play-sharp-fill

ഗൂഡാലോചന കേസ്; മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ്

സ്വന്തം ലേഖകൻ കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകന്‍ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. സുരാജിന്റെ എറണാകുളം കതൃക്കടവിലെ ഫ്ലാറ്റില്‍ നേരത്തെ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും ചെയ്തു. മാധ്യമ വാര്‍ത്തകള്‍ […]

നടിയെ ആക്രമിച്ച കേസ്; സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണം; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമന്‍പിള്ള അസോസിയേറ്റ്സിന് നോട്ടീസ് നല്‍കിയത്. സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം. തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റല്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ വാങ്ങിവച്ചെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇത് ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സായ്‌ ശങ്കര്‍ മായ്​ച്ചു […]

സ്ഥലംമാറ്റം വേണമെങ്കില്‍ ഒരു രാത്രി ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് ആത്മഹത്യ ചെയ്‌തു

സ്വന്തം ലേഖകൻ ലക്നൗ: സ്ഥലംമാറ്റത്തിന് പകരം ഭാര്യയെ തനിക്കൊപ്പം അയക്കണമെന്ന് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചതില്‍ മനംനൊന്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍ പ്രദേശ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗോകുല്‍ പ്രസാദ്(45) ആണ് ഡിസല്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തത്. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് മുന്നിലാണ് ഗോകുല്‍ ആത്മഹത്യ ചെയ്‌തത്. ഇവിടെ ലൈന്‍മാനായി ഇയാള്‍ ജോലിനോക്കി വരികയായിരുന്നു. സംഭവത്തില്‍ ജൂനിയ‌ര്‍ എഞ്ചിനീയര്‍ നഗേന്ദ്ര കുമാറിനെയും ഒരു ക്ളാര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്‌തു. പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജൂനിയര്‍ എഞ്ചിനീയര്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ […]

പൊലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: ചിതറയില്‍ പൊലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് റോഡില്‍ വാഹനപരിശോധന നടത്തുന്നത് കണ്ട് വെട്ടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പെരുങ്ങാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ബാസിഫ്, ചാണപ്പാറ സ്വദേശി ശിവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാസിഫും സുഹൃത്തും പൊലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറയുന്നു.

ചെങ്ങന്നൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി; പിടികൂടിയത് 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങൾ

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: മതിയായ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി. ചെങ്ങന്നൂരില്‍ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍ രണ്ട് ആണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി. പിഴ ഇനത്തില്‍ എണ്‍പത്തിരണ്ടായിരം രൂപയും ഈടാത്തി. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്), ജെ ഉദയകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് […]

കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍; കൊലപാതകമെന്ന് നിഗമനം

സ്വന്തം ലേഖകൻ കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ഗുണ്ട വടിവാള്‍ ഉണ്ണിയുടെ മകന്‍ രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് സംശയം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാള്‍ കിടക്കുന്നതായി ഇന്ന് രാവിലെയാണ് നാട്ടുകാര്‍ കണ്ടത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ സാമ്പത്തികനഷ്ടം; സർക്കാരിൽ നിന്ന് ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ല; കടബാധ്യത മൂലം തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍. നിരണം കാണാത്ര പറമ്പില്‍ രാജീവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പുരയിടത്തിലെ മരത്തില്‍ രാജീവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൃഷിക്കായി പത്തേക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത് രാജീവ് കൃഷി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ നഷ്ടമുണ്ടായി. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരം തുച്ഛമായിരുന്നു എന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് […]

തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറി; ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നു; മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ കോലാപൂര: മഹാരാഷ്‌ട്രയില്‍ ഉടുമ്പിനെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. കോലാപൂര്‍ ജില്ലയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉള്‍വനത്തിലാണ് സംഭവം. മാര്‍ച്ച്‌ 31 ന് തോക്കുമായി വനത്തിലേക്ക് കടക്കുന്നതിനിടെ പ്രതികള്‍ ക്യാമറയില്‍ പതിഞ്ഞു. ഇതോടെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ വേട്ടക്കാരാണെന്ന് തിരിച്ചറിയുകയുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നല്‍വാഡെ സംഘത്തെക്കുറിച്ച്‌ കാരാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. ചന്ദോളി ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലടക്കം നിരവധിയടങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. ഒടുവില്‍, […]

മുപ്പത് വര്‍ഷം മുന്‍പ് കനാലിന് മുകളില്‍ നിര്‍മ്മിച്ചത്; 60 അടി നീളമുള‌ള ഇരുമ്പുപാലം മുറിച്ച്‌ കടത്തി കള‌ളന്മാര്‍; സ്വീകരിച്ച വഴി അറിഞ്ഞ് അമ്പരന്ന് നാട്ടുകാരും പൊലീസും

സ്വന്തം ലേഖകൻ ഭുവനേശ്വര്‍: ഉപേക്ഷിക്കപ്പെട്ട പഴയൊരു ഇരുമ്പുപാലം മോഷ്‌ടാക്കള്‍ കഷ്‌ണങ്ങളായി മുറിച്ചുകടത്തി. മോഷണത്തിന് സ്വീകരിച്ച മാര്‍ഗം അറിഞ്ഞ് നാട്ടുകാരും പൊലീസും ഒരുപോലെ അമ്പരന്നു. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 150 കിലോമീ‌റ്റര്‍ അകലെ അമിയാവാര്‍ ഗ്രാമത്തിലാണ് സംഭവം. 60 അടി നീളമുള‌ള പഴയ ഇരുമ്പ് പാലം പൊളിക്കാന്‍ പോകുകയാണെന്ന് മോഷ്‌ടാക്കള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ച്‌ സ്ഥലത്തെത്തിയ ഇവര്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചും മണ്ണുമാന്തികള്‍ ഉപയോഗിച്ചുമാണ് പാലം പൊളിച്ചത്. പാലത്തിന്റെ മുറിച്ച ഭാഗങ്ങള്‍ ഇതിനകം ആക്രി എന്ന പേരില്‍ ഇവര്‍ വിറ്റിട്ടുണ്ടാകുമെന്നാണ് […]

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

സ്വന്തം ലേഖിക കൊച്ചി: വ്യാപാരിയെ മര്‍ദിച്ച്‌ പണം തട്ടിയ കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ട് ലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്. എളമക്കര ജവാന്‍ ക്രോസ് റോഡില്‍ ‘കോസ്മിക് ഇന്നവേഷന്‍സ്’ നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് […]