ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

കോട്ടയം : ആടുജീവിതം എന്ന ബെന്യാമിന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ മണിക്കൂറിലെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളക്കര.റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിൽ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയുടെ എല്ലാ മേഖലയിലും ഇതുവരെ കാണാൻ സാധിക്കാത്ത പുതുമയാർന്ന രീതിയിലുള്ള അവതരണം ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. കഥയിലെ നായകനായ നജീബായി പൃഥ്വിരാജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.നജീബായി പൃഥ്വിരാജ് ജീവിച്ചു എന്നാണ് ആരാധകർ […]

പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

കൊല്ലം : ഏപ്രിൽ 26 ആം തീയതി നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തിലെ ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.ഇന്ന് രാവിലെ 11 മണിക്ക് ഭരണാധികാരി ആയ ജില്ലാ കളക്ടർ എൻ ദേവിദാസിന് സമക്ഷമാണ്  പത്രിക സമർപ്പിച്ചത്. രാവിലെ 10.30 ഓടെ കൊല്ലത്തെ സിഐടിയു ഓഫീസിന് മുമ്പിൽ നിന്നും പാർട്ടി നേതാക്കളോടൊപ്പം പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിനായി എത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അവസാന ദിവസമായ ഏപ്രിൽ 4 ആം  തീയതിയെ സമർപ്പിക്കുകയുള്ളൂ എന്നാണ് കിട്ടിയ വിവരം. ഇന്ന് […]

ആടുജീവിതം കാണാനെത്തി റിയൽ നജീബ് ; ചിത്രം തീയറ്ററുകളിൽ

കൊച്ചി : ബന്ന്യാമിന്റെ ഇതിഹാസ നോവലായ ആടുജീവിതം ഇന്ന് അങ്ങനെ  ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്.സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എത്തിയിരിക്കുകയാണ് കഥയിലെ യഥാർത്ഥ നജീബ്. തന്റെ മകന്റെ കുഞ്ഞ് ഒരാഴ്ചയ്ക്ക് മുൻപ് മരിക്കുകയുണ്ടായി.എന്നാലും തന്റെ സ്വന്തം കഥ സിനിമിയാകുമ്പോൾ അത് ആദ്യം തന്നെ കാണണമെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരിന്നു എന്ന് അദ്ദേഹം പറഞ്ഞു ഏറെ ദുഃഖം നിറഞ്ഞ സാഹചര്യത്തിലും സിനിമ കണാൻ എത്തിയത് തന്റെ ഉള്ളിലെ ആകാംഷ അടക്കാൻ സാധിക്കാഞ്ഞതിനാലാണു.എല്ലാരും ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.നിരാശയോടെ ഒരാൾക്കും തീയറ്ററിൽ നിന്ന് മടങ്ങേണ്ടി വരില്ല […]

ആടുജീവിതം നാളെ തീയേറ്ററിൽ എത്താനിരിക്കെ സംവിധായകൻ ബ്ലെസ്സിക്ക് കണ്ണീരുമ്മ നൽകി ബെന്ന്യാമിൻ

കൊച്ചി  : മലയാളക്കര മുഴുവൻ കാത്തിരിക്കുന്ന ബെന്ന്യാമിന്റെ ആടുജീവിതം നാളെ ബിഗ് സ്‌ക്രീനിലേക്ക്.ലോകത്തിലെ അങ്ങോളം ഇങ്ങോളമുള്ള മലയാളികൾ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ട ചലച്ചിത്രാവിഷ്കാരം ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ. എന്നാൽ ചിത്രം  നാളെ റിലീസ് ചെയ്യാനിരിക്കെ സംവിധായകനായ ബ്ലെസ്സിയെ നേരിൽ കണ്ട് കണ്ണീരുമ്മ നൽകിയിരിക്കുകയാണ് ഈ ഇതിഹാസത്തിന്റെ സൃഷ്ടാവായ ബെന്ന്യാമിൻ.പ്രിത്വിരാജിന്റെ കഠിനാധ്വാനതിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഈ സിനിമയെന്നാണ് ബെന്ന്യാമിൻ പറയുന്നത്. തളർന്നു പോകേണ്ട നിമിഷങ്ങള്‍, ഇട്ടേച്ചുപോകേണ്ട അവസ്ഥ, അങ്ങനെ എല്ലാം വന്നു ചേർന്നിട്ടും ഒന്നിനോടും പ്രതികരിക്കാതെ പുഞ്ചിരിച്ചു കൊണ്ട് എല്ലാം നേരിട്ട വ്യക്തിയാണ് […]

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ : രാജ്യത്തിന്റെ ചരിത്രത്തിന് തന്നെ ഒരു പുതിയ തുടക്കം കുറിച്ച്കൊണ്ട് ഇത്തവണത്തെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇത്രയും കാലം മതപരവും സംസ്കാരിക പരവുമായ കാരണങ്ങളാൽ ആണ് സൗദി അറേബ്യ മത്സരത്തിൽ നിന്ന് വിട്ട്നിന്നത്.കുറച്ചു നാളുകൾക്ക് മുൻപ് മിസ്സ് സൗദി അറേബ്യയായി തെരഞ്ഞെടുത്ത റുമി അൽഖടാനിയാണ് സൗദി അറേബ്യയ്ക്കായി താൻ ഇത്തവണ ചരിത്രം തിരുത്താൻ പങ്കെടുക്കും എന്ന് അറിയിച്ചിരിക്കുന്നത്. സൗന്ദര്യ മത്സരാർഥിയും സോഷ്യൽ മീഡിയ തരംഗവുമായ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം പുറത്ത് […]

സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗത്വം നേടി നടൻ മോഹൻലാൽ, അംഗത്വം കൈമാറി സംവിധായകൻ സിബി മലയിൽ.

എറണാകുളം:താൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ്’ തീയേറ്ററിലേക്ക് എത്താനിരിക്കെ ഇപ്പോൾ സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ അംഗത്വം നേടിയിരിക്കുകയാണ് നടൻ മോഹൻലാൽ.മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മോഹൻലാലിനെ സിനിമയിലേക്ക് കൊണ്ട് വന്ന അതുല്യ സംവിധായകൻ ആയ ഫാസിൽ ആയിരിന്നു അദ്ദേഹത്തിന് അംഗത്വം കൈമാറേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ അതേ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ അസിസ്റ്റന്റ് സംവിധായകനുമായ സിബി മലയിൽ ചടങ്ങിൽ ഫെഫ്കയുടെ ചടങ്ങിൽ വെച്ച് മോഹൻലാലിന് അംഗത്വം കൈമാറി. കൈമാറുന്നതിനിടയിൽ അദ്ദേഹം ഒരു കാര്യം ഓർമിപ്പിക്കാനും മറന്നില്ല.മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ ഉണ്ടായ ക്ലാസ്സിക് സിനിമയായ കമലദളം […]

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ വ്യക്തമാക്കി.ഇതിനെതിരെ പ്രധിഷേധ ധർണയും സംഘടിപ്പിച്ചു.ഇടതുപക്ഷ സംഘടനയായ സി ഐ ടി യു പ്രധിഷേധിക്കുന്നത് ഇടതുപക്ഷ മന്ത്രിയോടാണെന്നതാണ് കൗതുകം.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകള്‍ക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തില്‍ നടത്താൻ എന്തിനു വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് […]

ഹൃദയാഘാതം ; പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു അന്തരിച്ചു

സ്വന്തം ലേഖകൻ  പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ലക്ഷ്മി നാരായണൻ ശേഷു എന്നാണ് യഥാർത്ഥ പേര്. ലൊല്ല് സഭ എന്ന ജനപ്രിയ കോമഡി ഷോ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ലൊല്ല് സഭ ശേഷു എന്ന് അറിയപ്പെടാൻ കാരണം. 2002-ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നടൻ സന്താനവുമൊത്തുള്ള തമാശരം​ഗങ്ങളാണ് ശേഷുവിനെ തമിഴ് സിനിമാലോകത്ത് പ്രസിദ്ധനാക്കിയത്. എ1, ഡിക്കിലൂന, ​ഗുലു ​ഗുലു, നായ് ശേഖർ റിട്ടേൺസ്, […]

നാടകക്കാരൻ ചെല്ലാനം ജോണിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരം നാടകപ്രവർത്തകൻ സതീഷ് കെ സതീഷിന്

കൊച്ചി : കൊച്ചിയുടെ പ്രമുഖ നാടകപ്രവർത്തകനായ ചെല്ലാനം ജോണിന്റെ സ്മരണയ്ക്കായിട്ട് നാടക് കൊച്ചി ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരം നാടകപ്രവർത്തകൻ സതീഷ് കെ സതിഷിന്. ഫലകവും 25,000 രൂപയുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍ ആറിന് ചെല്ലാനം സെന്റ് മേരീസ് സ്കൂളില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ നാടക് സംസ്ഥാന പ്രസിഡന്റ് ജെ.ഷൈലജ സമ്മാനിക്കും. ജെ.മാക്‌സി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യുമെന്ന് മുതിർന്ന നാടകപ്രവർത്തകൻ ഡി. രഘൂത്തമൻ, നാടക് മേഖലാ സെക്രട്ടറി വി.പി. സ്റ്റാലിൻ, ജില്ലാ നിർവാഹക സമിതിയംഗം പി.സി. വിശ്വംഭരൻ എന്നിവർ അറിയിച്ചു.

സ്വന്തം ജീവിതകഥ സിനിമയാകുമ്പോൾ സംഗീതസംവിധാനത്തിനൊരുങ്ങി ഇളയരാജ: നായകൻ ധനുഷ്

ചെന്നൈ : ഇന്ത്യൻ സിനിമയിലെ സംഗീത സംവിധായകരുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന സാക്ഷാൽ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. ‘ഇളയരാജ’ എന്ന് തന്നെയാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്.തമിഴ് സൂപ്പർ താരം ധനുഷാണ് ഇളയരാജയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചിത്രത്തിന് സംഗീതസംവിധാനമൊരുക്കുന്നത് ഇളയരാജ തന്നെയാണ് എന്നതാണ്.ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ സംവിധായകനായ അരുൺ മാദേശ്വരനാൺ ഈ ചിത്രത്തിന്റെയും സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന്റെ ആദ്യ പോസ്റർ കഴിഞ്ഞ ദിവസം ധനുഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന […]