ട്രെയിനിൽ യാത്ര ചെയ്യവേ യാത്രക്കാരന്‍റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു; പ്രതി കോട്ടയം റെയില്‍വേ പോലീസിൻ്റെ പിടിയിൽ

കോട്ടയം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ മെല്ലാട് പടിഞ്ഞാറെമുറി പി.എം. മൂകേഷ് (39) നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. ഇന്നലെ തിരുപ്പതി-കൊല്ലം എക്‌സ്പ്രസിന്‍റെ എ-വണ്‍ കോച്ചില്‍ കാട്പാടിയില്‍നിന്ന് കോട്ടയത്തേയ്ക്ക് യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരന്‍റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോണാണ് മോഷ്ടിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍തന്നെ യാത്രക്കാരന്‍ റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി. ജോസഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

സ്ലൈഡിങ് ഡോര്‍ തകര്‍ത്ത് അകത്ത് കയറി; മോഷ്ടിച്ചത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണക്കേസിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. വീടിന്‍റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്‍റെ സ്ലൈഡിങ് ഡോർ തകർത്താണ് അകത്തുകടന്നത്. തുടർന്ന് അകത്തെ മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയില്‍ നിന്ന് കുറച്ച്‌ പണവും മോഷ്ടിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നില്‍ […]

കണ്ണീരണിഞ്ഞ് നാട്…! ഷീബയുടെ പോസ്റ്റ്മോ‍ര്‍ട്ടം ഇന്ന്; നെടുങ്കണ്ടത്ത് ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേല്‍ ദിലീപിന്‍റെ ഭാര്യ ഷീബയാണ് മരണത്തിന് കീഴടങ്ങിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്ത് എത്തിക്കും. ബാങ്ക് നടപടിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്‌എൻഡിപി യോഗവും ഇന്ന് പ്രതിഷേധം നടത്തും. മൃതദേഹവുമായി ബാങ്കിലേക്ക് മാർച്ച്‌ നടത്താനാണ് എസ്‌എൻഡിപിയുടെ തീരുമാനം. മുൻ ഉടമയില്‍ നിന്നും വായ്പ നിലനിർത്തിയാണ് ഷീബയും കുടുംബവും സ്ഥലവും […]

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി ; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയിൽ

തൃപ്പൂണിത്തുറ : ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് ഇയാള്‍ തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു ; പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി

പറവൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് പറവൂർ അതിവേഗ സ്പെഷ്യല്‍ കോടതി. പറവൂർ തൂയിത്തറ കരയില്‍ തൂയിത്തറ വീട്ടില്‍ പ്രസാദി(44)നാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കണം. 2022 സെപ്തംബർ ഏഴിന് നടന്ന സംഭവത്തില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.

ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം ; ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കല്‍പ്പറ്റ: ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-രണ്ട് ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധത്താല്‍ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ ഭാര്യ ഷിനി(45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേ […]

കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകന് നേരെ ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണം ; മർദ്ദിക്കുകയും നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു

കോട്ടയം : ബീഹാറിൽ സംഘപരിവാറിൻ്റെ ആർക്കൂട്ട ആക്രമണത്തിന് ഇരയായതായി കോട്ടയം സ്വദേശിയായ സുവിശേഷ പ്രവർത്തകൻ. കോട്ടയം മുട്ടുചിറ സ്വദേശിയും പാസ്റ്ററുമായ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശാരീരിക ഉപദ്രവത്തിനു പുറമെ നിർബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ബിഹാറില്‍ മാർച്ച്‌ 3 -നാണ് സംഭവം  നടന്നത്. അടിച്ച്‌ നിലത്ത് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തതായി സണ്ണി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സണ്ണിയുടെ ഞരമ്ബുകള്‍ക്കും ക്ഷതമേറ്റിരുന്നു. ഭാര്യ കൊച്ചുറാണിയുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. മർദ്ദിക്കുന്ന രംഗങ്ങള്‍ അക്രമി സംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനും കൊണ്ട് […]

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ട് മോചനം സാദ്ധ്യമാക്കാനാകുമെന്ന് പ്രതീക്ഷ

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബയ് വഴിയാണ് യാത്ര. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച്‌ മകളുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് പ്രേമകുമാരി യാത്ര തിരിച്ചത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം […]

രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം: കെഎസ്‌യു-എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

മലപ്പുറം: വണ്ടൂരില്‍ കെ എസ് യു എം എസ് എഫ് പ്രവർത്തകർ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രവർത്തകർ തമ്മില്‍ ഉണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ എത്തിയത്. എംഎസ്‌എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയത്. ഇത് കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം […]

കേരളത്തെ ഞെട്ടിച്ച വൈഫ് സ്വാപ്പിംഗ്…! ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച്‌ ഇഷ്ടമായെങ്കില്‍ ‘ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആദ്യ മോഡല്‍; കായംകുളത്ത് നടത്തിയ പങ്കുവയ്ക്കലിന് പിന്നാലെ തൊടുപുഴയില്‍ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം തന്നെ; കറുകച്ചാലിന് പിന്നാലെ വെച്ചൂച്ചിറയിലേത് ‘ഗ്രാമീണ മോഡല്‍’; നോക്കുകുത്തികളായി പൊലീസും….!

കോട്ടയം: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തില്‍ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയർ ചാറ്റിനൊപ്പം ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസ് കേസില്‍ പ്രതി ചേർത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതല്‍ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറി. അങ്ങനെ ആ കേസും ഫലത്തില്‍ അട്ടിമറിക്കപ്പെട്ടു. ആ കേസിലെ ഇരയെ ഭർത്താവ് വെട്ടിക്കൊന്നത് […]