play-sharp-fill

ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; മരണത്തിൽ ദൂരുഹതയുണ്ടെന്ന് പൊലീസ്

  സ്വന്തം ലേഖകൻ ഇടുക്കി: ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിൽ കമ്പിളികണ്ടം തെള്ളിത്തോട്ടിൽ ആണ് സംഭവം. അർത്തിയിൽ ജോസ്, ഭാര്യ മിനി ഇവരുടെ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധനകൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയയ്ക്കും.

തൊഴിലുറപ്പ് ജോലിയ്ക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കാട്ടാക്കട കുഴയ്ക്കാട് റോഡരികത്ത് വീട്ടിൽ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലായിരുന്നു ഇവർ പണിയെടുത്തിരുന്നത്. വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവർത്തകരും വാർഡ് അംഗവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥൻ എം.എൽ.എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വീടിനകത്ത് വൃദ്ധനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഇരൂർ: പയ്യന്നൂർ ഇരൂരിൽ വീടിനകത്ത് വൃദ്ധനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം താമസിക്കുന്ന വാസുവിൻറെ മൃതദേഹമാണ് കത്തിക്കരിഞ്ഞ ലിലയിൽ കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി അയൽവാസികൾ പറയുന്നു. വീടിൻറെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വർഷങ്ങളായി ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. പയ്യന്നൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനാക്കി നിയമിച്ചു. ഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ […]

തൊഴിലാളി യൂണിയൻ പണിമുടക്ക് : ബാങ്ക് ഇടപാടുകൾ രണ്ടു ദിവസം തടസ്സപ്പെടും

  സ്വന്തം ലേഖകൻ ഡൽഹി: തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നതിനാൽ രണ്ട് ദിവസം ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. ജനുവരി 31നും ഫെബ്രുവരി ഒന്നിനുമാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നത്. വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടത്തുന്നത്. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ദിവസമാണ് ജനുവരി 31. ബജറ്റ് ദിവസമാണ് ഫെബ്രുവരി ഒന്ന്. ഈ ദിനങ്ങളിലാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ ജനുവരി എട്ടിന് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ ; സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല, സൈൻ-അപ് ചെയ്യേണ്ട, ഇൻസ്റ്റാലേഷൻ നിരക്കും ഇല്ല

  സ്വന്തം ലേഖകൻ ബംഗളൂരു: ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്പനിയാണ് പുതിയ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് വേണ്ടി സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല, സൈൻ-അപ് ചെയ്യേണ്ട, ഇൻസ്റ്റാലേഷൻ നിരക്കും ഇല്ല. ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് ‘വൈഫൈ ഡബ്ബ’ ലഭ്യമാകുന്നത്. കടകളിൽ വൈഫൈ റൂട്ടർ ഇൻസ്റ്റാൾ ചെയ്യുക വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. ഇതിലൂടെ വൈഫൈ കണക്ട് ചെയ്യുന്നവർക്ക് നെറ്റ് ലഭിക്കും എന്നാൽ തുടങ്ങാൻ ചെറിയ തുക മുടക്കണം. ഒരു ജിബി നെറ്റ് വേണമെങ്കിൽ […]

മതം മാറി വിവാഹം ചെയ്യുന്നത് ദേശദ്രോഹമാണോ ? ; നസറുദ്ദീൻ ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ അനുപം ഖേറും നസറുദ്ദീൻ ഷായും തമ്മിൽ നടന്ന വാക്പോരിൽ അഭിപ്രായം പറഞ്ഞ മിസോറം മുൻ ഗവർണർ സ്വരാജ് കൗശലിന് എതിരെ ശശി തരൂർ എംപി. നസറുദ്ദീൻ ഷാ സ്വന്തം മതത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തത് എന്ന പരാമർശമാണ് തരൂരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നസറുദ്ദീൻ ഷായെ വിമർശിച്ച സ്വരാജ്, ഷാ നന്ദികെട്ട മനുഷ്യനാണെന്ന് പറഞ്ഞിരുന്നു. ‘നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങൾക്ക് പണവും പ്രതാപവും തന്നു. എന്നിട്ടും നിങ്ങളിപ്പോഴും വ്യാമോഹിയാണ്. നിങ്ങൾ മതത്തിന് പുറത്തുനിന്നാണ് […]

പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദ്ദിച്ച് അവശയാക്കി ; കോമയിലായിരുന്ന ഇരുപത്തൊന്നുകാരി സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെട്ടു ; കുറ്റബോധത്താൽ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ ബെംഗളൂരു : ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പൂർണ്ണ ഗർഭിണിയായിരുന്ന 21കാരി മരണപ്പെട്ടു.സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷമാണ് യുവതി മരിച്ചത്.ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് നാഗരാജ് ആത്മഹത്യ ചെയ്തു. തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽവെച്ച് സംഭവം. മദ്യപാനിയായ നാഗരാജ് സ്ഥിരം കാവ്യയെ മർദ്ദിക്കുമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സംഭവം നടന്ന ദിവസം രാവിലെ ഏഴുമണിയോടെ മദ്യലഹരിയിലെത്തിയ നാഗരാജ് കാവ്യയെ മർദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലായി നിലത്തേക്ക് […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒളിവിൽ പോയ പ്രതികളിലൊരാളായ ഡ്രൈവർ വിജിൻ വെള്ളിയാഴ്ച രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജെസിബിയുടെ കൈ കൊണ്ട് […]

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസർകോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ജനുവരി പതിനാലിനാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് […]