play-sharp-fill
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകള്‍.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകള്‍.

സ്വന്തം ലേഖിക.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ട് കറുപ്പ് ഉണ്ടാകാം. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം ഇവയെല്ലാം കണ്ണിന് താഴേ കറുപ്പ് ഉണ്ടാക്കാം.കണ്ണിന് താഴേ കറുപ്പ് അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകള്‍.

 

വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുക. 15 മിനുട്ട് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. കണ്ണുകള്‍ക്ക് ഉണര്‍വ്വ് നല്‍കാനും കറുപ്പ് മാറാനും വെള്ളരിക്ക സഹായിക്കും. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എയും റെറ്റിനയിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ട് ഗ്രീൻ ടീ ബാഗുകള്‍ നനച്ച്‌ 20 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനുട്ട് നേരം കണ്ണിന് മുകളില്‍ വയ്ക്കുക. ശേഷം കഴുകി കളയുക. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു.

 

തക്കാളി നീര് ഒരു പഞ്ഞി ഉപയോഗിച്ച്‌ കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.

 

കറ്റാര്‍വാഴ ജെല്‍ പതിവായി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കുന്നു. കറ്റാര്‍വാഴ ചര്‍മ്മത്തിലെ ഈര്‍പ്പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങള്‍ നീക്കംചെയ്യാൻ സഹായിക്കുന്നു.