Friday, September 25, 2020

വോട്ടോട്ടം 2k19

Election News 2019

വയനാട്ടിൽ രാഹുൽ തരംഗം ; അമേഠിയിൽ സ്‌മൃതി ഇറാനി

സ്വന്തംലേഖകൻ വയനാട് : വയനാട്ടിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി ലീഡ് ചെയ്യുകയാണ്. വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്....

സെകുലര്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി വരും

സ്വന്തംലേഖകൻ കോട്ടയം : ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കവുമായി യു.പി.എ. സെകുലര്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി വരും. യുപിഎയുടെ ഘടക കക്ഷികള്‍ക്കൊപ്പം ആറു പാര്‍ട്ടികള്‍ ചേരും. ജനവിധി അനുകൂലമെങ്കില്‍ എസ് ഡി എഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണും. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തെലുഗു ദേശം പാര്‍ട്ടി,...

രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മിനിറ്റുകൾ മാത്രം ; എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും

സ്വന്തംലേഖകൻ കോട്ടയം : രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മിനിറ്റുകൾ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആകാംക്ഷുടെ നിമിഷങ്ങളിലൂടെയാണ് ഇനി കടന്നുപോകുക. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളായിരിക്കും. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. അതിന് ശേഷമായിരിക്കും ഇവിഎം എണ്ണുക....

പ്രവചനങ്ങൾ അട്ടിമറിക്കപ്പെടും; വൻ ഭൂരിപക്ഷത്തോടെ കാസർഗോഡ് എൽഡിഎഫ് വിജയിക്കും

സ്വന്തംലേഖകൻ കാസർഗോഡ് : പ്രവചനങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുമെന്നും കാസർഗോഡ് എൽഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സതീഷ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിക്ക് മണ്ഡലത്തിൽ രണ്ട് ലക്ഷത്തോളം വോട്ടുകളുണ്ട്. ഇത് ആവർത്തിച്ചു പറയുന്നത് മാധ്യമങ്ങൾ അത് മറന്നു പോകാതിരിക്കാനാണ്. ബിജെപിക്ക് 2014 ൽ മണ്ഡലത്തിൽ പതിനേഴ് ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ആയപ്പോൾ വോട്ടിംഗ് ശതമാനം ഒരു ശതമാനം കൂടി പതിനെട്ട് ശതമാനമായി. വോട്ട് ഒരു...

തിരുവനന്തപുരത്തെ വോട്ടർമാർ കൈവിടില്ല; അവസാന നിമിഷവും ആത്മവിശ്വാസം കൈവിടാതെ കുമ്മനം രാജശേഖരൻ

സ്വന്തംലേഖകൻ തിരുവനന്തപുരം : തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും കൈവിടില്ലെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രചാരണ വേളയിൽ വോട്ടർമാരുടെ സ്‌നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.പ്രതികൂല ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും കുമ്മനം രാജശേഖരൻ തോൽക്കണം എന്ന് മാത്രമാണ് പറയുന്നത് എന്നായിരുന്നു കുമ്മനം പറഞ്ഞത്. രണ്ട് മുന്നണികളും ആര്...

വോട്ടു ചെയ്യാൻ അമേരിക്കയിൽ നിന്നും എത്തി, പിന്നെ നിരാശനായി മടങ്ങി ജോജു ജോർജ്

സ്വന്തംലേഖകൻ കോട്ടയം : ഇത്തവണ നടൻ ജോജു ജോർജ് വോട്ട് ചെയ്യാൻ എത്തിയത് അമേരിക്കയിൽ നിന്നായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷൻ കാണാനായിരുന്നു അമേരിക്കൻ യാത്ര. അമേരിക്കയിൽ നിന്നും എത്തി പത്തു മണിയോടെ വോട്ടു ചെയ്യാൻ എത്തിയപ്പൾ വോട്ടർപട്ടികയിൽ പേരില്ല. വോട്ടു ചെയ്യാൻ കഴിയാതെ നിരാശയോടെയാണ് ജോജു മടങ്ങിയത്. കുഴൂർ ഗവണ്മെന്റ് സ്‌കൂളിലാണ് ജോജു വോട്ട് ചെയ്യാൻ എത്തിയത്. രാഷ്ട്രീയ പാർട്ടിക്കാരുടെ ബൂത്തിൽ ചെന്ന് വോട്ടർപട്ടിക...

വോട്ടിംഗ് നിർത്തി വെച്ച് മഞ്ജുവിനൊപ്പം സെൽഫി, വിവാദത്തിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫി എടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ വോട്ടിംഗ് പോലും നിർത്തി വെച്ച് സെൽഫിയെടുത്തു എന്നാണ് ആരോപണം. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നേരത്തെ നടൻ...

വോട്ട് ചെയ്യാനെത്തിയ അമ്മയുടെ കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കേരളാ പോലീസ്

സ്വന്തംലേഖകൻ കോട്ടയം : അമ്മ വോട്ടു ചെയ്യുമ്പോൾ പൊലീസ് തണലിൽ കുഞ്ഞിന് സുഖനിദ്ര. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ചിത്രമാണിത്. കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് ഈ പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ്. കണ്ണൂർ വടകര വള്ള്യാട്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി

സ്വന്തംലേഖകൻ കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് പോളിംഗ് ബൂത്തിൽ നിന്നാണ് മോദി വേട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ പിണറായിയിലെ അമല ബേസിക്ക് യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.

മാനന്തവാടിയിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു

സ്വന്തംലേഖകൻ കോട്ടയം : പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകൾക്കൊപ്പം വരിനിൽക്കെ ദേഹാസ്വാസ്ഥ്യം...