play-sharp-fill

ഭർത്താവ് നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുന്നു ; പരാതിയുമായി നടിയും ബ്യൂട്ടീഷ്യനുമായ യുവതി രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ : ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടിയും ബ്യൂട്ടീഷ്യനുമായ യുവതി രംഗത്ത്.ബിസിനസുകാരനായ രണ്ടാഭർത്താവ് തന്നെ ദിവസങ്ങളായി വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ശരീരത്തിലുടനീളം പരിക്കുകളോടെ യുവതി തിരുമംഗലം സമ്പൂർണ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയത്.ആദ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്താതെയാണ് ഭർത്താവ് ശരവണൻ എസ് (42) തന്നെ വിവാഹം കഴിച്ചുവെന്നും യുവതി ആരോപിച്ചു. ട്രിച്ചി സ്വദേശിയും ഷെനോയ് നഗർ നിവാസിയുമായ യുവതി 2014 ൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് പ്രതിയെ പരിചയപ്പെട്ടത്.ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരുന്ന യുവതിയെ ശരവണൻ താൽപര്യം പ്രകടിപ്പിക്കുകയും തുടർന്ന് […]

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബില്ല് അടച്ചു ; നാലായിരത്തിനുപകരം നാല് ലക്ഷം നഷ്ടം

സ്വന്തം ലേഖകൻ ബംഗളൂരു: ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പബ്ബിൽ ബില്ലടച്ച ടെക്കിക്ക് അക്കൗണ്ടിൽ നിന്നും നാലായിരം രൂപയ്ക്ക് പകരം നഷ്ടമായത് നാലു ലക്ഷം രൂപ. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 4,000 രൂപ ബില്ല് അടച്ച് നിമിഷങ്ങൾക്കകമാണ് ബംഗളൂരു സ്വദേശിയായ പവൻ ഗുപ്ത എന്ന യുവാവിന് പണം നഷ്ടമായത്. ന്യൂയോർക്കിൽ സ്ഥിര താമസക്കാരനായ പവൻ ഗുപ്ത കഴിഞ്ഞ ആഴ്ച്ചയാണ് സ്വദേശമായ ബംഗളൂരുവിലെത്തിയത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പബ്ബിലെ ജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡെബിറ്റ് കാർഡ് സൈ്വപ്പ് ചെയ്ത മെഷീൻ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇനി കാഴ്ചകളിലില്ലാത്ത മടക്കം : നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു ; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി കാഴ്ചകളില്ലാത്ത ലോകത്തിലേക്ക് മടക്കം. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രി വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീ ഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്. അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോൾ മുതൽ വിശ്വസിക്കാനാകാതെ […]

കാറിനുള്ളിൽ കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി ; ശ്വാസം മുട്ടിയ കുഞ്ഞിനെ രക്ഷപെടുത്തിയത് രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കാറിനുള്ളിൽ ഒരു വയസുള്ള കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി.തിരികെ എത്തി ഡോർ തുറക്കാൻ കഴിയാതായതോടെ കാറിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം. കുഞ്ഞിനെ കാറിൽ കിടത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയത്. കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ ഒരു വയസുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ […]

കൊറോണ വൈറസ് : ചൈനയിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു ; വൈറസ് ബാധ സ്ഥിരീകരിച്ച സൗദിയിലെ ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. പെൺകുട്ടികളടക്കം ഇരുപത് മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ തിരികെയെത്താനാകാതെ ചൈനയിൽ കുടുങ്ങി കിടക്കുന്നത്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഇപ്പോൾ അവിടെ കുടുങ്ങി കിടക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു ;സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാൻ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തിൽ അവസാനിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ […]

കോട്ടയം നഗരമധ്യത്തിൽ എ.സി.വി ഓഫിസിൽ വൻ വൻ തീപിടുത്തം; കനത്ത നാശനഷ്ടമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷനിലെ എസി വി ചാനൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീ പിടുത്തം. കനത്ത നാശ നഷ്ടമുണ്ടായതായി സൂചന. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഓഫിസ് പ്രവർത്തിക്കുന്ന എക്സോൺ ബിൽഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ തീ പിടുത്തം അഗ്നി രക്ഷാ സേനാ അധികൃതർ എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. തീ പടരുന്നത് കണ്ട് ഓഫിസിലുണ്ടായിരുന്ന ആറോളം ജീവനക്കാർ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടതിനാൽ വൻ അപായം ഒഴിവായി. ഓഫിസിലെ ഉപകരണങ്ങളും കേബിൾ നെറ്റ് വർക്ക് […]

അതിരമ്പുഴ തിരുന്നാൾ; ജനുവരി 24 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ പള്ളി തിരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണവും മറ്റ് ചടങ്ങുകളും നടക്കുന്നതിനാൽ അതിരമ്പുഴയിലും പരിസരത്തും ജനുവരി 24 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരം ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി 24 ന് വൈകിട്ട് നാല് മുതൽ പത്ത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടു ഏറ്റുമാനൂർ ഭാഗത്ത് നിന്നും അതിരമ്പുഴ വഴി മെഡിക്കൽ കോളജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡിലൂടെ ഗാന്ധിനഗർ എത്തി വലത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കൽ കോളജ് […]

അടിച്ചോടിച്ചാൽ മണത്തറിയും ആൾക്കോ മീറ്ററുമായി പൊലീസ്: മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെ കുടുക്കാൻ ഇൻറർ സെപ്റ്റർ

സ്വന്തം ലേഖകൻ കൊച്ചി:  അടിച്ചോടിച്ചിട്ട് , മദ്യം തൊട്ടിട്ടേയില്ലെന്ന് പൊലീസുമായി തർക്കിക്കുന്നവർക്ക് ഇനി ക്യാമറ കണക്ക് പറയും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്ററുമായാണ് പൊലീസിന്റെ ഇന്റർസെപ്റ്റർ നിരത്തിലിറങ്ങുന്നത്. വാഹനത്തില്‍ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ ഊതിക്കാതെ തന്നെ മദ്യപിച്ച്‌ വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റര്‍സെപ്റ്റര്‍ നഗരത്തിലിറങ്ങിക്കഴിഞ്ഞു. ഇന്റര്‍സെപ്റ്ററിലെ ആല്‍ക്കോ മീറ്ററിന് നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും.സംസ്ഥാനത്ത് വടകര റൂറലിനും കോഴിക്കോട് സിറ്റിക്കുമായി ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. വേഗം അളക്കുന്ന ലേസര്‍ ബേസ്ഡ് സ്പീഡ് […]

കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും;  ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയിൽ തുടർച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തിൽ ആദ്യം

  സ്വന്തം ലേഖകൻ കോട്ടയം : കെ.എം മാണിയുടെ 87-ാം ജന്മദിനമായ ജനുവരി 29 കാരുണ്യദിനമായി ആചരിക്കും. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാരുണ്യദിനാചാരണം സംഘടിപ്പിക്കുക. വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളിൽ വെച്ചായിരിക്കും കാരുണ്യദിനാചരണം സംഘടിപ്പിക്കുക. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയിൽ തുടർച്ചയായി സംഘടിപ്പിക്കുന്നത് കേരളചരിത്രത്തിൽ ആദ്യമായിട്ടാണ്. ഓരോ സ്ഥാപനത്തിലും താമസിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നൽകും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സാമുദായിക […]