play-sharp-fill

കോക്കാട് കൊലപാതകം രാഷ്ട്രീയമല്ലെന്ന് കോണ്‍ഗ്രസ്; കൊല്ലപ്പെട്ടയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; വസ്തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് ജ്യോതികുമാര്‍ ചാമക്കാല

സ്വന്തം ലേഖകൻ കൊല്ലം: കോക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്ന് കോണ്‍ഗ്രസ നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്വട്ടേഷന്‍ ഗുണ്ട സംഘത്തിലെ അംഗമാണ്. വസ്തുതകള്‍ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഇന്നലെ രാത്രിയാണ് കോക്കാട് സ്വദേശി മനോജിനെ (39) റോഡില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൈവിരലുകള്‍ വെട്ടിമാറ്റിയിരുന്നു. കഴുത്തിലും വെട്ടേറ്റിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനോജിന്റേത് […]

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം താമസിച്ചത് ഒരു വര്‍ഷം; കാമുകന്‍ ഉപേക്ഷിച്ചതോടെ മക്കളുമായി ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ചശേഷം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സ്വയം ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം; യുവതിയും മക്കളും ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാമുകന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ മക്കള്‍ക്കൊപ്പം വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ യുവതി. തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യാണ് ആറും നാലും വയസ്സുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായ ഉദയറാണി ഒരുവര്‍ഷം മുൻപാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്കു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഒരുമാസം മുൻപ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തിയങ്കെിലും സുമന്‍ ഇവരെ സ്വീകരിച്ചില്ല. തുടര്‍ന്ന് വിഷം കഴിച്ചശേഷം വെള്ളറട പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. […]

വഴിനല്‍കാത്തതിന്റെ ദേഷ്യം; കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പാഞ്ഞ് കെഎസ്‌ആര്‍ടിസിയെ പിന്തുടര്‍ന്ന് പിടികൂടി ജോയിന്റ് ആര്‍ടിഒ

സ്വന്തം ലേഖകൻ കൊച്ചി: തന്റെ കാറിലിടിച്ചശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ സലീം വിജയകുമാര്‍. വെള്ളിയാഴ്ച രാവിലെ ആലുവ ടൗണിലാണ് സംഭവം. പറവൂര്‍ ടൗണിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ​ഗ്രൗണ്ടില്‍ നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു സലീം. ഇതിനിടയിലാണ് റോഡില്‍ കെഎസ്‌ആര്‍ടിസ് ഡ്രൈവറുമായി ഏറ്റുമുട്ടേണ്ടിവന്നത്. കാറിന് പിന്നാലെ തുടര്‍ച്ചയായി ഹോണ്‍‍ മുഴക്കിയാണ് ബസ് എത്തിയത്. മുന്നിലെ ബൈക്കുകാരന് യു-ടേണ്‍ എടുക്കാനായി കാര്‍ നിര്‍ത്തിക്കൊടുത്തത് പിന്നാലെയെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് ഇഷ്ടമായില്ല. പിന്നീട് ​ഗതാ​ഗതക്കുരുക്കില്‍ കിടന്നപ്പോള്‍ നിരന്തരം […]

വലിയ പ്രശ്‌നങ്ങൾ ഒന്നും കെഎസ്ഇബിയിൽ ഇല്ല; മന്ത്രിയെപ്പോലും പേരെടുത്തു വിളിക്കുന്ന വകതിരിവില്ലാത്ത ഉദ്യോഗസ്ഥനാണ് സുരേഷ് കുമാർ; ബോർഡിന് മേൽ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്; തുറന്നടിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ഇബിയിൽ മാധ്യമങ്ങൾ പറയുന്നത് പോലെ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്. ഉദ്യോഗസ്ഥ സംഘടനകളുടെ സങ്കുചിതചിന്തയും ചില നേതാക്കളുടെ ഈഗോയുമാണ് ഇപ്പോഴുള്ള ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കി. കുറച്ചു കാലം അസോസിയേഷന്റെ തലപ്പത്തിരുന്നപ്പോൾ തങ്ങളാണ് ബോർഡെന്നും, ചെയർമാനും മറ്റ് ഡയറക്ടർമാരും അവരുടെ സേവകരാണെന്നുമുള്ള തോന്നലുണ്ടായി. ബോർഡിനു മേൽ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അശോക് ചൂണ്ടിക്കാട്ടി. സംഘടനകളുടെ നിർദ്ദേശങ്ങൾ കേൾക്കാൻ ബോർഡ് തയ്യാറാണ്. എന്നാൽ ആ നിർദ്ദേശങ്ങൾ […]

450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ; മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ…; രേഖകള്‍ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്‍റെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കോവിഡ് വരുന്നതിന് എത്രയോ വര്‍ഷം മുൻപ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു. […]

ദിലീപ് പാവമാണ്.. പക്ഷേ… കാവ്യ അത്ര പാവമല്ല; മഞ്ജുവിനെ എല്ലാവരും ചേച്ചി എന്നാണ് വിളിച്ചിരുന്നത്, എന്നാല്‍ കാവ്യയെ മാഡം എന്നും; കാവ്യയുടെ വരവ് അവിടുത്തെ ജോലിക്കാര്‍ക്ക് പോലും ഇഷ്ടമായിരുന്നില്ല; ദിലീപിന് നഷ്ടങ്ങളും തകര്‍ച്ചയും മാത്രം; ഇവരുടെ വിവാഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ചർച്ചകൾ; മലയാളികളുടെ ശാലീനസുന്ദരിയായ നാട്ടിന്‍പ്പുറത്തുകാരിയോ കേസിലെ യഥാര്‍ത്ഥ വില്ലത്തി?

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമഘട്ടത്തില്‍ നിർണ്ണായക തെളിവുകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ആദ്യം മുതല്‍ക്കെ തന്നെ കേസിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. തുടക്കത്തില്‍ പള്‍സര്‍ സുനി പിടിയിലായപ്പോഴാണ് മാഡം എന്ന പേര് ഉയര്‍ന്നു വന്നത്. എന്നാല്‍ മാഡത്തിലേയ്ക്ക് എത്താനുള്ള തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിക്കാത്തതിനാല്‍ മാഡത്തെ പുറംലോകത്തേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മാഡത്തെ കുറിച്ച്‌ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ […]

സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെയും പിന്‍ഭാ​ഗങ്ങളുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാൻ ‘അടിവസ്ത്രം’ വാട്സ് ആപ്പ് ​ഗ്രൂപ്പ്; ചിത്രങ്ങള്‍ പകര്‍ത്തി സ്ഥലം അടക്കം പോസ്റ്റ് ചെയ്യും; സ്ത്രീകളെ പിന്നാലെ ചെന്ന് ശരീരത്തില്‍ പിടിച്ച്‌ ശല്യം ചെയ്യുന്നതും പതിവ്; വീടുകളില്‍ കഴുകിയിടുന്ന അടിവസ്ത്രങ്ങളും സ്ത്രീകളുടെ പിന്‍ഭാ​ഗങ്ങളും വീക്ക്നെസ്; പുറത്താകുന്നത് ലൈം​ഗിക വൈകൃതങ്ങള്‍ക്ക് അടിമയായ കോട്ടയത്തെ എഞ്ചിനീയറുടെ കഥ

സ്വന്തം ലേഖകൻ കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ പിന്നാലെ ചെന്ന് ശരീരത്തില്‍ പിടിച്ച്‌ ശല്യം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ചത് ലൈം​ഗിക വൈകൃതങ്ങള്‍ക്ക് അടിമയായ എഞ്ചിനീയറുടെ ജീവിതകഥ. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി കുര്യന്‍ എന്ന 31കാരന്‍ സൈബര്‍ ലോകത്തും പൊതു ജീവിതത്തിലും ഞരമ്പുരോ​ഗിയാണ്. സ്ത്രീകള്‍ അറിയാതെ അവരുടെ അടിവസ്ത്രങ്ങളുടെയും പിന്‍ഭാ​ഗങ്ങളുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിനായി ‘അടിവസ്ത്രം’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെ ഇയാള്‍ രൂപീകരിച്ചിരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളും പിന്‍വശത്തു നിന്നെടുത്ത ഫോട്ടോകളും ഷെയര്‍ ചെയ്യുന്നതിനായിരുന്നു […]

കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാനിരുന്ന പണിയാണ് ദിലീപ് ഏറ്റെടുത്തത്;ശബ്ദരേഖ പുറത്ത്; തിങ്കളാഴ്‌ച ഹാജരാകാന്‍ കാവ്യക്ക് നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഗൂഢാലോചനയില്‍ കാവ്യ മാധവന് പങ്കുണ്ടെന്നാണ് സൂചന. കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഇത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നത് ശബ്ദ രേഖയില്‍ കേള്‍ക്കാം. സുരാജിന്റെ ഫോണില്‍ നിന്നാണ് ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖ വീണ്ടെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ മൂന്ന് ശബ്ദരേഖയാണ് അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സുരാജും […]

കേരള കലാമണ്ഡലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; താത്കാലിക അധ്യാപകനെതിരെ പോക്സോ കേസ്

സ്വന്തം ലേഖിക തൃശൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാ​ഗം താത്കാലിക അധ്യാപകനെതിരെ പോക്സോ കേസ്. താല്‍ക്കാലിക അധ്യാപികനായ അഭിജോഷിനെതിരെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുള്ളത്. മാര്‍ച്ച്‌ 26 ആം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡൻ്റസ് യൂണിയൻ്റെ വാര്‍ഷികാഘോഷവേളയിലാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും ഹോസ്റ്റല്‍ വാര്‍ഡനും അഭിജോഷിനെ തടഞ്ഞുവെച്ചു. പിന്നീട് വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിനിയോട് മാപ്പപേക്ഷ നടത്തി അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ആരോപണമുണ്ട്. ഈ മാസം രണ്ടിന് […]

കോട്ടയം തിരുവാർപ്പിൽ വിവാഹം ഉറപ്പിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പിൽ വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. തിരുവാർപ്പ് കുളങ്ങരമഠത്തിൽ ഹരിപ്രിയ (25) യെയാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാർപ്പിൽ തന്നെയുള്ള യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തള്ളി തുറന്നതോടെയാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് , ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം […]