കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് ഭാര്യയ്ക്കും ഭർത്താവിനും വെട്ടേറ്റു; ഭാര്യ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ: ഭർത്താവിനെയും ഭാര്യയെയും ഷോക്ക് അടിപ്പിച്ചതായും സൂചന
ക്രൈം ഡെസ്ക് കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി , വീടിൻ്റെ പോർച്ചിൽ കിടന്ന കാറും അക്രമി കവർന്നു. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , സാലി (65) എന്നിവരെയാണ് വീടിനുള്ളിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിനുള്ളിൽ നിന്നും […]