Spread the love

കണ്ണൂര്‍: ബസ് യാത്രക്കിടെ സ്ട്രോക്ക് വന്ന വയോധികന് സഹായം കിട്ടാതെ ബസിനുള്ളില്‍ കഴിയേണ്ടി വന്നത് വന്നത് മൂന്ന് മണിക്കൂര്‍.

video
play-sharp-fill

ബസില്‍ യാത്ര ചെയ്യുമ്പോഴാണ് വയോധികന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ശരീരം തളര്‍ന്ന് പോകുകയും സംസാരം കുഴഞ്ഞു പോകുകയും ചെയ്തു. അ‌ദ്ദേഹം ആളുകളോട് സഹായം ചോദിച്ചിരുന്നു.

എന്നാല്‍, മദ്യപാനിയാണെന്ന് സംശയിച്ച്‌ എല്ലാവരും നിരസിച്ചു. ധര്‍മ്മശാലയില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ശ്രീധരന് ദുരനുഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ട് അഴിഞ്ഞുപോകുകയും ക്ഷീണം തോന്നുകയും ചെയ്തതോടെ ബസ് കണ്ണൂരിലെത്തിയിട്ടും അദ്ദേഹത്തിന് ഇറങ്ങാനായില്ല. സംസാരം അവ്യക്തമായതോടെ ശ്രീധരന്‍ മദ്യപാനിയാണെന്ന് കണ്ടക്ടര്‍ വിധിയെഴുതുകയായിരുന്നു. അടിച്ച ബ്രാന്‍ഡ് ഏതാണെന്ന് ചോദിച്ച്‌ ഇയാള്‍ പരസ്യമായി ശ്രീധരനെ അപമാനിക്കുകയും ചെയ്തു.

ഇതോടെ സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് മാത്രമല്ല, പൊതു ഇടത്തില്‍ അ‌പമാനിതനാകുകയും ചെയ്തു. ഇതിനിടെ കണ്ണൂരില്‍ നിന്ന് ബസ് കാഞ്ഞങ്ങാടേക്ക് തിരിച്ച്‌ യാത്ര ആരംഭിച്ചിരുന്നു. ശ്രീധരന്റെ പേഴ്‌സില്‍ നിന്ന് പണമെടുത്ത് കണ്ടക്ടര്‍ കാഞ്ഞങ്ങാടേക്കുള്ള ടിക്കറ്റും മുറിച്ചു.

രാത്രി എട്ടുമണിയോടെ ബസ് കാഞ്ഞങ്ങാട് നിന്ന് തിരിച്ച്‌ കണ്ണൂരെത്തി. അപ്പോഴും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറാകാതിരുന്നതോടെ ബസ് സ്റ്റാന്‍ഡില്‍ തന്നെ കിടന്നു. പിന്നീട് അവിടെ നിന്ന് ആരുടെയോ സഹായത്തോടെ മകനെ വിളിച്ചു. 8.20-ഓടെ മകനെത്തിയാണ് ശ്രീധരനെ ആശുപത്രിയിലെത്തിച്ചത്.

‘അച്ഛന്റെ അവസ്ഥകണ്ട്, ആരെങ്കിലും വിളിക്കാന്‍ യാത്രക്കാരാരോ പറഞ്ഞപ്പോള്‍, അതിനൊന്നും സമയമില്ലെന്നും നിങ്ങളാരെങ്കിലും വന്ന് കൂട്ടിയിട്ടു പോകൂവെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ആ പ്രവൃത്തിയോട് മനസുകൊണ്ട് ഒരിക്കലും യോജിക്കാനാവുന്നില്ല’, ശ്രീധരന്റെ മകന്‍ പറഞ്ഞു. സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്‍ജക്ഷന്‍ കൊണ്ടു ഭേദമാവുമായിരുന്നുവെന്നാണ് ആശുപത്രിയിലത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ശ്രീധരനോട് പറഞ്ഞത്.