play-sharp-fill

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

സ്വന്തം ലേഖിക കൊച്ചി: വ്യാപാരിയെ മര്‍ദിച്ച്‌ പണം തട്ടിയ കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ട് ലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്. എളമക്കര ജവാന്‍ ക്രോസ് റോഡില്‍ ‘കോസ്മിക് ഇന്നവേഷന്‍സ്’ നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് […]

കൊട്ടാരക്കര കൊക്കാട് മനോജ് വധം; രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കര കൊക്കാട് മനോജ് വധക്കേസില രണ്ട് പേര്‍ പിടിയിലായി. കൊക്കാട് സ്വദേശികളായ അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. സജിയെ എറണാകുളത്ത് നിന്നും അനിമോനെ ഇടമണില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. മനോജിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എ ആരോപിച്ചിരുന്നു. സജിയെ 2016ല്‍ മനോജിന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് പൊലീസ് പറഞ്ഞു.

മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്; അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്; ദിലീപ് നടിനടന്‍മാരുടെ ഫോണുകളും ഹാക്ക് ചെയ്തിട്ടുണ്ട്; പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥ; വെളിപ്പെടുത്തലുകളുമായി ബൈജു കൊട്ടാരക്കര

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് മലയാളത്തിലെ ചില നടിനടന്‍മാരുടെ ഫോണുകളും ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ പുറത്തുവരാത്ത നിരവധി കാര്യങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ടെന്നും ബൈജു പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: ”കേസ് തുടങ്ങുന്നത് കാവ്യാ മാധവനും ദിലീപും വിദേശത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ കണ്ട ചില കാര്യങ്ങള്‍ ആക്രമണത്തിന് […]

നടിയെ ആക്രമിച്ച കേസ്: കാവ്യ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

സ്വന്തം ഖേകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം അറിയിച്ച്‌ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കി. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യക്ക് ക്രൈം ബ്രാഞ്ച് അവസരം നല്‍കിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈബ്രാഞ്ച് വ്യക്തമാക്കിയത്. ചെന്നൈയിലുള്ള കാവ്യാ മാധവന്‍ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു […]

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍; സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തിയ 16 കാരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആര്യനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളില്‍ നിന്ന് സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രമ്യ വീട്ടിലെത്തുമ്പോള്‍ ആരും […]

ഇന്ധനവില വര്‍ധന; സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ധനവില വര്‍ധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. എല്‍പിജി സിലിണ്ടര്‍ വില വര്‍ധനവ് സംബന്ധിച്ച്‌ ചോദ്യങ്ങള്‍ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. തുടര്‍ന്ന് തര്‍ക്കമായി. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിരുവല്ലയിൽ ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം; ആക്രമണത്തിൽ നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ലയിൽ ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം. ഓശാന ഞായർ ശുശ്രൂഷകൾക്കിടെയാണ് സംഭവം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ് ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് കുരുമുളക് സ്പ്രേ ചെയ്തത്. അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും […]

കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ്‌ ജോസഫ് (48) ആക്രമിച്ചത്. കിടപ്പുമുറിയില്‍ വെച്ച്‌ സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും വിളക്കും കൊളുത്തി വെച്ച് അര്‍ധരാത്രി നടുറോഡില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ ജീവനും കൊണ്ടോടി

സ്വന്തം ലേഖിക കൊച്ചി: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയില്‍ അര്‍ധരാത്രി കൂടോത്ര പൂജ. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. രാത്രി ഇതുവഴി ഇരുചക്രവാഹനത്തില്‍ വന്നവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും വിളക്കും കൊളുത്തി വച്ചായിരുന്നു കവലയുടെ നടുവില്‍ പൂജ നടന്നത്. ആളുകളെ കണ്ടതോടെ പൂജ നടത്തിയവര്‍ ഓടി പോകുകയായിരുന്നു. നാട്ടുകാര്‍ സംഭവ സ്ഥലത്തു നിന്നും പൂവന്‍ കോഴിയും മറ്റ് വസ്തുക്കളും രാവിലെയാണ് കണ്ടെത്തിയത്. നാട്ടുകാര്‍ പോത്താനിക്കാട് പൊലീസില്‍ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കവലയില്‍ പൂജനടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് […]

കോക്കാട് കൊലപാതകം രാഷ്ട്രീയമല്ലെന്ന് കോണ്‍ഗ്രസ്; കൊല്ലപ്പെട്ടയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; വസ്തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് ജ്യോതികുമാര്‍ ചാമക്കാല

സ്വന്തം ലേഖകൻ കൊല്ലം: കോക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്ന് കോണ്‍ഗ്രസ നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്വട്ടേഷന്‍ ഗുണ്ട സംഘത്തിലെ അംഗമാണ്. വസ്തുതകള്‍ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഇന്നലെ രാത്രിയാണ് കോക്കാട് സ്വദേശി മനോജിനെ (39) റോഡില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൈവിരലുകള്‍ വെട്ടിമാറ്റിയിരുന്നു. കഴുത്തിലും വെട്ടേറ്റിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനോജിന്റേത് […]