play-sharp-fill

കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിന് മുന്നിൽ മദ്യ ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷം പൊലീസ് നോക്കി നിൽക്കെ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിന് മുന്നിൽ മദ്യ ലഹരിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. പൊലീസ് സംഘങ്ങൾ നോക്കി നിൽക്കുന്നതിനിടെയാണ് കഞ്ഞിക്കുഴി ടൗണിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സംഘർഷത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായി.

അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ബൈക്കില്‍ അഭ്യാസപ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കുന്നംകുളം: കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞ ആറ് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ബസിന്‍റെ വഴിതടഞ്ഞുകൊണ്ട് ബൈക്കില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. കോഴിക്കോട് തൊട്ടില്‍പ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് പെരുമ്പിലാവ് എത്തിയപ്പോഴായിരുന്നു യുവാക്കളുടെ അക്രമം. മൂന്ന് ബൈക്കിലായി ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസില്‍ കല്ലുകൊണ്ടും […]

കിട്ടിയ ധനസഹായം മുഴുവൻ ബ്യൂട്ടി പാർലറിലും മറ്റും പോയി അടിച്ചു പൊളിച്ചു തീർത്തു; ഇനി ജീവിക്കണമെങ്കിൽ നാട്ടുകാർ വീണ്ടും സഹായിക്കണം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ

സ്വന്തം ലേഖകൻ കൊച്ചി: ജീവിതം പ്രതിസന്ധിയിലെന്ന പരാതിയുമായി പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു. പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയില്‍ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വര്‍ഷം കഴിയുന്നു. തുടര്‍ന്ന് ആലംബമറ്റ രാജേശ്വരിയ്ക്കായി നല്ല മനസ്സുകളുടെ […]

അനന്തലാലിനെന്താ കൊമ്പുണ്ടോ? കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്ന നിരവധി ഉദ്യോഗസ്ഥർ പടിക്ക് പുറത്ത്; പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിനോട് അക്കൗണ്ടിൽ പണം വാങ്ങിയതായി തെളിഞ്ഞിട്ടും അനന്തലാലിന് നേരെയുള്ള നടപടി സ്ഥലം മാറ്റത്തിലൊതുക്കി; ഉയർന്ന ഉദ്യോഗസ്ഥരുടെ ശിങ്കിടി ആയാൽ നടപടി കുറയുമോ…..?

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ വലിയ വിമർശനമാണ് ഉയരുന്നത്. കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്ന നിരവധി ഉദ്യോഗസ്ഥർ പടിക്ക് പുറത്ത് നിൽക്കുമ്പോഴാണ് പുരാവസ്തു തട്ടിപ്പുകാരൻ മോൺസൻ മാവുങ്കലിനിനോട് അക്കൗണ്ടിൽ പണം വാങ്ങിയെന്ന് തെളിഞ്ഞ അനന്തലാലിന് നേരെയുള്ള നടപടി സ്ഥലം മാറ്റതിലൊതുക്കിയത്. ഇതോടെ പൊലീസിൽ രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമാണ്. […]

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകന്‍ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ യുവതി […]

നിരോധനം ലംഘിച്ച്‌ കോഴിയെ ബലിയർപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ നിരോധനം ലംഘിച്ച്‌ കോഴിയെ ബലിയറുത്ത രണ്ട് പേര്‍ അറസ്റ്റില്‍. ചങ്ങമ്പള്ളി കളരിയില്‍ ഉള്‍പ്പെട്ട തൃശൂര്‍ പുത്തുര്‍ ക്രിസ്റ്റോ എന്ന ആദിത്യനാഥ് സുരേന്ദ്രന്‍ (26), അങ്കമാലി സ്വദേശി സുനില്‍ തണ്ടാശേരി (34) എന്നിവരാണ് അറസ്റ്റിലായത്. വടക്കെനടയിലെ കോഴിക്കല്ലില്‍ കോഴിയെ സമര്‍പ്പിക്കാന്‍ വന്നതാണെന്ന വ്യാജേന എത്തിയ ഇവര്‍ കോഴിയെ ബലിയറുക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ജന്തുബലി നിരോധന നിയമപ്രകാരം കോഴിയെ അറുക്കല്‍ നിരോധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കോഴിക്കല്ല് […]

യോജിച്ച് പോകാൻ പറ്റാത്തതിനാൽ വീട് വിട്ടിറങ്ങി; തുണിക്കടയിലെ ജീവനക്കാരിയായ ഭാര്യയെ വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്; കുത്തേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍

സ്വന്തം ലേഖിക കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കട ജീവനക്കാരിയായ സജ്‌നയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശി ഷിബു ആണ് ആക്രമണം നടത്തിയത്. ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഷിബുവിനെ വിവാഹം കഴിച്ച സജ്ന പലവിധകാരണങ്ങളാല്‍ യോജിക്കാന്‍ കഴിയാത്തതിനാല്‍ ഷിബുവിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നിരുന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ച്‌ വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി. സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്. നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്. […]

കളറും ഫ്ലെവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച്‌ വില്‍പ്പന; വ്യാജമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖകൻ തൃശൂര്‍: വ്യാജമദ്യ വില്‍പ്പന നടത്തിയതിന് തൃശൂരില്‍ യുവാവ് എക്സൈസ് പിടിയില്‍. മണലൂര്‍ ദേശത്ത് തണ്ടാശേരി വീട്ടില്‍ സുനില്‍കുമാര്‍ മകന്‍ സായൂജ് (33) ആണ് പിടിയിലായത്. സ്പിരിറ്റില്‍ കളറും ഫ്ലെവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ചാണ് സായൂജിന് വില്‍പ്പനയ്ക്കായി മദ്യം കിട്ടിയിരുന്നത്. മദ്യം എത്തിച്ച്‌ കൊടുക്കുന്ന വരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും മറ്റു പ്രതികളെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുകയാണെന്നും എക്സൈസ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ പണിമുടക്ക് ദിനങ്ങളിലും ഒന്നാം തിയതി ഡ്രൈ ഡേ ദിനത്തിലും സായൂജ് വന്‍തോതില്‍ മദ്യം വില്‍പ്പന നടത്തിയിരുന്നു. ഹണീബി ബ്രാന്‍ഡിലുള്ള വ്യാജനാണ് […]

പാലാ പച്ചാത്തോട് പെറ്റ്സ് പാർക്കിൽ നിന്ന് പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാല: പച്ചാത്തോട് പെറ്റ്സ് പാർക്ക്‌ എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രി കട തുറന്ന്‌ പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെയാണ് പാലാ എസ്.എച്ച്.ഒ. കെ പി തോംസൺ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം രാത്രി 10.45 ന് കടയ്ക്കുള്ളിൽ കയറി മൂന്ന് പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിൽ ആക്കി പുറത്തു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ […]

മുട്ടില്‍ മരംമുറി കേസ്: പ്രധാന കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; ആരോപണവിധേയനായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം

സ്വന്തം ലേഖിക കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കണ്ണൂര്‍ സിസിഎഫ് ആയ കെ.വിനോദ് കുമാറിനാണ് സ്ഥലംമാറ്റം ലഭിച്ചത്. കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായാണ് അദ്ദേഹത്തിന് നിയമനം. ഇതൊരു അപ്രധാന തസ്‌തികയാണ്. എന്നാല്‍ മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് പ്രമോഷന്‍ ലഭിച്ചു. എന്‍.ടി സാജനെ ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ മേധാവിയായാണ് നിയമിച്ചിരിക്കുന്നത്. വയനാട് മുട്ടില്‍ വില്ലേജില്‍ 15 കോടിയുടെ ഈട്ടിതടി കൊള‌ളയ്‌ക്ക് കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന് സ്ഥാനകയറ്റം […]