മത്സ്യബന്ധനത്തിനിടെ ബോട്ട് കത്തിനശിച്ചു
കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനിടെ ബോട്ട് കത്തിനശിച്ചു. അഴീക്കൽ നിന്ന് നാല് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായി ബുധനാഴ്ച വെളുപ്പിന് അഞ്ചരയോടെയായിരുന്നു സംഭവം. ദളവാപുരം, അനു ഭവനത്തിൽ, അഗസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് ഇടയിൽ ഭക്ഷണം പാചകം ചെയ്യുന്ന ഗ്യാസ് ലീക്ക് ചെയ്തു തീപടർന്നതാകാമെന്നാണ് അനുമാനിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന അലക്സാണ്ടർ, ലാലു, രാജൻ, അരുൺദാസ്, ഷിബു, റെയ്മണ്ട്, സുനിൽ, ആൽബി രാജു എന്നീ തൊഴിലാളികളെ
മറ്റ് മത്സ്യബന്ധന യാനങ്ങളിലെ ഉ തൊഴിലാളികൾ എത്തി രക്ഷപ്പെടുത്തി. സംഭവമറിഞ്ഞ് മറൈൻ എൻഫോഴ്സ്മെൻറ് ബോട്ട് എത്തി അഗ്നിക്കിരയായ ബോട്ട് രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. ബോട്ട് ഏതാണ്ട് പൂർണമായും കത്തിനശിച്ച നിലയിലാണ്.
Third Eye News Live
0