പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ത്രക്കൊടിത്താനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതി പോലീസിന്റെ പിടിയിലായി. തൃക്കൊടിത്താനം വില്ലേജ് മാലൂർക്കാവ് ഭാഗത്ത് വാഴപറമ്പിൽ വീട്ടിൽ ശരത്ത് ലാൽ(21) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയാലയത്. പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോയി റാന്നി അത്തിക്കയത്തുള്ള ഒരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നു കണ്ടെത്തുകയും തുടര്‍ന്ന്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. തുടർന്ന് ത്രക്കൊടിത്താനം പോലീസ് പ്രതിക്കെതിരെ […]

എന്നെ തുറന്ന് വിടൂ….! കൊല്ലാന്‍ വേണ്ടിയാണോ ഇവിടെ എത്തിച്ചത്…; ജയിലിലെ യുടിബി സെല്ലില്‍ കിടന്ന് അലറി വിളിച്ച്‌ ഡോ വന്ദനാ ദാസ് കൊലക്കേസ് പ്രതി; കപ്പ പുഴുക്കും അച്ചാറും കഴിച്ചതോടെ തനിനിറം പുറത്ത്; 24 മണിക്കുറൂം സിസിടിവി നിരീക്ഷണം; ഫുള്‍ടൈം വാര്‍ഡനും; സന്ദീപ് പൂജപ്പുരയിലും തലവേദന…..!

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്നലെ രാത്രി 9.30 ഓടെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പൂജപ്പുര സെന്ററല്‍ ജയിലില്‍ എത്തിച്ചത്. ജയിലില്‍ പ്രവേശിക്കും മുന്‍പ് നല്‍കേണ്ട മെഡിക്കല്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതോടെ പൊലീസും വട്ടം ചുറ്റി. ഒടുവില്‍ ഉന്നത ഇടപെടലില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ടീം ജയില്‍ കോമ്പൗണ്ടിന് പുറത്ത് എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. രക്ത പരിശോധനയില്‍ ഷുഗര്‍ കുറവായതിനാല്‍ പൊലീസുകാര്‍ ആരോ നല്കിയ ബ്രഡ് സ്ട്രച്ചറില്‍ കിടന്നു തന്നെ പ്രതി കഴിച്ചു. […]

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയ സഹപാഠിയെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; ഒരു കുട്ടിയുടെ മാതാവായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക മലപ്പുറം: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ സൗഹൃദം പുതുക്കിയ യുവാവ് സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് താഴേപറമ്പന്‍ വീട്ടില്‍ ബാദുഷ റഹ്മാനെയാണ് (23) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഒരു കുട്ടിയുടെ മാതാവായ 22 കാരിയാണ് പരാതിക്കാരി. ബാദുഷയും യുവതിയും ഒരുമിച്ച്‌ എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പ്ലസ്ടുവിനു പഠിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട്, പ്രതി വിശേത്തായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള അടുപ്പവും ഇല്ലാതായി. കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപനത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് ഇരുവരും […]

ശമ്പളം കിട്ടിയാല്‍ സന്ദീപ് ഒരാഴ്ച ഫുള്‍ ‘തണ്ണി’; ലഹരിക്ക് പുറമേ വാഹനങ്ങളോടും അടങ്ങാത്ത ഭ്രമം; മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടങ്ങളുണ്ടാക്കുന്നതും പതിവ്; ഭാര്യയെ വെട്ടാനോടിച്ചത് കൊടുവാളുമായി…..!

സ്വന്തം ലേഖിക കൊല്ലം: ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകനായ സന്ദീപ് ശന്മളം കിട്ടിയാല്‍ ഒരാഴ്ച ലീവിലായിരിക്കും. ഈ ദിവസങ്ങളില്‍ കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിച്ച്‌ കൂത്താടി പ്രശ്നങ്ങളുണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്ന ഇയാള്‍ ഇടയ്ക്കിടെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാറ്റിവാങ്ങുമായിരുന്നു. മദ്യപിച്ചുള്ള പ്രശ്നങ്ങള്‍ പതിവായതോടെ വര്‍ഷങ്ങള്‍ക്ക് മുൻപ് ബന്ധുക്കള്‍ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മുങ്ങിയ […]

മലയാള സിനിമയിലെ കള്ളപ്പണമൊഴുക്ക്: നടപടികള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇഡിയും; നടന്‍ കൂടിയായ നിര്‍മ്മാതാവ് പിഴയടച്ചത് 25 കോടി…..!

സ്വന്തം ലേഖിക കൊച്ചി: മലയാള സിനിമാ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കി ആദായ നികുതി വകുപ്പും ഇ ഡിയും. വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം സിനിമാ മേഖലയില്‍ എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയപ്രചാരണത്തിനുവേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിനുവേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്നും സംശയമുണ്ട്. ഇക്കാര്യവും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമായി അഞ്ച് നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ മലയാളത്തിലെ നടന്‍കൂടിയായ നിര്‍മാതാവ് […]

താനൂര്‍ ബോട്ട് അപകടം; ബോട്ടിലെ സഹായികളായ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവര്‍ ദിനേശന്‍ താനൂരില്‍ വെച്ചാണ് പൊലീസിന്‍റെ പിടിയിലായത്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കും. അതേസമയം, താനൂരില്‍ […]

ഏകമകളെ പിരിഞ്ഞിരിക്കാൻ വിഷമം; വന്ദന എംബിബിഎസിന് പഠിക്കുമ്പോള്‍ കൊല്ലത്ത് വാടകയ്ക്ക് വീടെടുത്തു താമസിച്ചു മാതാപിതാക്കള്‍; കടുത്തുരുത്തിയിലേക്ക് പോന്നത് ഹൗസ് സര്‍ജന്‍സി ആയപ്പോള്‍; കൊച്ചുഡോക്ടര്‍ക്ക് സംഭവിച്ച ദുരന്തത്തിൽ വിറങ്ങലിച്ച് നാട്….!

സ്വന്തം ലേഖിക കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വേര്‍പാടില്‍ നാടെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കടുത്തുരുത്തിയിലെ വീട് ശാന്തം. വിവരമറിഞ്ഞു ഓടിയെത്തിയ ബന്ധുക്കളുടെ കരച്ചില്‍ മാത്രം. സാന്ത്വനിപ്പിക്കാനായി നിരവധിപേര്‍ വീട്ടില്‍ എത്തിച്ചേരുന്നുണ്ട്. മാതാപിതാക്കള്‍ വീട് അടച്ച്‌ മകളുടെ അടുത്ത് പോയിരുന്നു. ഏറെ ആഗ്രഹിച്ചാണ് വന്ദന ഈ ജോലി നേടിയത്. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായ കുഞ്ഞ് ഡോക്ടര്‍. അവള്‍ പഠിച്ച്‌ മിടുക്കിയായി എത്തുന്നത് കാത്തിരുന്നവരെ കണ്ണീരിലാഴ്‌ത്തി ചേതനയറ്റ ശരീരം എത്തിച്ചേരുമ്പോള്‍ ഒരുനാടാകെ സങ്കട കടലിലായി. ഏക മകള്‍ നഷ്ടമായ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം; ആനിക്കാട് സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. ആനിക്കാട് പേണ്ടാനത്ത് വീട്ടിൽ ശേഖർ മകൻ സന്ദീപ് ശേഖർ (28)നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് പള്ളിക്കത്തോട്, തൃപ്പൂണിത്തുറ ഹിൽപാലസ് എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം, തുടങ്ങിയ കേസുകളും കൂടാതെ പാമ്പാടി എക്സൈസിൽ നിരവധി മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും […]

ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പുലിക്കോട്ടുപടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ റ്റിസൺ ആന്റണി (21) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനുശേഷം പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ചൈൽഡ് ലൈൻ മൂഖാന്തിരം ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ,എ.എസ്.ഐ ആന്റണി,സി.പി.ഓ തോമസ് സ്റ്റാൻലി എന്നിവർ […]

‘വന്ദനക്ക് കുത്തേറ്റത് പതിനൊന്ന് തവണ; മുതുകില്‍ മാത്രം ആറ് തവണ’; തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സ്വന്തം ലേഖിക കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തില്‍ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകില്‍ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിന്‍ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്ദനയെ പ്രതി സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്നും ഡ്രസിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്. കാലില്‍ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ […]