play-sharp-fill

കേന്ദ്ര ബജറ്റ് : 300ലധികം ഉത്പന്നങ്ങളുടെ വില കൂടും; കസ്റ്റംസ് തീരുവാ ഉയർത്താൻ തീരുമാനം

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റിൽ 300ലധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. 300ലധികം ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ വാണിജ്യ വകുപ്പ് മന്ത്രാലയം നൽകിയിരുന്നു. ആഭ്യന്തര വിപണിയിൽ ഇറക്കുമതി കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോഗം വർധിപ്പിച്ച് കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കാനും ബജറ്റിൽ ശ്രമം ഉണ്ടായേക്കും. കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ, ഫൂട്ട് വെയർ, കോട്ടഡ് പേപ്പർ, റബർ ഉത്പന്നങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഉയർന്നേക്കും എന്നാണ് സൂചന. ഇത് തടികൊണ്ടുള്ള ഉത്പന്നങ്ങളുടെ വില വർധിക്കുന്നതിന് ഉൾപ്പെടെ ഇടയാക്കിയേക്കും. ചെരുപ്പുകൾ അനുബന്ധ ഉത്പന്നങ്ങൾ […]

യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ ആലപ്പുഴ : കുട്ടനാട് സീറ്റിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോൺഗ്രസ് പ്രതിസന്ധിയിലേക്ക്. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിൻറെ കാര്യത്തിൽ വലിയ പ്രശ്‌നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്്. കേരള കോൺഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോൺഗ്രസിൻറെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ കൊമ്പ്‌കോർക്കുന്നത്. സീറ്റ് കോൺഗ്രസിന് […]

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

  സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കേരളത്തിൽ ഇന്ന് സ്വർണ വില പവന് 120 കൂടി 29840 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3730 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണ വില കൂടിയിരുന്നു. പവന് 120 രൂപ തന്നെയാണ് ഇന്നലെയും കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജനുവരി 8ന് രേഖപ്പെടുത്തിയ 30400 രൂപയാണ്. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 0.52 ശതമാനം ഇടിഞ്ഞ് 40,075 രൂപയിലെത്തി. ഇന്നലെ ചൈന വൈറസ് ബാധയെക്കുറിച്ചുള്ള […]

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്

  സ്വന്തം ലേഖകൻ കണ്ണൂർ: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കണ്ണൂർ ചാലക്കുന്ന് കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 200 കിലോയിലധികം വരുന്ന സ്ഫോടകങ്ങൾ പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബർണറിലും കെട്ടിടത്തിലും ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. സ്ഫോടക വസ്തുക്കൾ പടക്കനിർമ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് […]

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ പീഡനക്കേസ് പ്രതിയ്ക്ക് രണ്ട് ദിവസത്തെ പരോൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായി പീഡനക്കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു. ഉത്തർപ്രദേശിലെ ഗോസി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ബിഎസ്പി ടിക്കറ്റിൽ വിജയിച്ച അതുൽ റായിക്കാണ് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി പരോൾ അനുവദിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോസി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ബിഎസ്പി ടിക്കറ്റിൽ വിജയിച്ചെങ്കിലും പീഡനകേസിൽ ജയിലിലായതിനെ തുടർന്ന് അതുൽ റായ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന് മുനൻപും ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അന്ന് കോടതി അത് നിരസിച്ചിരുന്നു.നിലവിൽ കോടതി രണ്ട് ദിവസത്തെ പരോളാണ് […]

ഇന്ധന വില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ധന വില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽ 25 പൈസയുമാണ് ഇന്നു കുറഞ്ഞത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇന്ധന വില ലിറ്ററിനു ഒന്നര രൂപ കുറഞ്ഞു. ഇന്നത്തെ പെട്രോൾ വില കൊച്ചിയിൽ 76.37, കോഴിക്കോട് -76.67. തിരുവനന്തപുരം- 77.86. ഡീസൽ വില തിരുവനന്തപുരത്ത് 72.73, കൊച്ചി-58.56, കോഴിക്കോട്-71.64. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവാണ് ഇന്ധനവില തുടർച്ചയായി കുറയുന്നതിനു പ്രധാന കാരണമായി. ക്രൂഡ് ഓയിൽ വില ബാരലിന് 62 ഡോളർ […]

ജെഎൻയുവിൽ പഴയ ഫീസ് ഘടനയിൽ രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്

  സ്വന്തം ലേഖകൻ ഡൽഹി: ജെഎൻയുവിൽ പഴയ ഫീസ് ഘടനയിൽ രജിസ്ട്രേഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ് .ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നൽകി. പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരുന്നു. ഫീസ് വർദ്ധനവിനെതിരെയുള്ള വിദ്യാർത്ഥി യൂണിയന്റെ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; അച്ഛനും മകനുമുൾപ്പടെ മൂന്നു പേർ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമുൾപ്പടെ മൂന്നുപേർ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ അജിത്(19),പിതാവ് അശോകൻ(45),അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34)എന്നിവരെയാണ് വെള്ളറട പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ കഴിഞ്ഞ ദിവസം അജിത് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ ശ്രമിച്ചു.ഇതിന് അശോകനും, ഷിജുവും സഹായിച്ചുവെന്നാണ് കേസ്.പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഒട്ടോഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു. ഭിന്നശേഷിക്കരനായ പുതിയതുറ സ്വദേശി യേശുദാസിനെയാണ് വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസ് ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസ് പിടിയിലായത്. വാഹനത്തിന് സൈഡ് നൽകാത്തതിൽ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കാരനായ യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം […]

പാലാ പോളിടെക്‌നിക് കോളേജിലെ സംഘർഷം : ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ

  സ്വന്തം ലേഖകൻ കോട്ടയം: പാലാ പോളിടെക്‌നിക് കോളേജിൽ നടന്ന സംഘർഷത്തെ തുടർന്ന് നടന്ന സംഭവത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ രംഗത്ത്. നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ന്യായീകരണവുമായി ജില്ലാ സെക്രട്ടറി വിഎൻ വാസവൻ രംഗത്ത് എത്തിയിരിക്കുന്നത്. പൊലീസിനെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം വാദം.’സംഭവത്തിൽ പൊലീസിന് ഇരട്ടത്താപ്പാണ്. എബിവിപിയെ സഹായിക്കുന്ന നിലപാടാണ് പൊലീസിൻറേത്. പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്നും’ വാസവൻ പറഞ്ഞു. കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെ എസ്എഫ്ഐക്കാർ തട്ടിക്കയറുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു […]