play-sharp-fill
രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തകർപ്പൻ ജയം; പ്രതിപക്ഷം തകർന്നടിഞ്ഞു

രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തകർപ്പൻ ജയം; പ്രതിപക്ഷം തകർന്നടിഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ് വിജയിച്ചു. പ്രതിപക്ഷത്തു നിന്നും വോട്ട് ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ട്. കോൺഗ്രസ്സ് സ്ഥാനാർഥി ബി ഹരിപ്രസാദിനെയാണ് എൻ ഡി എ സ്ഥാനാർഥി ഹരിവൻഷിൻ തോൽപ്പിച്ചത്. ഹരിവൻഷിന്റെയും ബികെ ഹരിപ്രസാദിന്റെയും പേരുകൾ മുന്നോട്ടു വച്ചു പ്രമേയം അവതരിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഹരിവൻഷിന് അനുകൂലമായി 4 പ്രമേയവും ഹരിപ്രസാദിന് അനുകൂലമായി 5 പ്രമേയവുമാണ് വന്നത്. ഇതിൽ ഹരിവൻഷിനെ നിർദ്ദേശിക്കുന്ന പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ഹരിവൻഷ് നാരായൺ വിജയിച്ചു.