play-sharp-fill

ഉപഭോക്താക്കൾക്ക് ഓഫറുകളുമായി ജലസേചന വകുപ്പ് : വെള്ളക്കരം ഓൺലൈനായി അടയ്ക്കു;  ബില്ല് തുകയുടെ ഒരു ശതമാനം കിഴിവ് നേടൂ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളക്കരം ഇനി ഓൺലൈനായി കുടിശ്ശിക വരുത്താതെ അടച്ചാൽ ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലിൽ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തിൽ കുറച്ചു നൽകുക എന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയിൽ കൂടുതൽ വരുന്ന ബില്ലുകളുടെയും അടവ് ഓൺലൈൻ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചു. 2020 മാർച്ച് ഒന്നു മുതൽ നൽകുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക. ജല അതോറിറ്റിയുടെ ഉപഭോക്താക്കളിൽ […]

ജയന്തി ജനതയ്ക്കുള്ളിൽ ലഹരി ബിസ്‌ക്കറ്റ് നൽകി വൻ കവർച്ച: യുവാവിന്റെ രണ്ടരലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങൾ കവർന്നു; അബോധാവസ്ഥയിലായ യുവാവിനെ കണ്ടെത്തിയത് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ; യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

ജി.കെ വിവേക് കോട്ടയം: ജയന്തിജനത എക്‌സ്പ്രസിനുള്ളിൽ ലഹരി ബിസ്‌ക്കറ്റ് നൽകി,  യുവാവിനെ കൊള്ളയടിച്ചു. മഹാരാഷ്ട്രയിൽ നിന്നും പാലക്കാടിന് വരികയായിരുന്ന  യുവാവിനെയാണ് ബിസ്‌ക്കറ്റ് നൽകിയ ശേഷം വൻ കവർച്ചയ്ക്ക് ഇരയാക്കിയത്. പാലക്കാട് സ്വദേശിയായ സമീഷിനെയാണ് (34) വൻ കൊള്ളയ്ക്ക് ഇടയാക്കിയത്. സേലത്തു വച്ച് ബിസ്‌ക്കറ്റ് നൽകിയ മയക്കിയ ശേഷമാണ് കൊള്ള നടന്നത്. വ്യാഴാഴ്ച രാവിലെ ജയന്തിജനത എക്‌സ്പ്രസ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ സമീഷിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇയാളുടെ പക്കൽ നിന്നും നാല് ഗ്രാം തൂക്കമുള്ള […]

പാതിരാമണലിൽ ഹൗസ് ബോട്ടിന് തീ പിടിച്ച സംഭവം : ജലഗതാഗതവകുപ്പിന്റെ കൃത്യമായ ഇടപെടലിൽ 19 ജീവനുകൾ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ : വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്തായിട്ട് ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു.കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു.തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്‌നിക്കിരയായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീക്കുകയായിരുന്നു.   തീ […]

ടൂറിസ്റ്റ് ബസിനുള്ളിൽ ഡ്രൈവർ ഷോക്കേറ്റു മരിച്ചു

  സ്വന്തം ലേഖകൻ പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാൻ നന്നാക്കുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണിൽ ബിനുരാജ് (48) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡിൽ നിർത്തിയിട്ടിരുന്ന ബസിലെ ഫാൻ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജെഎൻയുവിലേയും ജാമിയയിലേയും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ചികിത്സ എന്താണെന്ന് എനിക്കറിയാം : പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യൻ

സ്വന്തം ലേഖകൻ മീററ്റ്: പൗരത്വ നിയമ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെയും ജാമിയ മിലിയ സർവകലാശാലയിലെയും വിദ്യാർത്ഥികൾക്ക് നേരെ വിദ്വേഷം ചൊരിഞ്ഞ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ. ഇവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകേണ്ട യഥാർത്ഥ ചികിത്സ എന്താണെന്ന് തനിക്കറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പത്തുശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തിയാൽ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനോടുള്ള അഭ്യർത്ഥനയായാണ് ബല്യന്റെ വാക്കുകൾ, ജെഎൻയുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കാൻ ഒരേയൊരു […]

രാജ്ഭവനിലെ ജീവനക്കാരനെ കാണാമാനില്ലെന്ന് പരാതി : മേലുദ്യോഗസ്ഥരുടെ പീഡനമേറ്റതായി ബന്ധുക്കൾ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി മേലുദ്യോഗസ്ഥരുടെ പീഡനം വിനോദ് രാജിൻറെ മേലുണ്ടായിരുന്നുവെന്നും അതിൽ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ നിന്നും ഇന്ത്യൻ താരം സാനിയ മിർസ പിൻമാറി; മത്സരം പൂർത്തിയാക്കാതെ കോർട്ടുവിടുകയായിരുന്നു

  സ്വന്തം ലേഖകൻ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ പിൻമാറി. മിക്‌സഡ് ഡബിൾസിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് വനിതാ ഡബിൾസിൽ നിന്നും പിന്മാറി. പരിക്ക് മൂലമാണ് താരം കളിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്. യുക്രെയ്ൻ താരം നാദിയ കിച്‌നോക്കുമായി വനിതാ ഡബിൾസ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂർത്തിയാക്കാതെ കോർട്ടുവിടുകയായിരുന്നു. സാനിയ-നാദിയ സഖ്യം മത്സരത്തിൽ 6-2, 1-0 ന് പിന്നിൽ നിൽക്കവെയാണ് സാനിയ മത്സരത്തിൽ നിന്ന് പിന്മാറിയത്. വലതു കാലിൽ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ […]

കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ സണ്ണി പോള്‍, ജിമ്മി പോള്‍, ജോജി പോള്‍, ജോണി പോള്‍, ജോജു ജോണി, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.  

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പർ വെട്ടിയൊട്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമം : രണ്ടു പേർ പിടിയിൽ

  സ്വന്തം ലേഖകൻ തൃശ്ശൂർ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പർ വെട്ടിയൊട്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമം. രണ്ടു പേർ പിടിയിൽ . തട്ടിപ്പിൽ ടൗൺ ഈസ്റ്റ് പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത് . കൊക്കാല ജംഗ്ഷനിൽ കിളിയൻപറമ്പിൽ ജിനോഷ് നടത്തുന്ന ലോട്ടറിക്കടയിലാണ് പ്രതികൾ തട്ടിപ്പിന് ശ്രമിച്ചത്. വെള്ളാനിക്കര കല്ലിപ്പറമ്പിൽ റഫീക്ക് (27), ചേലക്കോട്ടുകര മടപ്പറമ്പിൽ വിനോദ് (34) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് എസ്‌.െഎ. വിമോദും സംഘവും അറസ്റ്റുചെയ്തത്.

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു.  പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസൽ വിലയിൽ രണ്ട് പൈസയുടെ കുറവാണ് ഉണ്ടായത് . ലിറ്ററിന് 72.947 രൂപയാണ് ഡീസൽ വില. ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു . തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78.042 രൂപയും ഡീസൽ ലിറ്ററിന് 72.947 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 76.679 രൂപയും ഡീസൽ 71.565 രൂപയുമാണ് . കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.015 രൂപയും ഡീസൽ ലിറ്ററിന് […]