
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേല്‍ക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങള്‍ക്കൊപ്പം നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.
ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങള്‍ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ഭരണകൂടങ്ങള്‍ കാണിക്കുന്ന അതേ വഴിയിലൂടെയാണോ ഇപ്പോള്‍ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.
വി ഡി സതീശൻ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയും അവിടെ വെച്ചുനടന്ന കൂടിക്കാഴ്ചകളും നേരത്തെ തന്നെ പൊതുസമൂഹത്തില്‍ വലിയ ചർച്ചയായതാണ്. അതിന് തൊട്ടുപിന്നാലെയാണ് രത്തൻ ഖേല്‍ക്കറെപ്പോലൊരു ഉദ്യോഗസ്ഥനെ ഇത്രയും പ്രധാനപ്പെട്ട പദവിയില്‍ നിയമിക്കുന്നത്.
ഈ നടപടി പുതിയ സർക്കാരിന്റെ ഭാവി നിലപാടുകളെക്കുറിച്ച് ജനങ്ങളില്‍ കടുത്ത സംശയമുണ്ടാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.







