play-sharp-fill
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച്‌ യു പി സര്‍ക്കാര്‍, ദീപാവലി പോലെ ആഘോഷിക്കണമെന്ന് യോഗി ആദിത്യനാഥ്.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച്‌ യു പി സര്‍ക്കാര്‍, ദീപാവലി പോലെ ആഘോഷിക്കണമെന്ന് യോഗി ആദിത്യനാഥ്.

സ്വന്തം ലേഖിക

ലക്നൗ : അയോദ്ധ്യ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷ പരിപാടികള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മകരസംക്രാന്തി ദിനം മുതല്‍ മതപ്രഭാഷണങ്ങള്‍ ആരംഭിച്ച്‌ പ്രതിഷ്ഠാദിനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ും ജനുവരി 22ന് സര്‍ക്കാര്‍ നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇപ്പോള്‍ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നത്.. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group