play-sharp-fill
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ബഡ്ജറ്റ് അവതരണം; ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ബഡ്ജറ്റ് അവതരണം; ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്.

ഇത്തവണ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം അതുകൂടി ഉള്‍ക്കൊണ്ടാവും ബജറ്റിന് അന്തിമരൂപം നല്‍കുക.സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിക്ക് ഇനിയും രൂപംനല്‍കിയിട്ടില്ല.

വരുന്ന ആഴ്ച അക്കാര്യത്തില്‍ ആസൂത്രണബോര്‍ഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കല്‍ മുൻവര്‍ഷത്തെക്കാള്‍ കൂട്ടാനാവാത്ത സാഹചര്യമാണ്. നടപ്പുവര്‍ഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ പ്രതീക്ഷിച്ചതോതില്‍ കടമെടുക്കാൻ അനുമതി കിട്ടാത്തതിനാല്‍ പകച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ട്. ഉദ്യോഗസ്ഥര്‍ക്കും പെൻഷൻകാര്‍ക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശ്ശികയുണ്ട്.

കരാറുകാര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നല്‍കാനുണ്ട്. ഇവയൊന്നും ഈ സാമ്ബത്തികവര്‍ഷം നല്‍കാനാവാത്ത സ്ഥിതിയാണ്. ഇതെല്ലാം ബജറ്റിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.