രണ്ടാം തീയതി ബാങ്കില്‍ പോകാനിറങ്ങിയ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ; ഹരിതയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ പട്ടാമ്പി: ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി പോന്നോര് കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ എസ് ഹരിതയാണ് (28) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു. ഈ മാസം രണ്ടിനാണ് ഹരിതയെ കാണാതായത്. ബാങ്കില്‍ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവര്‍ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്കി. പൊലീസ് […]