കൊടുങ്കാറ്റിൽ ആന പാറുമ്പോഴും…. തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ: ആന്ധ്രയിൽ നിന്നെത്തിച്ച മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിച്ചത് പെരുമ്പാവൂർ സ്വദേശിനി

കൊടുങ്കാറ്റിൽ ആന പാറുമ്പോഴും…. തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ: ആന്ധ്രയിൽ നിന്നെത്തിച്ച മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിച്ചത് പെരുമ്പാവൂർ സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോറിയില്‍ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവുമായി തലസ്ഥാനത്ത് രണ്ടു പേര്‍ പോത്തന്‍കോട്ട് അറസ്റ്റിൽ. ലോറിയിലുണ്ടായിരുന്ന എറണാകുളം കുന്നത്തുനാട് അറക്കിപ്പടി പെരുമാനി എല്‍ദോ എബ്രഹാം (28), കൊല്ലം കുണ്ടറ റെയില്‍വേ സ്‌റ്റേഷന് സമീപം സെബിന്‍ (29) എന്നിവരെ എക്‌സൈസ് തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മയക്ക മരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കോടിയിലധികം വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ആന്ധ്രയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും പെരുമ്പാവൂർ സ്വദേശിനി ജോളിയാണ് മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു. ജോളിക്കായി അന്വേഷണം തുടങ്ങി. ഇവരുടെ അടുത്ത സഹായിയാണ് എല്‍ദോ. ലോക്ക് ഡൗണോടെ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് വാഹനങ്ങളില്‍ മയക്കുമരുന്ന് കടത്തുന്നതായി എക്‌സൈസ് എന്‍ഫോഴ്‌സ്മന്റെ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ പൊലീസും ആരോ​ഗ്യ പ്രവർത്തകരും കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളുടെ തിരക്കിലാണ്. കൊവിഡിന്റെ പ്രവഭ കേന്ദ്രങ്ങളെ പോലും പിന്നിലാക്കി കൊണ്ട് രാജ്യം കൊവിഡ് വ്യാപന കണക്കിൽ മുന്നേറുകയാണ്. ഈ സാഹചര്യത്തിലും ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങൾ സംസ്ഥാനത്തെ ആകെ ബാധിക്കുന്നതാണ്.