play-sharp-fill

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം: ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി; നാലംഗ ക്വട്ടേഷന്‍ സംഘം കസ്റ്റഡിയിൽ; അക്രമണത്തിന്റെ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് യുവാവിനുനേരെ ലഹരിമാഫിയാ സംഘം ബോംബെറിഞ്ഞ സംഭവത്തില്‍ പൊലീസിനുനേരെ ആരോപണം ശക്തം. പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. തുമ്പ സ്വദേശിയായ രാജന്‍ ക്ലീറ്റസിനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ വലതുകാല്‍ ചിന്നിച്ചിതറി. ബോംബെറിഞ്ഞ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. ആക്രമണം നടത്തിയ അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്. തുമ്പ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. രാജന്‍ ക്ലീറ്റസിനുനേരെ […]

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

”ഓപ്പറേഷന്‍ ഇടിമിന്നൽ”; കഞ്ചാവ് മാഫിയയെ പൂട്ടാൻ കച്ചകെട്ടി പൊലീസ്; പൊതുജനങ്ങള്‍ക്കും വിവരങ്ങൾ നൽകാം

സ്വന്തം ലേഖകൻ രാമപുരം: കഞ്ചാവ് മാഫിയയ്ക്കെതിരെ ”ഓപ്പറേഷന്‍ ഇടിമിന്നലു”മായി രാമപുരം പൊലീസ് രംഗത്ത്. രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും കഞ്ചാവ് മാഫിയയെ ഒതുക്കാന്‍ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ‘ഓപ്പറേഷന്‍ ഇടിമിന്നല്‍ ‘ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി രാമപുരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഞ്ചാവ് സംഘം ഒടുവില്‍ പൊലീസിന് നേര്‍ക്കും തിരിഞ്ഞതോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. രാമപുരം ടൗണ്‍, വെള്ളിലാപ്പിള്ളി, പിഴക്, മാനത്തൂര്‍, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, ഇടക്കോലി, […]

കള്ളനോട്ടുകള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രയവിക്രയം നടത്തി; അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയതോടെ വിദേശത്തേക്ക് മുങ്ങി; ഇരുപത്തിയൊൻപത് വര്‍ഷത്തിന് ശേഷം പ്രതിയെ ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് പിടികൂടി

സ്വന്തം ലേഖിക കോട്ടയം: കള്ളനോട്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 29 വര്‍ഷത്തിന് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് പിടികൂടി. എറണാകുളം, തൃക്കാക്കര, കണ്ണമുറി വീട്ടില്‍ ദീപ്ചന്ദ് (55)നെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്. 1991ല്‍ പാമ്പാടി, ചേന്നംപ്പള്ളി ഭാഗത്ത് 12,58,790 രൂപ മൂല്യമുള്ള വ്യാജനോട്ടുകള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രയവിക്രയം നടത്തിയെന്നാണ്‌ കേസ്‌. പാമ്പാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത്‌ 1993ല്‍ പ്രതിയെ അറസ്റ്റ്ചെയ്തു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടന്നു. യുഎഇയിലും, […]

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ചോദ്യം ചെയ്യണം; തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടി പ്രോസിക്യൂഷന്‍

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയതെന്നും അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ചില പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷന്‍ കോടതിയെ […]

ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും; നാട്ടുകാരുടെ നേതൃത്വത്തിൽ പരാതിപ്പെട്ടു; യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. വര്‍ക്കല ചാവടിമുക്ക് സ്വദേശി അനുവിനെയാണ് ക്രൂരമായ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായത്. വര്‍ക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തില്‍ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുഖത്തെ എല്ലുകള്‍ക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുവിന്റെ വീടിന് […]

ഗ്രേഡ് എസ്‌ഐയെ ചവിട്ടി; പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ മണക്കയം സ്വദേശി ഷാജി തോമസാണ് അതിക്രമം നടത്തിയത്. ലഹരിയിലായിരുന്ന പ്രതി ഗ്രേഡ് എസ്‌ഐയെ ചവിട്ടി, സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ത്തു. കസേരയും ബെഞ്ചും നശിപ്പിച്ചു. പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. കെഎസ്‌ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണം; മൂവാറ്റുപുഴ ജപ്തി നടപടിയില്‍ ബാങ്ക് അധികൃതര്‍ ചട്ടം ലംഘിച്ചെന്ന് മന്ത്രി; രാജിയിൽ പ്രതികരിച്ച് ബാങ്ക് സിഇഒ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്തപ്പോള്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ചട്ടംലഘിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ജപ്തി നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ടവര്‍ക്ക് നേരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ ഇവര്‍ക്ക് പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല. വീട്ടുടമസ്ഥനായ അജേഷ് ഹൃദ്രോഹ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ പലിശ അടക്കം 1.40,000ല്‍ അധികമായി. ഇത് […]

കൂടുവച്ച്‌ കൈയൊഴിഞ്ഞ് വനംവകുപ്പ്; ഇതെത്ര കണ്ടതാ എന്ന് പുലിയും…! പുലിപ്പേടിയില്‍ മുണ്ടക്കയത്തെ മലയോരജനത

സ്വന്തം ലേഖകൻ മുണ്ടക്കയം: മലയോര ജനത പുലിപ്പേടിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇടക്കിടെ വന്ന് കാലികളെ കൊന്നിട്ടിട്ടു പോകുന്ന പുലിയുടെ കാല്‍പ്പാടുകള്‍ മാത്രമാണ് വനംവകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് കൂടു സ്ഥാപിക്കുന്നതോടെ തീരുന്നു വനംവകുപ്പിന്റെ കൃത്യ നിര്‍വഹണം. ടി.ആര്‍.ആന്‍ഡ് ടി.എസ്റ്റേറ്റില്‍ രണ്ടിടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇ.ഡി.കെ.ഒന്നാം ഭാഗത്ത് രണ്ടാമത് സ്ഥാപിച്ച കൂട്ടിലും പുലി കുടുങ്ങാതായതോടെ എസ്റ്റേറ്റ് നിവാസികളുടെ ഭീതി ഇരട്ടിച്ചു. എസ്റ്റേറ്റുമായി അതിര്‍ത്തി പങ്കിടുന്ന വനത്തോട് ചേര്‍ന്ന പുഞ്ചവയല്‍ പാക്കാനത്തും വളര്‍ത്തുമൃഗത്തെ പുലി പിടിച്ചു. ഇ.ഡി.കെ.ഡിവിഷനില്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നനിലയില്‍ […]

ച​​ങ്ങ​​നാ​​ശേ​​രിയിൽ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ പൊലീ​​സ് ഓ​​ഫീ​​സ​​റെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​ച്ചെ​ന്ന കേ​സ്: പ്ര​​തി​​ക​​ളെ വെ​​റു​​തെ വി​​ട്ടു

സ്വന്തം ലേഖകൻ ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​ക്കി​​ട​​യി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി പൊലീ​​സ് സ്റ്റേ​​ഷ​നി​​ലെ ഹൗ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന അ​​ഡീ​​ഷ​​ണ​​ല്‍ സ​​ബ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ ജോ​​സ​​ഫി​​നെ വാ​​ഹ​​ന​​മി​​ടി​​പ്പി​​ച്ച്‌ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചെ​ന്ന കേ​സി​ലെ പ്ര​​തി​​ക​​ളെ അ​​ഡീ​​ഷ​​ണ​​ല്‍ സ​​ബ് കോ​​ട​​തി വെ​​റു​​തെ വി​​ട്ടു​​കൊ​​ണ്ട് ഉ​​ത്ത​​ര​​വാ​​യി. 2016 ജൂ​​ണ്‍ ര​​ണ്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി ക​​ട​​മാ​​ന്‍​​ചി​​റ റോ​​ഡി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും സം​​ഘ​​വും വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​വെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. മ​​ദ്യ​​പി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ചെ​​ത്തി​​യ പ്ര​​തി​​ക​​ളെ ത​​ട​​ഞ്ഞ് നി​​ര്‍​​ത്തി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ടെ വാ​​ഹ​​നം മു​​ന്നോ​​ട്ടെ​​ടു​​ത്ത് പൊലീ​​സ് ഓ​​ഫീ​​സ​​റെ ഇ​​ടി​​ച്ച്‌ തെ​​റി​​പ്പി​​ച്ച്‌ വാ​​ഹ​​ന​​ത്തി​​ല്‍ പ്ര​​തി​​ക​​ള്‍ ര​​ക്ഷ​​പ്പെ​​ട്ട് എ​​ന്നാ​യി​​രു​​ന്നു പ്രോ​​സി​​ക്യൂ​​ഷ​​ന്‍ വാ​​ദം. പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഭാ​​ഗ​​ത്ത് […]