play-sharp-fill

നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി മാറിയ മാനസികരോഗിയെ മുണ്ടക്കയം പൊലീസ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് നൂറ്റി അൻപതിലധികം കിലോമീറ്ററുകൾ യാത്ര ചെയ്ത് മുണ്ടക്കയത്ത് എത്തി മണിക്കൂറുകൾക്കകം മാനസിക രോഗിയും മുണ്ടക്കയത്ത് തിരികെയെത്തി; പേരൂർക്കട മാനസിക ചികിൽസാകേന്ദ്രത്തിൻ്റെ പ്രവർത്തനം കുത്തഴിത്തത്; ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന തോന്ന്യവാസം വീണാ ജോർജ്ജ് അറിയുന്നുണ്ടോ…?

സ്വന്തം ലേഖകൻ മുണ്ടക്കയം: നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി മാറിയ മാനസിക രോഗിയെ മുണ്ടക്കയം പൊലീസ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് നൂറ്റി അൻപതിലധികം കിലോമീറ്ററുകൾ യാത്ര ചെയ്ത് മുണ്ടക്കയത്ത് എത്തി മണിക്കൂറുകൾക്കകം മാനസിക രോഗിയും മുണ്ടക്കയത്ത് തിരികെ എത്തി. മുണ്ടക്കയം ബസ് സ്റ്റാൻഡിലും പരിസരത്തും യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി തീർന്ന മാനസിക രോഗിയായ യുവാവിനെ യാത്രക്കാരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് ഗതികെട്ട് പൊലീസ് പിടികൂടി മുണ്ടക്കയത്ത് നിന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. രോഗിയെ വേണ്ടത്ര പരിചരണം […]

ഞാലിയാകുഴി എമറാൾഡ് ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചത് മർദ്ദനത്തെ തുടർന്ന്; തലയ്ക്കും ഹൃദയത്തിനും ക്ഷതമേറ്റതായി റിപ്പോർട്ട്; രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു; ബാറിൽ നിയമാനുസൃതമായ പ്രവർത്തനസമയം കഴിഞ്ഞും മദ്യ കച്ചവടം സുലഭം; മദ്യ കച്ചവടത്തിന് ഗുണ്ടകളുടെ കാവൽ

സ്വന്തം ലേഖകൻ കോട്ടയം: വാകത്താനം ഞാലിയാകുഴിയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു യുവാവ് മരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം തൃക്കോതമംഗലം കളരിക്കല്‍ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ഋഷികേശന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വര്‍ഗീസാണ് (40) മരിച്ചത്. തലയ്ക്കും ഹൃദയത്തിലുമേറ്റ […]

പേരിടലിനെച്ചൊല്ലിയുള്ള ചെറിയ തര്‍ക്കം; ചെറിയ ഒരു കുടുംബ പ്രശ്നം വഷളാക്കി; ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്; വൈറല്‍ വീഡിയോയെ കുറിച്ച്‌ കുഞ്ഞിൻ്റെ പിതാവിന്റെ പ്രതികരണം

സ്വന്തം ലേഖകൻ പുനലൂര്‍: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടയില്‍ അമ്മ ഉദ്ദേശിച്ച പേര് അച്ഛനിടാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആചാരപ്രകാരം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തുന്നതിനിടയിലാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് അരങ്ങേറിയത്. അച്ഛന്‍ വിളിച്ച അലംകൃത എന്ന പേര് കുഞ്ഞിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് വീട്ടുകാര്‍ തമ്മിലുള്ള പോരും ആരോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കു വെച്ചിരുന്നു. അതോടെ […]

ജിഷയുടെ യഥാര്‍ത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു; അവരുടെ വാക്കുകളില്‍ വീണുപോയി; പണം മുഴുവനും തന്റെ കൈയില്‍ കിട്ടിയിട്ടില്ല എന്ന് രാജേശ്വരി; ജിഷയുടെ പേരില്‍ സമാഹരിച്ച 40 ലക്ഷം എവിടെ പോയി…..?

സ്വന്തം ലേഖകൻ പെരുമ്പാവൂര്‍: കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവും മകളുടെ മരണത്തോടെ കണ്ണീരിലാഴ്ന്ന അമ്മ രാജേശ്വരിയുടെ ജീവിത ദുരിതവും എല്ലാവർക്കും ഒരു നൊമ്പരമായിരുന്നു. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വന്‍ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് പിന്നീട് ലഭിച്ചത്. ഈ തുക ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ ധനസഹായമായി ലഭിച്ച പണം ഒപ്പം നിന്ന ചിലര്‍ തട്ടിയെടുത്തതോടെ ജീവിതം പ്രതിസന്ധിയിലായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജേശ്വരി ഇപ്പോൾ. മകളുടെ പേരില്‍ ലഭിച്ച പണം മുഴുവന്‍ […]

“ചെസ്റ്റ് പൊസിഷൻ ശരിയാക്കാനായി പലതവണ എൻ്റെ ബ്രസ്റ്റിൽ അമർത്തി.. ” നടന്‍ അനീഷ് ഗോപിനാഥനെതിരെയുള്ള യുവതിയുടെ ലൈംഗിക അതിക്രമ പരാതി ഗൗരവമുള്ളത്; യുവനടൻ അകത്താകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടന്‍ അനീഷ് ഗോപിനാഥനെതിരെയുള്ള യുവതിയുടെ ലൈംഗിക അതിക്രമ പരാതി ഗൗരവമുള്ളത്. മോണോ ആക്‌ട് പഠനത്തിനിടെ പല തവണ അനീഷ് കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി അനീഷ് ഗോപിനാഥില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്‌ട്, നാടകം തുടങ്ങിയവ അനീഷ് പഠിപ്പിച്ചിരുന്നു. കലോത്സവത്തിന് മോണോആക്‌ട് പഠിക്കാനായി ആരംഭിച്ചപ്പോഴാണ് തനിക്ക് […]

അയല്‍വാസികളായ രണ്ട് യുവാക്കളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം. നന്മണ്ട മരക്കാട് മുക്ക് സ്വദേശി ചാലില്‍ അഭിനന്ദ്, അയല്‍വാസി വിജീഷ് എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജയന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് […]

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ വീടിനുമുന്നില്‍ തീകൊളുത്തിയ യുവാവ് മരിച്ചു

സ്വന്തം ലേഖിക ശ്രീകണ്ഠപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിനുമുന്നിലെത്തി ദേഹത്ത് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. മലപ്പട്ടം കൊളന്ത സ്വദേശിയും കാവുമ്പായിയില്‍ താമസക്കാരനുമായ പണ്ണേരി ലെജിനാണ് (22) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നടുവിലിനടുത്ത കണ്ണാടിപ്പാറ താഴെ വിളക്കന്നൂരിലെ 18കാരിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍വെച്ചാണ് ലെജിന്‍ ദേഹത്ത് തീകൊളുത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാല്‍ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. അഗ്നിരക്ഷസേനയുടെ സിവില്‍ ഡിഫന്‍സ് […]

വിദ്യാഭ്യാസകാലത്ത് തുടങ്ങിയ പ്രണയം; സ്വന്തം മേഖലയില്‍ ഇരുവരും കാലുറപ്പിച്ചതോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം; സ്വപ്നം കണ്ട ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടായത് 20 ഓളം ദിനങ്ങള്‍ മാത്രം; ഷൂട്ട് കഴിഞ്ഞ് മടങ്ങിയ ഇരുവരെയും മീന്തുള്ളിപ്പാറയിലേക്ക് മടക്കിവിളിച്ചത് പ്രദേശത്തിന്റെ മനോഹാരിത; പുഴയുടെ കയങ്ങളിൽ കനികയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം; റെജി വിടവാങ്ങുമ്പോള്‍ നൊമ്പരമായി വിവാഹ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍

സ്വന്തം ലേഖിക കോഴിക്കോട്: റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളായി തങ്ങള്‍ മനസില്‍ കൊണ്ടു നടന്ന ആഗ്രഹം സഫലമായി സുന്ദരമായൊരു ജീവതത്തിലേക്ക് നടന്നു തുടങ്ങും മുന്‍പേയാണ് വിധി ഇവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു റെജിലാലും കനികയും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച്‌ 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും […]

ചികിത്സ സഹായത്തിനെന്ന പേരില്‍ വീടുകള്‍ കയറിയിറങ്ങി പണപിരിവ്; കിട്ടുന്ന തുക ഉപയോഗിച്ചിരുന്നത് മദ്യപാനത്തിനും; കുമരകത്ത് സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

സ്വന്തം ലേഖിക കുമരകം: ചികിത്സ സഹായത്തിനെന്ന പേരില്‍ വീടുകള്‍ കയറി പണപിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഇവരില്‍ ഒരാളുടെ മകന്റെ ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകള്‍ തോറും ഇവര്‍ കയറി ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രികരിച്ചായിരുന്നു പിരിവ്. ഇതിനിടെ പിരിച്ചെടുത്ത പണം വീതംവെയ്ക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കവുമുണ്ടായി. ഇതോടെ ഇവരെ നാട്ടുകാര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവന്റെ വീട്ടില്‍ പിരിവിനെത്തിയതോടെ യുവാക്കള്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവര്‍ […]

ഓപ്പറേഷൻ പി-ഹണ്ട്; കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യതു; നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് 24 മൊബൈൽ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് […]