play-sharp-fill

തേജസ് എക്‌സ്പ്രസ് ഒരുമണിക്കൂറിലധികം വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി റെയിൽവെ

സ്വന്തം ലേഖകൻ മുംബൈ: തേജസ് എക്‌സ്പ്രസ് ഒരു മണിക്കൂറിലധികം വൈകിയോടിയതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിൻ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂർ വൈകിയാണ് മുംബൈയിൽ എത്തിയത്. ഇതേ തുടർന്നാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ട്രെയിനിൽ യാത്ര ചെയ്ത 630 യാത്രക്കാർക്കാണ് നൂറ് രൂപ വീതമാണ് നഷ്ടപരിഹാരമായി നൽകുക. റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാർ അപേക്ഷ നൽകണമെന്നും പരിശോധനയ്ക്ക് ശേഷം ഇവർക്ക് നഷ്ടപരിഹാരം നൽകുമെന്നുമാണ് ഐആർസിടിസി വക്താവ് അറിയിച്ചിരിക്കുന്നത്. 18002665844 എന്ന […]

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പി കണ്ണിചേരും; വർഗീയ സ്വഭാവമുള്ള പാർട്ടിയേ അടുപ്പിക്കില്ലെന്ന് പി.മോഹനൻ

  സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ 26ന് എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പിയും കണ്ണിചേരും. ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എൽ.ഡി.എഫിന്റെ സമരത്തിലും കണ്ണിചേരുന്നതെന്ന് പിഡിപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം എന്ന നിലയിൽ ജനുവരി 30 ന് പി.ഡി.പി.യുടെ നേതൃത്വത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു. സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാരിനെതിരേയുള്ള താക്കീതായിരിക്കും വിമാനത്താവള ഉപരോധം. മൂന്ന് […]

സദാചാര പൊലീസിനെയാണ് യുഎപിഎ ചുമത്തി അകത്തിടേണ്ടത്, അവരൊക്കെ വല്യ ശല്യങ്ങളാണ് : നടൻ ജാഫർ ഇടുക്കി

സ്വന്തം ലേഖിക കൊച്ചി : മിമിക്രി ലോകത്തു നിന്ന് മലയാള സിനിമയിൽ എത്തിയ നടനാണ് ജാഫർ ഇടുക്കി. സിനിമയിൽ സജീവമാകുന്നതിന് മുൻപുതന്നെ സീരിയലുകളിലൂടെയും,ഹാസ്യ പരിപാടികളിലൂടെയും ജാഫർ ഇടുക്കി എല്ലാവർക്കും ഇഷ്ട താരമായി മാറിയിരുന്നു. രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന മൂവിയിലെ മികച്ച അഭിനയത്തെ തുടർന്ന് നിരവധി ചിത്രങ്ങൾ ജാഫറിനെ തേടി വന്നു. വെറുതെ ഒരു ഭാര്യ, ബിഗ്ബി, രൗദ്രം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ജാഫറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഹാസ്യ താരമായി തിളങ്ങിയ ജാഫർ ഇടുക്കി സ്വഭാവ വേഷങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.ഇഷ്‌ക്, ജെല്ലിക്കെട്ട് […]

ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി കാറ്റെറിന സകെല്ലറോപൗലയെ തിരഞ്ഞെടുത്തു

  സ്വന്തം ലേഖകൻ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ടോപ്പ് ജഡ്ജി കാറ്റെറിന സകെല്ലറോപൗല (64)യെ തിരഞ്ഞെടുത്തു. വലിയ ഭൂരിപക്ഷത്തോടെയാണ് പ്രസിഡന്റെ പദവിയിലേയ്ക്ക് വിജയിച്ചത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 300 പാർലമെന്റ് അംഗങ്ങളിൽ നിന്നും 261 വോട്ടുകൾ കാറ്റെറിന സകെല്ലറോപൗലയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. 2018 ൽ ഗ്രീസിന്റെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായ സകെല്ലറോപൗല ഒരു പരിസ്ഥിതി നിയമ സൊസൈറ്റിയുടെ അദ്ധ്യക്ഷയാണ്. അഭയാർഥി അവകാശങ്ങൾക്കായി വാദിക്കുന്നയാൾ എന്ന നിലയിലും ഇവർ പ്രശസ്തയാണ്. സക്കെല്ലറോപൗലയുടെ എതിർകക്ഷികളെ ഒന്നിപ്പിക്കാനുള്ള കഴിവ് […]

കോട്ടയം കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ ഹൗസ് ബോട്ടിന് തീപിടിച്ചു ; 13 പേർ അടങ്ങിയ സംഘം ബോട്ടിലുണ്ടായിരുന്നു

  സ്വന്തം ലേഖകൻ ആലപ്പുഴ: വേമ്പനാട്ട് കായലിൽ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണൽ ഭാഗത്ത് വച്ചാണ് തീപിടുത്തമുണ്ടായത്. കോട്ടയം കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിലാണ് തീപിടിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 പേരാണ് ബോട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ആർക്കും പരിക്ക് പറ്റിയിട്ടില്ല. സഞ്ചാരികളെ സ്പീഡ് ബോട്ടിൽ മുഹമ്മ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപിച്ചു ; ശേഷം വീടിന് തീ കൊളുത്തി ; യുവാവിനെ വീടിന് സമീപം വിഷം കഴിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഗൂഡല്ലൂർ :വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവ് വീടിന് തീ കൊളുത്തി. നാലാം മൈലിൽ കല്ലുങ്കരക്ക് സമീപം മുഹമ്മദ് ഹസലാമിന്റെ ഭാര്യ ഷെമീറയ്ക്കാണു പരുക്കേറ്റത്. ഇവരുടെ വീട് ഭാഗീകമായി കത്തി നശിച്ചു.വീടിന് സമീപത്തു നിന്നു വിഷം ഉള്ളിൽ ചെന്ന നിലയിൽ പാട്ടവയൽ സ്വദേശി നൗഫലിനെ (26) പൊലീസ് കണ്ടെത്തി. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഷെമീറയുടെ വീട്ടിലെത്തിയ നൗഫൽ യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വീടിനകത്ത് പെട്രോൾ ഒഴിച്ചു തീ വെയ്ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷമീറ വീടിന് പുറത്തേക്ക് […]

മനസ്സ് തുറന്ന് വിരാട് കോഹ്‌ലി : ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റതിൽ സന്തോഷം; പ്രതികാരം ചെയ്യണമെന്നില്ല ന്യൂസിലാൻഡ് താരങ്ങൾ ഹൃദ്യമായ സ്വഭാവത്തിന് ഉടമകൾ

    സ്വന്തം ലേഖകൻ ഓക്ക്ലാൻഡ്: ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് സെമി ഫൈനലിലേറ്റ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ലോകകപ്പ് സെമിയിലേറ്റ തോൽവിക്കു പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമൊന്നും 20-20 പരമ്പരയിൽ ഇന്ത്യക്കില്ലെന്നും കണക്കു തീർക്കുകയെന്നതിനെ കുറിച്ചൊന്നും ഞങ്ങൾ ആലോചിക്കുന്നില്ല. ന്യൂസിലാൻഡ് താരങ്ങൾ ഹൃദ്യമായ സ്വഭാവത്തിന് ഉടമകളാണ്. കളിക്കളത്തിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയെന്നതു മാത്രമേ 20-20 പരമ്പരയിൽ ഇന്ത്യ ലക്ഷ്യമിടുന്നുള്ളൂവെന്നും കോഹ്‌ലി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു ടീമുകൾക്കു മാതൃകയാവുന്ന ടീമുകളിലൊന്നാണ് ന്യൂസിലാൻഡ്. കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് […]

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണം ; കങ്കണ റണാവത്ത്

സ്വന്തം ലേഖകൻ കൊച്ചി : തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്.ആസിഡ് ആക്രമണത്തിന് ഇരയാവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത് രംഗത്ത്. ദീപികയുടെ ആ വീഡിയോ കണ്ടപ്പോൾ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചു. ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി ഇത്തരം മാർഗങ്ങൾ സ്വീകരിക്കരുത്. അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതേക്കുറിച്ച് അവരുടേതായ വിശദീകരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഈ സംഭവത്തിൽ ദീപിക മാപ്പ് പറയണം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല, അതുകൊണ്ട് […]

രാജ്യത്തിന്റെ സ്വന്തം വിമാന സർവീസായ എയർ ഇന്ത്യ അടച്ചുപൂട്ടുന്നു;  50 കോടി രൂപ ശമ്പളയിനത്തിൽ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് എയർ ഇന്ത്യ പൈലറ്റുമാർ കോടതിയെ സമീപിച്ചു

  സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്തിന്റെ സ്വന്തം വിമാന സർവീസായ എയർ ഇന്ത്യ അടച്ചുപൂട്ടുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അടച്ചുപൂട്ടൽ ഉത്തരവ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന. ആറായിരം കോടി കടബാദ്ധ്യതയിലും 8,556.35 കോടി നഷ്ടത്തിലുമായ എയർ ഇന്ത്യയെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമവും വിജയിച്ചില്ല. കാലത്തിനൊത്ത് മാറാത്തതാണ് എയർ ഇന്ത്യയെ യാത്രക്കാർ തള്ളിക്കളഞ്ഞത്. അതേസമയം, സ്വകാര്യ വിമാന കമ്പനികളെല്ലാം ലാഭത്തിലുമാണ്. എയർ ഇന്ത്യയെ വിൽക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമവും വിഫലമായി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും […]

സിനിമയിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതി ;പൃഥ്വിരാജ്‌ മാപ്പ് പറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ സ്ഥാപനത്തെഅപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥ്വിരാജ്‌ മാപ്പ് പറഞ്ഞു. പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവിംഗ് ലൈസൻസി’ൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ്‌ അറിയിച്ചു. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും […]