ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്, ഒരുപാട് കടമുണ്ട്; 50 വർഷത്തിലേറെയായി പെയ്ന്റിങ് പണി ചെയ്ത് ജീവിക്കുന്ന സദാനന്ദൻ ഇനി കോടിപതി

ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്, ഒരുപാട് കടമുണ്ട്; 50 വർഷത്തിലേറെയായി പെയ്ന്റിങ് പണി ചെയ്ത് ജീവിക്കുന്ന സദാനന്ദൻ ഇനി കോടിപതി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം∙ ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം’–ക്രിസ്മസ് ന്യൂഇയർ ബംപർ സമ്മാനം ലഭിച്ച ഭാഗ്യശാലി സദാനന്ദൻ ഈറനണിഞ്ഞ കണ്ണുകളോടെ പറഞ്ഞു.

ടിക്കറ്റെടുത്തത് ഇന്നു രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

50 വർഷത്തിലേറെയായി പെയ്ന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ എന്ന സദാനന്ദൻ. ‘നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണന്ന് സദൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).

കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.

രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.

മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കാണ്.

നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.

ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.