഗാന്ധി കേരളത്തിലും സ്വന്തം മണ്ഡലത്തിലും എത്തുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരുന്നു. അത് സ്‌നേഹം കൊണ്ടല്ല. ഒരു സീറ്റില്‍ പോലും വിജയിക്കില്ല എന്ന് ബിജെപിക്കറിയാം. എന്നിട്ടും വരുന്നത് കേരളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട ടാര്‍ഗറ്റ് ആയത് കൊണ്ടാണ്. കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ്, കേരള വിരുദ്ധമാണ് എന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി […]

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഒറ്റപ്പാലം സ്വദേശിനി മരിച്ചു ; ചികിത്സാപ്പിഴവാണ് മരണത്തിലേക്ക് നയിച്ചത് എന്ന് യുവതിയുടെ ബന്ധുക്കൾ

തൊടുപുഴ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്.ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.   ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകുകയുള്ളു.

നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ; സംസ്കാരം നടന്നു.

കോട്ടയം : നവവധുവിനെ കോട്ടയത്ത് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്കൽ ശ്രുതിമോള്‍(26) ആണ് മരിച്ചത്.സിഎ വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു ശ്രുതിയുടെ വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് പോലീസ് പറയുന്നത്.വിവാഹ ശേഷം ബാംഗ്ലൂരില്‍ സ്ഥിര ജോലിക്കാരനായ ഭർത്താവ് തിരികെ പോയിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായാണ് യുവതി ഒരുമാസം മുമ്ബ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തി. ഇതോടെയാണ് ശ്രുതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പോലീസ് പരിശോധനയില്‍ […]

റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാന ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം.62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ കേരളം കോടതി നടപടികളിലേക്കു കടന്നതോടെയാണ് അര്‍ഹമായ വിഹിതത്തില്‍ നിന്നു പണം നല്‍കാന്‍ കേന്ദ്രം തയ്യാറായത്. ഇതോടെയാണ് പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികള്‍ സുഗമമായത്. പെന്‍ഷന്‍ മുടങ്ങിയത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിച്ചച്ചട്ടിയുമായി പലരും സമരത്തിനിറക്കിയതോടെ പെന്‍ഷന്‍ […]

ഗുജറാത്തിനെ എറിഞ്ഞിട്ട് ലക്നൗ ;യാഷ് താകൂർ നു 5 വിക്കറ്റ്

ലക്നൗ : ഇന്നലെ നടന്ന ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ലക്നൗ നിലം പരിശാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരം കാണികൾക്ക് തീർത്തും ആലോസരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മർകസ് സ്റ്റോയിനിസിന്റെ അർദ്ധ സെഞ്ച്വറി മികവിൽ 163 ന് 5 എന്ന സ്കോറിൽ എത്തുകയായിരുന്നു.ബാറ്റ്സ്മാൻ മാരുടെ മെല്ലപ്പോക്ക് ലക്നൗ ന്റെ ബാറ്റിങ്ങിൽ ശെരിക്കും പ്രകടമായിരുന്നു.ആയതിനാൽ തന്നെ അവർക്ക് സ്കോർ അധികം ഉയർത്താൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഗുജറാത്തിന്റെ പതനമാണ് കാണികൾ സാക്ഷ്യം വഹിച്ചത്.ആർക്കും […]

കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ

ഡൽഹി : കെ ബൈജു നാഥ് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ . നിലവിൽ മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ അംഗമാണ് ഇദ്ദേഹം. ചെയർപേഴ്സൺ ആവാനുള്ള ഗവർണറുടെ ആവശ്യം എസ് മണികുമാർ നിരസിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നിയമനം ഉണ്ടായിരിക്കുന്നത്. ചെയർപേഴ്സൺ ആകാൻ താന്നില്ലെന്നു മണികുമാർ തീർത്തും പറയുകയായിരുന്നു.

അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ നിയമ വ്യവഹാരത്തിന്റെ സത്യവും അന്തസ്സും നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികളോട് പ്രതികരിക്കുമ്ബോള്‍ അഭിഭാഷകര്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റേതൊരു വ്യക്തിയെയും പോലെ അഭിഭാഷകര്‍ക്കും അവരുടേതായ രാഷ്ട്രീയ ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടായിരിക്കുമെന്നും എങ്കിലും അവര്‍ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന് അതിന്റെ പേരില്‍ കാറും വീടുമൊകകെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജൈസലിനെ കുറിച്ച്‌ കേള്‍ക്കുന്ന കഥ തലതിരിഞ്ഞതായിരുന്നു. മോഷണവും, പിടിച്ചു പറിക്കലുമൊക്കെയായി സാമൂഹ്യ വിരുദ്ധനായ ജൈസല്‍ പിന്നീട് പോലീസിന്റെ തലവേദനയാവുകയായിരുന്നു. അങ്ങനെ പോലീസ്‌റ്റേഷനും ജയിലുമൊക്കെയായി ജൈസല്‍ എന്ന പ്രളയകാലത്തെ […]