കഞ്ചാവ് വിൽപ്പന, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; വൈക്കം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖിക കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തലയാഴം തോട്ടകം ഭാഗത്ത് മണ്ണമ്പളളില്‍ വിട്ടില്‍ ഹരിക്കുട്ടന്‍ മകന്‍ ഹരിഷ് (34) നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ഇയാള്‍ കഴിഞ്ഞ കുറെ വർഷങ്ങളായി വൈക്കം, കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് വിൽപ്പന, അടിപിടി , തുടങ്ങിയ നിരവധി ക്രിമിനൽ […]

പാലാ ബസ്റ്റാൻഡിൽ ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സംക്രാന്തി സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി പെരുമ്പായിക്കാട് തുണ്ടിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അഫ്സൽ (31) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജനുവരി മാസം പാലാ ബസ്റ്റാൻഡിൽ ബസ്സിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. […]

വനിതാ ജീവനക്കാരിയെ മർദിച്ച കൊലക്കേസ് പ്രതി പിടിയിൽ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരിക്കിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് ഷഹൻഷാ കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഷഹീന്‍ഷായോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരുക്കിയത് വനിത ജീവനക്കാരിയെ അടക്കം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമാസക്തനായ പ്രതി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും ചെയ്തു. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.

ടൈറ്റാനിയം ജോലി തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥിയിൽ നിന്ന് തട്ടിയത് 14 ലക്ഷം രൂപ; ദിവ്യയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ദിവ്യ നായരെ റിമാന്‍ഡ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് ദിവ്യ നായരെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്ന് സമര്‍പ്പിക്കും. തട്ടിപ്പിനിരയായവര്‍ പണം കൈമാറിയ ദിവ്യ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന […]

കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍വൻ സ്വർണവേട്ട; പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം

സ്വന്തം ലേഖിക കൊച്ചി: കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്നായി ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു. കരിപ്പൂരില്‍ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. വാട്ടര്‍ ടാപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണം ആണ് കസ്റ്റംസ്‌ ഇയാളില്‍ നിന്നും പിടികൂടിയത്. ഇവരെ കൂടാതെ കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരില്‍ നിന്ന് 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതംവും ഇന്ന് പിടികൂടി. നെടുമ്പിശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി […]

യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സാത്താൻ ഷാനുവും സഹായിയും അറസ്റ്റിൽ; പ്രതികൾ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ അന്റി-സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവർ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: യുവാവിനെ ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വില്ലേജ് നടയ്ക്കൽ കരയിൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ യാക്കൂബ് മകൻ ഷാനവാസ് (സാത്താൻ ഷാനു -32) ഈരാറ്റുപേട്ട വില്ലേജ് തെക്കേക്കര കരയിൽ അരുവിത്തുറ ഭാഗത്ത് കാട്ടാമല വീട്ടിൽ ഇബ്രാഹിംകുട്ടി മകൻ അമീൻ കെ.ഇ (34 )എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇരുവരും ചേർന്ന് തീക്കോയി മ്ലാക്കുഴി ഭാഗത്തുവെച്ച് ചേലപ്പാലത്ത് വീട്ടിൽ നാസർ മകൻ അർഷിനെയാണ് ആക്രമിച്ചത്. ഇവർ […]

എരുമേലിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ; യുവാക്കളെയും , സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്; ഇയാളുടെ വാഹനത്തിൽ നിന്നും 417 പാക്കറ്റോളം ഹാൻസും 4000 രൂപാ കറൻസി നോട്ടുകളും കണ്ടെത്തി

എരുമേലി : യുവാക്കളെയും , സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം , ഈരാറ്റുപേട്ട,നാടക്കൽ ഭാഗത്ത് വെള്ളിയാലക്കൽ വീട്ടിൽ, പരീക്കുട്ടി മകൻ താഹിർ.വി.പി (28) യെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെയും , സ്കൂൾ കുട്ടികളെയും , കടകളെയും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എരുമേലി പോലീസ് മുക്കൂട്ടുതറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് […]

പേരൂര്‍ക്കടയില്‍ നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലില്‍ തൂങ്ങിമരിച്ചു; മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പേരൂര്‍ക്കട വഴലിയലില്‍ റോഡരികില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. പട്ടാപ്പകല്‍ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികില്‍ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡില്‍ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും […]

കല്യാണ വീടുകളില്‍ അടക്കം കള്ളനോട്ടുകള്‍ മാറിയെടുക്കാന്‍ ശ്രമം; മാറ്റിയെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകൾ; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിന്നിൽ വന്‍ റാക്കറ്റുകളെന്ന് പോലീസ്

സ്വന്തം ലേഖിക ചാരുംമൂട്: വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചാരുംമൂട് സ്വദേശി രഞ്ജിത്തിനെയാണ് നൂറനാട് പോലീസ് പിടികൂടിയത്. കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് കൊടുവിളമുറിയില്‍ ക്ലീറ്റസ് (45) താമരക്കുളം അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരെല്ലാം കണ്ണികള്‍ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വന്‍ റാക്കറ്റുകളാണുള്ളത്. ഇവര്‍ക്കായി സി.ഐ പി.ശ്രീജിത്തിൻ്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഊര്‍ജിതമായ അന്വേഷണത്തിലാണ്. കേസില്‍ കണ്ണികളായ ചാരുംമൂട് സ്വദേശികളായ […]

കടപ്ലാമറ്റം ജയ്ഹിന്ദ് ടൂൾസ് കമ്പനിയുടെ പേരില്‍ വ്യാജ റബ്ബർകത്തി നിര്‍മ്മിച്ച്‌ വിൽപ്പന; അതിരമ്പുഴ സ്വദേശി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ബ്രാൻഡഡ് കത്തി എന്ന വ്യാജേന കൃത്രിമമായി റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തി നിര്‍മ്മിച്ച്‌ വിൽപ്പന നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഹനീഫ മകൻ ഷമീർ ഹനീഫ (34) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടപ്ലാമറ്റത്ത് പ്രവർത്തിക്കുന്ന ജയ്ഹിന്ദ് ടൂൾസ് കമ്പനിയുടെ ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള ജബോങ് റബ്ബർ കത്തികൾ വ്യാജമായി അതേ മേൽവിലാസത്തിലും ട്രേഡ് മാർക്ക്, ലോഗോ എന്നിവ രേഖപ്പെടുത്തി നിർമ്മിച്ച് വിതരണം ചെയ്യുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ […]