play-sharp-fill

ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജപ്രചരണം ; ബിജെപി എംപി ശോഭയ്‌ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വിറ്ററിൽ വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി എംപി ശോഭ കരന്തലജെക്കെതിരെ കേസെടുത്തു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ പ്രദേശത്തെ കിണറിൽ നിന്ന് ഹൈന്ദവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ് ചെയ്തത്. വർഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശോഭയ്ക്കെതിരെ […]

ടാറ്റാ മോട്ടോഴ്‌സിൻറെ ‘അൾട്രോസ്’ കേരള വിപണിയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: ടാറ്റ മോട്ടോഴ്‌സിൻറെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ് കേരള വിപണിയിലുമെത്തി. അഞ്ച് പ്രധാന വേരിയന്റുകളാണ് രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകൾ നിന്നും അൾട്രോസ് ലഭ്യമാകും. പെട്രോൾ വേരിയന്റിന് 5.29ലക്ഷം രൂപയും, ഡീസൽ വേരിയന്റിന് 6.99 ലക്ഷം രൂപയുമാണ് ആരംഭ വില . ‘ഞങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ടാറ്റാ ആൾട്രോസ് വിപണിയിൽ അവതരിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കാറും, ടാറ്റയുടെ രണ്ടാമത്തെ വാഹനവുമാണ് അൾട്രോസ്. അതിനാൽ തന്നെ ടാറ്റ […]

ഒരു വശത്ത് തീ കത്തിപ്പടരുന്നു, ചുറ്റും വെള്ളവും ; തീ പടരുമ്പോഴും അവർ പറഞ്ഞത് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു : വെളിപ്പെടുത്തലുമായി തീ പിടുത്തത്തിൽ ഹൗസ്‌ബോട്ടിനുള്ളിൽ നിന്നും രക്ഷപ്പെട്ട കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: ഒരു വശത്ത് നിന്നും തീ കത്തിപ്പടരുന്നു. ചുറ്റും വെള്ളവും. ഹൗസ് ബോട്ടിനുള്ളിൽ തീകത്തിയമർന്നപ്പോഴും ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു അവർ പറഞ്ഞത്. വെളിപ്പെടുത്തലുമായി വ്യാഴാഴ്ച പതിരാമണലിൽ ഹൗസ് ബോട്ടിനുള്ളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപെട്ട കുടുംബം. അടുക്കള ഭാഗത്ത് നിന്നുമുയർന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിശബ്ദമായി. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തിൽ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങൾ. ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് […]

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇനി ക്രിമിനൽ കുറ്റം ; ജ്യോ​തി​ഷം, കൈ​നോ​ട്ടം, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ​ ഒഴിവാക്കി

സ്വന്തം ലേഖകൻ ബംഗളൂരു: അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇനി മുതൽ ക്രിമിനൽ കുറ്റം.ദുർമന്ത്രവാദം,ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണിപ്പോൾ. കർണാടകയിലാണ് നിയമം പ്രാബല്യത്തിൽ വന്നതെന്ന് കരുതി സമാധിക്കാൻ വരട്ടെ.അധികം വൈകാതെ ഈ നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകളുണ്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ 2017 നവംബർ 17നാണ് മന്ത്രിസഭ ഈ ബിൽ പാസാക്കിയത്. സംഘ്പരിവാർ സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു സിദ്ധരാമയ്യ സർക്കാർ ഈ ബില്ല് പാസാക്കിയെടുത്തത്. എന്നാൽ, ബിജെപി സർക്കാർ […]

മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ […]

തീരദേശ പരിപാലന നിയമം : ഗായകൻ എം.ജി ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ ? കോടതി വിധി വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കൊച്ചി: ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് എം.ജി. ശ്രീകുമാർ വീട് നിർമ്മിച്ച കേസിൽ കോടതി വെള്ളിയാഴ്ച വിധി പറയും. മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതായുള്ള ആദ്യ കേസാണിത്. കേസിൽ പത്താം പ്രതിയാണ് എം.ജി.ശ്രീകുമാർ. എറണാകുളം ബോൾഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11 .5 സെന്റ്സ്ഥലത്ത് നിർമ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില […]

കൊറോണ വൈറസ് : കോട്ടയത്ത് ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. കെറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ഇരുപത് മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് […]

പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡൽഹ : ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകൾ വിറ്റഴിക്കും. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് എത്തുമെന്ന് കേന്ദ്രസർക്കാർ. നീക്കവുമായി അമിത് ഷാ. ഇതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ കീഴിൽ പുതിയ സമിതിയും രൂപികരിച്ചു. അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിക്ക് പുറമേ രണ്ട് ഉപസമിതികൾ കൂടി ദ്യോഗസ്ഥ തലത്തിൽ സ്വത്ത് വിൽപ്പന നടപടിക്കായി രൂപീകരിച്ചിട്ടുണ്ട്. 2016 ൽ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി നിയമമാക്കിയിരുന്നു. എന്നാൽ ഇതിന്റെ […]

പുഴ കടക്കാൻ പാലവും ഗതാതഗ സൗകര്യവുമില്ല ; അട്ടപ്പാടിയിൽ വയോധിക ചികിത്സ കിട്ടാതെ മരിച്ചു ; മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തിൽ ചുമന്ന്

സ്വന്തം ലേഖിക അഗളി : പുഴ കടക്കാൻ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാൽ അട്ടപ്പാടിയിൽ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ് (90) വൈദ്യസഹായം ലഭിക്കാതെ മരിച്ചത്.തുടർന്ന് മൃതദേഹം നെല്ലിപ്പതിയിലുള്ള ശ്മശാനത്തിലെത്തിച്ചത് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തിൽ ചുമന്ന് അക്കരെ ത്തിക്കുകയായിരുന്നു. പ്രദേശവാസികൾ മരംകൊണ്ട് താത്കാലികമായി നിർമിച്ച തൂക്കുപാലത്തിലൂടെയാണ് ഇതുവരേയും യാത്രചെയ്തിരുന്നത്. വാഹനം എത്തേണ്ട അത്യാവശ്യഘട്ടങ്ങളിൽ ചിറ്റൂർ-കോട്ടമല വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് മൂച്ചിക്കടവിൽ എത്തിയിരുന്നത്. എന്നാൽ കോട്ടമല റോഡിൽ ഷോളയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും ഇപ്പോൾ തടസ്സപ്പെട്ടിരിക്കയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ […]

സച്ചു അവരുടെ കൂടെ നിന്നത് നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കിൽ കരഞ്ഞു ബഹളം വച്ചേനെ; അവരു വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ്ടുവരും : അച്ഛനും അമ്മയും പോയതറിയാതെ കുഞ്ഞ് മാധവ്

സ്വന്തം ലേഖകൻ കുന്ദമംഗലം: സച്ചു അവരുടെ കൂടെ നിന്നത് നന്നായി. എന്റെ കൂടെ ആയിരുന്നെങ്കിൽ കരഞ്ഞ് ബഹളം വച്ചേനെ . അവന് അവരില്ലാതെ പറ്റില്ല. അച്ഛൻ വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ് വരും. അച്ഛനും അമ്മയും കുഞ്ഞനിയനും ഇന്ന് വരുമെന്നാണ് ആറു വയസുകാരൻ മാധവ് കരുതുന്നത്. ഇനി വരാത്ത വിധം അവർ യാത്രയായത് അവനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൊകവൂരിലെ അമ്മവീട്ടിൽ മാധവ് സൈക്കിളോടിച്ചു കളിക്കുന്നതു കാണുന്നവരുടെ ഉള്ള് പിടയുകയാണ്. പെട്ടെന്നു മരണവിവരം അറിഞ്ഞാൽ താങ്ങാനാവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടിലെത്തിയ സിൽവർ […]