ഭാര്യയെ കുറിച്ച് സഞ്ജുവിന് പറയാന്‍ നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല; നോമ്പെടുക്കുന്ന ഉമ്മക്കും മകനും നോമ്പെടുക്കാത്ത ഷജനക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല; പാചകം ചെയ്യാൻ അനുവദിക്കാത്തതിലുള്ള സൗന്ദര്യ പിണക്കം; റൂബിയെ കൊലപ്പെടുത്തിയത് മുടിക്കുത്തില്‍ പിടിച്ച് തറയിലടിച്ച്; അബുദാബി പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞ് കോട്ടയത്തുകാരി
സ്വന്തം ലേഖകൻ അബുദാബി: ഷജനയെകുറിച്ച് ഭര്‍ത്താവ് സഞ്ജുവിന് പറയാന്‍ നല്ല ഓര്‍മ്മകള്‍ ഒന്നുമില്ല. കഴിഞ്ഞ ജനുവരി 25ന് ഓണ്‍ലൈനിലൂടെയായിരുന്നു സഞ്ജുവും ഷജനയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവ് സ്ഥിരം മദ്യപനായിരുന്നുതിനാലാണ് വിവാഹമോചനം നേടിയതെന്നായിരുന്നു ഷജ്ന സഞ്ജുവിനോട് പറഞ്ഞിരുന്നത്. പിന്നീട് അമ്മയുമൊത്ത് അബുദാബിയില്‍ എത്തിയപ്പോഴാണ് ഭാര്യയെ സഞ്ജു ആദ്യമായി കാണുന്നതും. വന്ന അന്നുമുതല്‍ അമ്മയുമായി വഴക്കായിരുന്നെന്നും യുവാവ് വെളിപ്പെടുത്തുന്നു. രണ്ട് ദിവസമായി ഇരുവരും തമ്മിൽ പരസ്പരം സംസാരം ഇല്ലായിരുന്നു. ഷാജന പെട്ടന്ന് ഒരു ദിവസം അക്രമാസക്തമായി. ചീത്ത വിളിച്ച് അമ്മായി അമ്മയ്ക്ക് നേരെ […]