play-sharp-fill
മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസിന് മൂന്നാംഘട്ട പരീക്ഷണ അനുമതി; കൂടുതല്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസിന് മൂന്നാംഘട്ട പരീക്ഷണ അനുമതി; കൂടുതല്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

സ്വന്തം ലേഖിക

ന്യൂ‌ഡല്‍ഹി: മൂക്കിലൂടെ നല്‍കാന്‍ കഴിയുന്ന ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.


രാജ്യത്ത് ഒന്‍പത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കിലൂടെ വാക്സിന്‍ നല്‍കുന്നത് അണുബാധക്കുള്ള സാദ്ധ്യത കുറയ്ക്കും. കൂടാതെ കോവിഡ് തടയുന്നത് ഈ ബൂസ്റ്റര്‍ ഡോസ് ഏറ്റവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

കഴിഞ്ഞ മാസമാണ് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് അനുമതി തേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 900 വ്യക്തികളില്‍ പരീക്ഷണം നടത്തും.

മൂക്കിലൂടെ നല്‍കാന്‍ കഴിയുന്ന ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ നല്‍കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. ഇതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.